scorecardresearch

അമാനുഷികതയുടെ ലോകത്തേക്ക് ഓടിയനും ചാത്തന്മാരും; കാത്തിരുന്ന അപ്ഡേറ്റ് എത്തി

ഒടിയന്റെയും ചാത്തന്റെയും ക്യാരക്ടർ പോസ്റ്ററുകളാണ് പുറത്തിറക്കിയത്

ഒടിയന്റെയും ചാത്തന്റെയും ക്യാരക്ടർ പോസ്റ്ററുകളാണ് പുറത്തിറക്കിയത്

author-image
Entertainment Desk
New Update
Lokah Odiyan Chathan

ചിത്രം: ഇൻസ്റ്റഗ്രാം

'ലോക: ചാപ്റ്റർ വൺ- ചന്ദ്ര' ബോക്സ് ഓഫീസിൽ പുത്തൻ റെക്കോർഡുകൾ സ്വന്തമാക്കി മുന്നേറുകയാണ്. സോഷ്യൽ മീഡിയയിൽ എവിടെയും ലോക വിശേഷങ്ങളാണ്. ഇപ്പോഴിതാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ഒരു അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് ലോക ടീം.

Advertisment

ചിത്രത്തിൽ കാമിയോയായി എത്തി കൈയ്യടി നേടിയ ഒടിയന്റെയും ചാത്തന്റെയും ക്യാരക്ടർ പോസ്റ്ററുകളാണ് പുറത്തിറക്കിയത്. ചാർലി എന്ന ഒടിയൻ കഥാപാത്രമായി ദുൽഖർ സൽമാനും മൈക്കിൾ എന്ന ചാത്തനായി ടൊവിനോ തോമസുമാണ് പോസ്റ്ററിലുള്ളത്. ചാർലി- ഒടിയൻ ഫ്രം ദ വേൾഡ് ഓഫ് ലോക, മൈക്കിൾ- ചാത്തൻ ഫ്രം ദ വേൾഡ് ഓഫ് ലോക എന്ന ടാഗ് ലൈനോടെയാണ് പോസ്റ്ററുകൾ പങ്കുവച്ചിരിക്കുന്നത്.

ചിത്രത്തിന്റെ അടുത്ത ഭാഗവുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ടൊരു അനൗൺസ്മെന്റ് ഇന്ന് ഉണ്ടാവുമെന്ന് ലോകയുടെ അണിയറപ്രവർത്തകർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 

Advertisment

Also Read: കണ്ടാൽ ഒരേ രൂപസാദൃശ്യമുള്ള 389 കൂടപിറപ്പുകൾ എനിക്കുണ്ട്; ലോക ഇനി പറയുക ചാത്തന്റെ കഥയോ?

അതേസമയം, ബോക്സ് ഓഫീസിൽ 200 കോടിയിലധികം കളക്ഷൻ സ്വന്തമാക്കി തേരോട്ടം തുടരുകയാണ് ലോക. കേരളത്തിനു പുറത്തും മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. റിലീസു ചെയ്ത് 13 ദിവസത്തിനകമാണ് ലോക 200 കോടി ക്ലബ്ബിൽ ഇടം നേടിയത്. 2025-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രങ്ങളിൽ മൂന്നാം സ്ഥാനത്താണ് ലോക ഇപ്പോൾ. 

Also Read: നീലിയുമായി മൂപ്പർക്ക് ആദ്യമേ കണക്ഷനുണ്ട്; നിഷാന്ത് സാഗർ ലോകയിൽ എത്തിയതിന് കാരണം കണ്ടെത്തി സോഷ്യൽ മീഡിയ

ആദ്യ രണ്ട് സ്ഥാനങ്ങളിൽ പൃഥ്വിരാജ് സുകുമാരന്റെ എമ്പുരാൻ, മോഹൻലാലിന്റെ തുടരും എന്നിവയാണ് ഉള്ളത്. ഈ ചിത്രങ്ങളെയെല്ലാം ലോക കളക്ഷനിൽ പിന്നിലാക്കും എന്നാണ് അനലിസ്റ്റുകൾ പ്രഖ്യാപിക്കുന്നത്. കല്യാണി പ്രിയദർശൻ, സാൻഡി, നസ്ലെൻ, അരുണ്‍ കുര്യൻ, ചന്തു സലിംകുമാർ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

Read More: ലോകയിലെ ഈ പെൺകുട്ടി പ്രശസ്ത സംവിധായകന്റെ മകൾ; ആളെ മനസ്സിലായോ?

Dulquer Salmaan Tovino Thomas Kalyani Priyadarshan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: