scorecardresearch

മണിയനും ചാത്തനും തമ്മിൽ എന്താണ് ബന്ധം?; മറുപടിയുമായി ടൊവിനോ

ലോകയുടെ അവസാന ഭാഗം കാണിക്കുന്ന ടൊവിനോയുടെ ലുക്ക് അഭ്യൂഹങ്ങൾക്ക് ഇടിയാക്കിയിരുന്നു

ലോകയുടെ അവസാന ഭാഗം കാണിക്കുന്ന ടൊവിനോയുടെ ലുക്ക് അഭ്യൂഹങ്ങൾക്ക് ഇടിയാക്കിയിരുന്നു

author-image
Entertainment Desk
New Update
Tovino Thomas

ചിത്രം: ഇൻസ്റ്റഗ്രാം

'ലോക: ചാപ്റ്റർ വൺ- ചന്ദ്ര' ബോക്സ് ഓഫീസിൽ വിജയക്കുതിപ്പ് തുടരുകയാണ്. ചിത്രത്തിന്റെ വൻ വിജയത്തിന്റെ പശ്ചാത്തലത്തിൽ അടുത്ത ഭാഗങ്ങളെ കുറിച്ചുള്ള അപ്ഡേറ്റ് നിർമ്മാതാക്കൾ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ, ലോകയുമായി ബന്ധപ്പെട്ട് ഒരു ആരാധകൻ ചോദിച്ച സംശയത്തിന് ടൊവിനോ തോമസ് നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്.

Advertisment

ലോകയിലെ ചാത്തനും, ടൊവിനോ നായകനായ 'അജയന്റെ രണ്ടാം മോഷണം' എന്ന ചിത്രത്തിലെ മണിയനെന്ന കഥാപാത്രവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നായിരുന്നു ആരാധകന്റെ ചോദ്യം. എന്നാൽ, ചാത്തനും മണിയനും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും രണ്ടും രണ്ട് യൂണിവേഴ്സാണെന്നും ആയിരുന്നു ടൊവീനോയുടെ മറുപടി.

Also Read: അമാനുഷികതയുടെ ലോകത്തേക്ക് ഓടിയനും ചാത്തന്മാരും; കാത്തിരുന്ന അപ്ഡേറ്റ് എത്തി

എആർഎമ്മിന്റെ ഒന്നാം വാർഷികത്തിൽ സംവിധായകൻ ജിതിൻ ലാൽ പങ്കുവച്ച പോസ്റ്റിന്റെ കമന്റ് ബോക്സിലായിരുന്നു ചോദ്യവും മറുപടിയും. ലോകയുടെ അവസാന ഭാഗം കാണിക്കുന്ന ടൊവിനോയുടെ ലുക്ക് പ്രേക്ഷകരിൽ എആർഎമ്മുമായി ബന്ധമുണ്ടാകാമെന്ന് സംശയും സൃഷ്ടിച്ചിരുന്നു.

Advertisment

Also Read: കണ്ടാൽ ഒരേ രൂപസാദൃശ്യമുള്ള 389 കൂടപിറപ്പുകൾ എനിക്കുണ്ട്; ലോക ഇനി പറയുക ചാത്തന്റെ കഥയോ?

അതേസമയം, ലോകയിൽ ഏറെ കൈയ്യടി നേടിയ ഒടിയന്റെയും ചാത്തന്റെയും ക്യാരക്ടർ പോസ്റ്ററുകൾ ലോക ടീം പുറത്തിറക്കിയിട്ടുണ്ട്. ചാർലി എന്ന ഒടിയൻ കഥാപാത്രമായുള്ള ദുൽഖർ സൽമാന്റെയും മൈക്കിൾ എന്ന ചാത്തൻ കഥാപാത്രമായുള്ള ടൊവിനോയുടെയും പോസ്റ്ററുകളാണ് പുറത്തിറക്കിയത്. 

Read More:നീലിയുമായി മൂപ്പർക്ക് ആദ്യമേ കണക്ഷനുണ്ട്; നിഷാന്ത് സാഗർ ലോകയിൽ എത്തിയതിന് കാരണം കണ്ടെത്തി സോഷ്യൽ മീഡിയ

Tovino Thomas

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: