/indian-express-malayalam/media/media_files/2025/09/13/bigg-boss-malayalam-season-7-lakshmi-aneesh-and-shanavas-2025-09-13-19-39-26.jpg)
Screengrab
Bigg Boss malayalam Season 7: ബിഗ് ബോസ് മലയാളം ഏഴാം സീസണിൽ വൈൽഡ് കാർഡ് ആയി എത്തിയ ലക്ഷ്മിയുടെ ഗെയിമിനെതിരെ വലിയ വിമർശനമാണ് പ്രേക്ഷകരിൽ നിന്നും ഉയരുന്നത്. ആദ്യം ആദിലയേയും നൂറയേയും കുറിച്ച് നടത്തിയ വിവാദ പരാമർശം. അതിന് ശേഷം മസ്താനിയെ ഒനീൽ മോശമായി സ്പർശിച്ചു എന്ന് ആരോപിച്ച് കണ്ടന്റ് ഉണ്ടാക്കാനുള്ള ശ്രമം. ഇങ്ങനെ ഹൗസിനുള്ളിൽ ലക്ഷ്മിയിൽ നിന്ന് വന്ന പല വാക്കുകളും പെരുമാറ്റങ്ങളും ഇവർക്കെതിരെ വിമർശനം ശക്തമാക്കാൻ ഇടയാക്കുന്നു.
വീക്കെൻഡ് എപ്പിസോഡിൽ ഈ രണ്ട് സംഭവങ്ങളും മോഹൻലാൽ ചോദിക്കും എന്ന് ഉറപ്പായതോടെ ഒനീൽ വിഷയത്തിൽ എല്ലാ മത്സരാർഥികളുടേയും അടുത്ത് ചെന്ന് ക്ഷമ ചോദിക്കാനാണ് ലക്ഷ്മി ശ്രമിച്ചത്. തെറ്റിദ്ധരിച്ചതാണ് എന്ന് വരുത്തി തീർക്കാനുള്ള നിലയിലെ ശ്രമങ്ങളാണ് ലക്ഷ്മിയിൽ നിന്ന് വന്നത്. ഈ വിഷയത്തിന്റെ പേരിൽ എവിക്ട് ആവുകയാണ് എങ്കിലും തനിക്ക് പ്രശ്നമില്ല എന്ന് ലക്ഷ്മി മറ്റ് മത്സരാർഥികളോട് പറഞ്ഞു. എന്നാൽ ലക്ഷ്മിക്ക് അനുകൂലമായി നിലപാട് എടുക്കാൻ മറ്റ് ഹൗസ്മേറ്റ്സ് തയ്യാറായില്ല.
ഇക്കാര്യത്തിൽ വിശദീകരിക്കാൻ ആദ്യം സാബുമാന്റെ അടുത്താണ് ലക്ഷ്മി വന്നത്. എനിക്ക് അങ്ങനെയെല്ലാം പറഞ്ഞതിൽ കുറ്റബോധം തോന്നുന്നു എന്നാണ് സാബുമാന്റെയടുത്ത് ലക്ഷ്മി പറഞ്ഞത്. ക്യാപ്റ്റനായ അഭിലാഷിന്റെ അടുത്ത് ചെന്ന് എല്ലാവരേയും ലിവിങ് റൂമിൽ വിളിച്ച് തനിക്ക് തെറ്റ് പറ്റിയതാണ് എന്ന് വിശദീകരിക്കാൻ അവസരം നൽകണം എന്ന് ലക്ഷ്മി ആവശ്യപ്പെട്ടു. എന്നാൽ അഭിലാഷ് ഇത് അനുവദിച്ചില്ല.
Also Read: ഇക്കാ, അനുമോൾക്കെതിരെ പറഞ്ഞാൽ പുറത്ത് നെഗറ്റീവാകുമെന്ന് റെന; കട്ടക്കലിപ്പിൽ ഷാനവാസ് ; Bigg Boss Malayalam Season 7
നൂറയുടെ അടുത്തും ലക്ഷ്മി വന്നു
പിന്നാലെ, വീട്ടിൽ കയറ്റാൻ കൊള്ളാത്തവൾമാർ എന്ന് ലക്ഷ്മി പറഞ്ഞവർ, ഒനീൽ വിഷയത്തിൽ ലക്ഷ്മി വിശദീകരിക്കാൻ എത്തിയപ്പോൾ അത് കേൾക്കാൻ ഒരു മടിയും കാണിച്ചില്ല എന്നതും പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. കാര്യങ്ങൾ തന്റെ കയ്യിൽ നിന്ന് വിട്ടുപോയെന്ന് ലക്ഷ്മിക്ക് വ്യക്തമായതിന് പിന്നാലെ അനീഷിന്റേയും ഷാനവാസിന്റേയും കയ്യിൽ നിന്നും ലക്ഷ്മിക്ക് രൂക്ഷമായ വാക്കുകൾ കേൾക്കേണ്ടി വന്നു.
വീക്കെൻഡ് എപ്പിസോഡ് മുൻപിൽ കണ്ട് ലക്ഷ്മി നടത്തിയ ശ്രമം അനീഷും പൊളിച്ചു. ഒനീൽ വിഷയത്തിൽ ലക്ഷ്മി പറയുന്നത് ഒന്നും കേൾക്കാൻ താൻ തയ്യാറല്ല എന്ന് അനീഷ് ആവർത്തിച്ച് പറഞ്ഞു. സംഭവം നടക്കുമ്പോൾ ഞാൻ അവിടെ ഉണ്ടായില്ല. മസ്താനി ഇതിനെ കുറിച്ച് തന്നോട് ഒന്നും പറഞ്ഞിട്ടില്ല. ഈ വിഷയത്തിൽ ഒരു തേർഡ് പാർട്ടിയുമായി സംസാരിക്കാൻ എനിക്ക് താത്പര്യമില്ല. ലക്ഷ്മിക്ക് നിർബന്ധമാണെങ്കിൽ മസ്താനിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ കേൾക്കാം എന്ന നിലപാടാണ് അനീഷ് എടുത്തത്. ലക്ഷ്മിക്ക് ഒരു വിശദീകരണം നടത്താനുള്ള സ്പേസ് അനുവദിക്കാതെ അനീഷ് വണ്ടി പോട്ടേ എന്ന് പറഞ്ഞ് വിട്ടു.
Also Read: ബിസ്മി ചൊല്ലി ശിവലിംഗത്തിന് മുൻപിൽ നിന്ന് പാടി അക്ബറിന്റെ അരങ്ങേറ്റം; കയ്യടിച്ച് പ്രേക്ഷകർ ; Bigg Boss Malayalam Season 7
ഇതിന് ശേഷം ഷാനവാസിന്റെ അടുത്ത് ലക്ഷ്മിയെത്തി. ലക്ഷ്മി മനപൂർവം അത് വെച്ച് കണ്ടന്റ് സൃഷ്ടിക്കാൻ ശ്രമിച്ചതാണ് എന്ന് തെളിവ് സഹിതം പറഞ്ഞാണ് ഷാനവാസ് ലക്ഷ്മിയുടെ വായടപ്പിച്ചത്. അതൊരു വിഷയമാക്കാനോ കണ്ടന്റ് ആക്കാനോ താത്പര്യം ലക്ഷ്മിക്ക് ഇല്ലായിരുന്നു എങ്കിൽ ലക്ഷ്മി ഒനീലിനോട് ആദ്യം മൈക്ക് എടുത്ത് ഇടാൻ പറയില്ലായിരുന്നു എന്ന് ഷാനവാസ് ചൂണ്ടിക്കാണിച്ചു. ഇതിന് ലക്ഷ്മി നൽകിയ മറുപടി ഒനീലിന് എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറയാനാണ് മൈക്ക് എടുത്ത് ഇടാൻ പറഞ്ഞത് എന്നാണ്.
Also Read: നീയൊരു ആണല്ലേ! നീ ഇനി സംസാരിക്കണ്ട; ഒനീൽ-മസ്താനി വിഷയത്തിൽ ഷാനവാസ് ; Bigg Boss Malayalam Season 7
എന്നാൽ സംഭവം പുറത്ത് പോകണം എന്ന് ഉദ്ദേശിച്ച് തന്നെയാണ് ലക്ഷ്മി ഇങ്ങനെ ചെയ്തതത് എന്നും അത് സാമാന്യ ബുദ്ധിയുള്ള എല്ലാവർക്കും മനസിലാവും എന്നും ഷാനവാസ് പറഞ്ഞതോടെ ലക്ഷ്മിക്ക് പിന്നെ മറുപടി ഉണ്ടായില്ല. മസ്താനി തന്നെ വിഷയത്തിൽ ലക്ഷ്മിയെ കുറ്റക്കാരിയാക്കി കഴിഞ്ഞു. ഇതിനൊപ്പം ദൃശ്യങ്ങൾ പരിശോധിച്ച് തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ കേസ് എടുക്കട്ടെ എന്നെല്ലാം പറഞ്ഞ് ഒനീൽ ശക്തമായി നിന്നതോടെ കണ്ടന്റ് ഉണ്ടാക്കാൻ ലക്ഷ്മി നടത്തിയ ശ്രമം ലക്ഷ്മിക്ക് തന്നെ ഏഴിന്റെ പണിയായി.
Also Read: ഈ സീസണിലെ ഇണക്കുരുവികൾ ഇവരോ? അനുമോൾ- പ്രവീൺ കോമ്പോ ചർച്ചയാവുന്നു: Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us