/indian-express-malayalam/media/media_files/2025/09/14/bigg-boss-malayalam-season-7-akbar-khans-mother-responds-to-adhila-noora-controversy-2025-09-14-12-48-09.jpg)
Bigg Boss Malayalam Season 7
Bigg Boss malayalam Season 7: ബിഗ് ബോസ് മലയാളം ഏഴാം സീസണിലെ മത്സരാർത്ഥികളായ ലെസ്ബിയൻ കപ്പിൾ ആദിലയേയും നൂറയേയും കുറിച്ച് വേദ ലക്ഷ്മി പറഞ്ഞ വാക്കുകളെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളാണ് സമൂഹമാധ്യമങ്ങളിലെങ്ങും.
ഒരു ടാസ്കിനിടെ ഉണ്ടായ തർക്കത്തിൽ അക്ബറിനോട് ആദില-നൂറ കപ്പിൾസിനെ കുറിച്ച് വേദലക്ഷ്മി പറഞ്ഞത്, "നിന്റെയൊക്കെ വീട്ടിൽ പോലും കയറ്റാൻ കൊള്ളത്തവളുമാരല്ലേ ഇവർ," എന്നാണ്. വാരാന്ത്യ എപ്പിസോഡിൽ മോഹൻലാൽ ഈ കാര്യം ചോദ്യം ചെയ്യുകയും 'അങ്ങനെ പറയാൻ ലക്ഷ്മിയ്ക്ക് എന്ത് അർഹത, ഞാൻ എന്റെ വീട്ടിൽ കയറ്റുമല്ലോ,' അവരെ എന്ന് പറയുകയും ചെയ്തിരുന്നു.
Also Read: മണിയനും ചാത്തനും തമ്മിൽ എന്താണ് ബന്ധം?; മറുപടിയുമായി ടൊവിനോ
ഏതാനും ദിവസങ്ങൾക്കു മുൻപ് അക്ബറിനെ ഉമ്മ ബിഗ് ബോസ് ഹൗസിലേക്ക് ഫോൺ വിളിച്ച് അക്ബറിനോട് സംസാരിച്ചിരുന്നു. ആദിലയോടും നൂറയോടും കൂട്ടുകൂടേണ്ടെന്ന് ഉമ്മ പറഞ്ഞുവെന്ന തരത്തിലുള്ള സംസാരം ബിഗ് ബോസ് വീടിനകത്ത് പരക്കുകയും ചെയ്തിരുന്നു. വഴക്കിനിടെ ലക്ഷ്മി ഈ വിഷയമാണ് എടുത്തിട്ടത്.
ഇപ്പോഴിതാ, ഈ വിഷയത്തിൽ വിശദീകരണവുമായി അക്ബറിന്റെ ഉമ്മ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ആദിലയോടും നൂറയോടും കൂട്ടുകൂടരുതെന്ന് താൻ മകനോട് പറഞ്ഞിട്ടില്ലെന്നും തന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നുമാണ് അവർ വ്യക്തമാക്കുന്നത്. ആദിലയും നൂറയും തനിക്ക് അക്ബറിനെപ്പോലെ തന്നെയാണെന്നും വേർതിരിച്ച് കണ്ടിട്ടില്ലെന്നും ഉമ്മ കൂട്ടിച്ചേർത്തു.
Also Read: ഓടി നടന്ന് മാപ്പ് ചോദിച്ച് ലക്ഷ്മി; പറപറത്തി അനീഷ്; ദുരുദ്ദേശം തെളിവ് സഹിതം പറഞ്ഞ് ഷാനവാസ് ; Bigg Boss Malayalam Season 7
"പ്രിയപ്പെട്ട ബി​ഗ് ബോസ് പ്രേക്ഷകരെ... ഞാൻ അക്ബറിന്റെ ഉമ്മയാണ്. ഞാൻ ഈ വീഡിയോയിൽ വരാൻ കാരണം ഞാൻ എന്റെ മോനെ കുറച്ച് നാളുകൾക്ക് മുമ്പ് ഫോണിൽ വിളിച്ചിരുന്നു. അവന് കുറച്ച് ദേഷ്യം കൂടി കളിച്ചിരുന്ന സമയത്താണ് അവനെ ഞാൻ വിളിച്ചത്. അന്ന് ഫോൺ വിളിച്ച് സംസാരിക്കുന്നതിന് ഇടയിൽ ഞാൻ അവനോട് പറഞ്ഞിരുന്നു ആരോടും കൂട്ട് കൂടി കളിക്കേണ്ടതില്ലെന്ന്. പക്ഷെ അത് ഇപ്പോൾ ആദിലയോടും നൂറയോടും കൂട്ട് കൂടി കളിക്കണ്ട എന്ന സ്റ്റേറ്റ്മെന്റായാണ് വന്നിരിക്കുന്നത്. എങ്ങനെയാണ് അത് അങ്ങനെ വന്നതെന്ന് എനിക്ക് അറിയില്ല. ഞാൻ അങ്ങനെ ഒരു വാക്ക് പറഞ്ഞിട്ടും ഇല്ല. ആരോടും കൂട്ട് കൂടി കളിക്കണ്ട എന്ന് ഞാൻ പറഞ്ഞപ്പോഴേക്കും ഫോൺ കട്ടാവുകയാണ് ചെയ്തത്.
Also Read: ഞാൻ എന്റെ വീട്ടിൽ കയറ്റുമല്ലോ അവരെ; നിങ്ങൾ ഷോയിൽ നിന്ന് പൊയ്ക്കോളൂ; ക്ഷുഭിതനായി മോഹൻലാൽ; Bigg Boss Malayalam Season 7
ഞാൻ ഇന്നലെ ലാലേട്ടന്റെ എപ്പിസോഡ് കണ്ടപ്പോഴാണ് മനസിലായത് പ്രേക്ഷകർ എന്നെ ഇപ്പോഴും തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന്. വൈൽഡ് കാർഡായി വന്ന ലക്ഷ്മി കഴിഞ്ഞ ദിവസം എപ്പിസോഡിൽ ലാലേട്ടനോട് പറയുന്നത് കേട്ടു, അക്ബറിന്റെ ഉമ്മ അങ്ങനെ പറഞ്ഞുവെന്ന്. ആ തെറ്റിദ്ധാരണ മാറ്റാനാണ് ഞാൻ ഈ വീഡിയോയിൽ വന്നത്. ആ മക്കളെ (ആദില, നൂറ) എന്റെ അക്ബറിനെപോലെയാണ് ഞാൻ കണക്കാക്കിയിട്ടുള്ളത്. ആ മക്കൾ വേറെ, അക്ബർ വേറെയെന്ന് ഞാൻ കണക്കാക്കിയിട്ടില്ല.
അവർ ബിഗ് ബോസ് ഷോ കഴിഞ്ഞ് എന്റെ മോന്റെ കൂടെ ഈ വീട്ടിലേക്ക് വരുമെന്ന് വിശ്വസിച്ചിട്ട് ഇരിക്കുന്ന ആളാണ് ഞാൻ. എല്ലാവരെയും സ്നേഹിക്കാനേ ഞാൻ പഠിച്ചിട്ടുള്ളു. എന്റെ മോനെയും ഞാൻ അതേ പഠിപ്പിച്ചിട്ടുള്ളു. എല്ലാവരും എല്ലാവരേയും സ്നേഹിക്കുക. എനിക്ക് അത്രേ പറയാനുള്ളു. എല്ലാവരും തെറ്റിദ്ധാരണ മനസിൽ നിന്നും മാറ്റുക," അക്ബറിന്റെ ഉമ്മയുടെ വാക്കുകളിങ്ങനെ.
Also Read: ലക്ഷ്മിയാണ് ഇത് സീനാക്കണം എന്ന് പറഞ്ഞത്; അവളാണ് പ്രശ്നം വഷളാക്കിയത്: മസ്താനി ; Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us