scorecardresearch

കണ്ടാൽ ഒരേ രൂപസാദൃശ്യമുള്ള 389 കൂടപിറപ്പുകൾ എനിക്കുണ്ട്; ലോക ഇനി പറയുക ചാത്തന്റെ കഥയോ?

Lokah Chapter 2: ചിത്രത്തിൻ്റെ സഹ തിരക്കഥാകൃത്ത് ശാന്തി ബാലചന്ദ്രൻ്റെ കമന്റാണ് ടൊവിനോയുടെ ചാത്തനാവും ലോക രണ്ടാം ഭാഗത്തിലെ ഹീറോയെന്ന സൂചന നൽകുന്നത്

Lokah Chapter 2: ചിത്രത്തിൻ്റെ സഹ തിരക്കഥാകൃത്ത് ശാന്തി ബാലചന്ദ്രൻ്റെ കമന്റാണ് ടൊവിനോയുടെ ചാത്തനാവും ലോക രണ്ടാം ഭാഗത്തിലെ ഹീറോയെന്ന സൂചന നൽകുന്നത്

author-image
Entertainment Desk
New Update
Lokah part 2 Tovino Thomas

‘ലോക’ സിനിമ യൂണിവേഴ്സിൽ നിന്നും ഇനി വരാൻ പോവുന്നതെന്ത് എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ടൊരു അനൗൺസ്മെന്റ് ഇന്ന് ഉണ്ടാവുമെന്ന് ലോകയുട അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു.

Advertisment

Also Read: നീലിയുമായി മൂപ്പർക്ക് ആദ്യമേ കണക്ഷനുണ്ട്; നിഷാന്ത് സാഗർ ലോകയിൽ എത്തിയതിന് കാരണം കണ്ടെത്തി സോഷ്യൽ മീഡിയ

അതേസമയം, ഇതുമായി ബന്ധപ്പെട്ട ചർച്ചകളും സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. ഇതിനകം തന്നെ 200 കോടി ക്ലബ്ബിൽ ഇടം നേടിയ ‘ലോക’യുടെ രണ്ടാം ഭാഗത്തിൽ ടൊവിനോ തോമസ് അവതരിപ്പിച്ച ചാത്തൻ്റെ കഥയായിരിക്കും പറയുക എന്നാണ് സൂചന. 

Advertisment

 ലോക’ 200 കോടി കളക്ഷൻ നേടിയതിൻ്റെ സന്തോഷം പങ്കുവെച്ചുകൊണ്ട് ടൊവിനോ തോമസ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച സ്റ്റോറിയാണ് ഇത്തരത്തിലൊരു സൂചനയ്ക്ക് വഴിവെച്ചത്.  'നമ്മ ജയിച്ചിട്ടോം മാരാ, ജയിച്ചിട്ടോം' എന്ന സിനിമ ഡയലോഗോടുകൂടി സംവിധായകൻ ഡൊമിനിക് അരുണിനെ ടാഗ് ചെയ്തായിരുന്നു ടൊവിനോയുടെ സ്റ്റോറി. ഇതിന് മറുപടിയായി ചിത്രത്തിൻ്റെ സഹ തിരക്കഥാകൃത്ത് ശാന്തി ബാലചന്ദ്രൻ നൽകിയ കമന്റ്, 'ടൊവി, അടുത്തത് നിൻ്റെ ഊഴമാണ്. ക്യാപ്റ്റനും ടീമിനൊപ്പം കരുത്തുറ്റ സുഹൃത്തായി നിന്നതിന് നന്ദി' എന്നായിരുന്നു. ഇതോടെയാണ് രണ്ടാം ഭാഗത്തിൽ ടൊവിനോയുടെ ചാത്തൻ്റെ കഥയായിരിക്കും പറയുക എന്ന ചർച്ചകൾ ആരംഭിച്ചത്. 

Also Read: ലോകയിലെ ഈ പെൺകുട്ടി പ്രശസ്ത സംവിധായകന്റെ മകൾ; ആളെ മനസ്സിലായോ?

"കണ്ടാൽ എന്റെ അതെ രൂപസാദൃശ്യമുള്ള 389 കൂടപ്പിറപ്പുകൾ എനിക്കുണ്ടെന്ന് പറഞ്ഞാൽ സാർ വിശ്വസിക്കുമോ," എന്ന് ലോകയിൽ ടൊവിനോയുടെ കഥാപാത്രം ചോദിക്കുന്നുണ്ട്. ചാത്തന്റെ ഉദ്വേഗജനകമായ കഥ അറിയാനാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്. ലോക സീരീസിൽ നിന്നും അഞ്ചു ചിത്രങ്ങൾ ഉണ്ടാവുമെന്ന് സംവിധായകൻ ഡൊമിനിക് അരുൺ വ്യക്തമാക്കിയിരുന്നു.

Also Read: malayalam OTT Releases in September: സെപ്റ്റംബറിൽ ഒടിടിയിൽ എത്തിയ മലയാള ചിത്രങ്ങൾ

കല്യാണി പ്രിയദർശനോടൊപ്പം സാൻഡി, നസ്ലെൻ, അരുണ്‍ കുര്യൻ, ചന്തു സലിംകുമാർ എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.  ലോക റിലീസ് ചെയ്ത് 13 ദിവസത്തിനകമാണ് 200 കോടി ക്ലബ്ബിൽ ഇടം നേടിയത്. 2025-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രങ്ങളിൽ മൂന്നാം സ്ഥാനത്താണ് ലോക ഇപ്പോൾ. ആദ്യ രണ്ട് സ്ഥാനങ്ങളിൽ പൃഥ്വിരാജ് സുകുമാരന്റെ എമ്പുരാൻ, മോഹൻലാലിന്റെ തുടരും എന്നിവയാണ് ഉള്ളത്. ഈ ചിത്രങ്ങളെയെല്ലാം ലോക കളക്ഷനിൽ പിന്നിലാക്കും എന്നാണ് അനലിസ്റ്റുകൾ പ്രഖ്യാപിക്കുന്നത്. 

Also Read: കഥ പറയുമ്പോൾ സിനിമയിലെ ബാലന്റെ മകൾ; രേവതി വിവാഹിതയായി

Tovino Thomas

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: