/indian-express-malayalam/media/media_files/2025/09/12/malayalam-ott-releases-in-september-2025-2025-09-12-13-27-05.jpg)
Malayalam OTT Releases in September 2025
/indian-express-malayalam/media/media_files/2025/09/03/meesha-ott-2025-09-03-17-28-35.jpg)
Meesha OTT: മീശ
ഷൈൻ ടോം ചാക്കോ, കതിർ, ഹക്കിം ഷാ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.സി ജോസഫ് രചനയും സംവിധാനവും നിർവഹിച്ച സസ്പെൻസ് ഡ്രാമ ചിത്രമാണ് മീശ. ചിത്രം മനോരമ മാക്സിൽ കാണാം.
/indian-express-malayalam/media/media_files/2025/08/29/footage-ott-2025-08-29-21-30-32.jpg)
Footage OTT: ഫൂട്ടേജ്
മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്ത 'ഫൂട്ടേജ്' SUN NXTൽ കാണാം. മഞ്ജു വാര്യർക്ക് ഒപ്പം വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
/indian-express-malayalam/media/media_files/2025/07/05/raveendra-nee-evide-teaser-2025-07-05-17-28-28.jpg)
Raveendra Nee Evide OTT: രവീന്ദ്രാ നീ എവിടെ
അനൂപ് മേനോൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു എബ്രഹാം എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി മനോജ് പാലോടൻ സംവിധാനം ചെയ്ത 'രവീന്ദ്രാ നീ എവിടെ?' ആമസോൺ പ്രൈം വീഡിയോയിലും സൈന പ്ലേയിലും കാണാം.
/indian-express-malayalam/media/media_files/2025/08/22/dheeran-makes-its-ott-debut-where-to-watch-the-film-2025-08-22-13-52-25.jpg)
Dheeran OTT: ധീരൻ
ജഗദീഷ്, സുധീഷ്, മനോജ് കെ. ജയൻ, അശോകൻ, രാജേഷ് മാധവൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദേവദത്ത് ഷാജി സംവിധാനം ചെയ്ത 'ധീരൻ' മനോരമ മാക്സിൽ കാണാം. രാജേഷ് മാധവൻ നായകനാകുന്ന ചിത്രത്തിൽ വിനീത്, അഭിരാം രാധാകൃഷ്ണൻ, സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ, ഇന്ദുമതി മണികണ്ഠൻ, വിജയ സദൻ, ഗീതി സംഗീത, അമ്പിളി എന്നിവരും സുപ്രധാന വേഷങ്ങളിലെത്തുന്നു.
/indian-express-malayalam/media/media_files/2025/09/05/thug-ott-2025-09-05-13-11-04.jpg)
Thug CR 143/24 OTT: തഗ്ഗ് സിആര്‍ 143/ 24
ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി ബാലു എസ്. നായർ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് ജൂണിൽ തിയേറ്ററുകളിലെത്തിയ 'തഗ്ഗ് സിആര്‍ 143/ 24' സിംപ്ലി സൗത്തിൽ കാണാം. സായ് കുമാർ, വിനയപ്രസാദ്, ബിന്ദു പണിക്കർ, സാധിക വേണുഗോപാൽ, സഖറിയ പൗലോസ്, ദേവ്, ബാലു എസ് നായർ, സി എം ജോർജ്, സന്ധ്യ, ക്ലയർ സി ജോൺ, ജോർജ് പുളിക്കൻ, സുധിമോൾ, മനോജ് വഴിപ്പാടി എന്നിവരാണ് പ്രധാന അഭിനേതാക്കൾ.
/indian-express-malayalam/media/media_files/2025/08/27/bhagavan-dasante-ramarajyam-ott-release-date-platform-2025-08-27-18-16-14.jpg)
Bhagavan Dasante Ramarajyam OTT: ഭഗവാൻ ദാസന്റെ രാമരാജ്യം
ടി.ജി. രവി, അക്ഷയ് രാധാകൃഷ്ണൻ, ഇർഷാദ് അലി, മണികണ്ഠൻ പട്ടാമ്പി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റഷീദ് പറമ്പില്‍ സംവിധാനം ചെയ്ത പൊളിറ്റിക്കല്‍ സറ്റയർ ഭഗവാൻ ദാസന്റെ രാമരാജ്യം മനോരമ മാക്സിൽ കാണാം.
/indian-express-malayalam/media/media_files/2025/09/01/police-day-ott-2025-09-01-20-23-44.jpg)
Police Day OTT: പോലീസ് ഡേ
ടിനി ടോമിനെ നായകനാക്കി സന്തോഷ് മോഹന്‍ പാലോട് സംവിധാനം ചെയ്ത 'പോലീസ് ഡേ' മനോരമ മാക്സിലേക്ക്. നന്ദു, അൻസിബ, ധർമ്മജൻ ബൊൾഗാട്ടി, നോബി, ശ്രീധന്യ എന്നിവരും ചിത്രത്തിലുണ്ട്. സദാനന്ദ സിനിമയുടെ ബാനറിൽ സജു വൈദ്യർ, ഷാജി മാറഞ്ചൽ, ലീലാകുമാരി എന്നിവരാണ് ചിത്രത്തിന്റെ നിർമാണം. ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത് മനോജ് ഐ.ജി ആണ്. ഛായാഗ്രഹണം - ഇന്ദ്രജിത്ത് എസും എഡിറ്റിംഗ് രാകേഷ് അശോകനും നിർവഹിക്കുന്നു. ചിത്രം മനോരമ മാക്സിൽ കാണാം.
/indian-express-malayalam/media/media_files/2025/08/25/kolahalam-ott-1-2025-08-25-13-30-15.jpg)
Kolahalam OTT: കോലാഹലം
റഷീദ് പറമ്പിൽ സംവിധാനം ചെയ്ത കോമഡി ഡ്രാമ കോലാഹലം മനോരമ മാക്സിൽ കാണാം. സന്തോഷ് പുത്തൻ, കുമാർ സുനിൽ, അച്യുതാനന്ദൻ, സ്വാതി മോഹനൻ, ചിത്ര പ്രസാദ്, പ്രിയ ശ്രീജിത്ത്, അനുഷ അരവിന്ദാക്ഷൻ, രാജേഷ് നായർ, സത്യൻ ചവറ, വിഷ്ണു ബാലകൃഷ്ണൻ, രാജീവ് പിള്ളത്ത് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.
/indian-express-malayalam/media/media_files/2025/09/09/thetta-ott-release-date-platform-2025-09-09-15-42-41.jpg)
Thetta OTT: തേറ്റ
അമീര്‍ നിയാസിനെ നായകനാക്കി റെനീഷ് യൂസഫ് കഥയെഴുതി സംവിധാനം ചെയ്ത സര്‍വൈവല്‍ ത്രില്ലര്‍ തേറ്റ മനോരമ മാക്സിൽ കാണാം. സംവിധായകന് എം ബി പത്മകുമാർ, ശരത് വിക്രം, അജീഷ പ്രഭാകർ, ഭദ്ര എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
/indian-express-malayalam/media/media_files/2025/09/09/poyyamozhi-ott-release-date-platform-2025-09-09-16-01-56.jpg)
Poyyamozhi OTT: പൊയ്യാമൊഴി
ജാഫർ ഇടുക്കി, നവാഗതനായ നഥാനിയേൽ, മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധി അന്ന സംവിധാനം ചെയ്ത ചിത്രമാണ് പൊയ്യാമൊഴി മനോരമ മാക്സിൽ കാണാം.
/indian-express-malayalam/media/media_files/2025/09/01/kadhikan-ott-release-date-platform-2025-09-01-18-02-15.jpg)
Kadhikan OTT: കാഥികൻ
ഉണ്ണി മുകുന്ദനെ നായകനാക്കി ദേശീയ അവാര്‍ഡ് ജേതാവും സംവിധായകനുമായ ജയരാജ് സംവിധാനം ചെയ്ത കാഥികൻ മനോരമ മാക്സിൽ കാണാം. ഉണ്ണി മുകുന്ദൻ, മുകേഷ് എന്നിവരെ കൂടാതെ ബാലതാരമായ കൃഷ്ണാനന്ദ്, ഗോപു കൃഷ്ണൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
/indian-express-malayalam/media/media_files/2025/09/01/flask-ott-release-date-platform-2025-09-01-18-10-49.jpg)
Flask OTT: ഫ്ലാസ്ക്
സൈജു കുറുപ്പിനെ നായകനാക്കി രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ഫ്ലാസ്ക്' മനോരമ മാക്സിൽ കാണാം. സൈജു കുറുപ്പിനൊപ്പം സുരേഷ് കൃഷ്ണയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. സിദ്ധാർത്ഥ് ഭരതൻ, അശ്വതി ശ്രീകാന്ത്, ബാലചന്ദ്രൻ ചുള്ളിക്കാട് , രഞ്ജിത് ശേഖർ, സിൻസ് ഷാൻ, ശ്രീജിത്ത് ഗംഗാധരൻ, അജേഷ് ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
/indian-express-malayalam/media/media_files/2025/09/02/najass-ott-2025-09-02-12-33-29.jpg)
Najass OTT: നജസ്സ്
കേനൈന്‍ സ്റ്റാര്‍ കുവി എന്ന നായ കേന്ദ്രകഥാപാത്രമായ 'നജസ്സ്' മനോരമ മാക്സിൽ കാണാം. പെട്ടിമുടി ദുരന്തത്തിന്റെ കണ്ണീരോര്‍മകള്‍ക്ക് ഒപ്പമാണ് കുവി എന്ന പേര് മലയാളികളുടെ മനസ്സിൽ പതിഞ്ഞത്. തന്റെ കളിക്കൂട്ടുകാരിയുടെ മൃതദേഹം കണ്ടെടുക്കാന്‍ ദുരിതഭൂമിയില്‍ പോലീസിന് വഴിയൊരുക്കി, വാര്‍ത്തകളില്‍ നിറഞ്ഞ കുവിയാണ് നജസ്സിലെ താരം. ശ്രീജിത്ത് പൊയില്‍ക്കാവ് ആണ് ചിത്രത്തിന്റെ രചനയും, സംവിധാനവും നിര്‍വഹിച്ചത്. കൈലാഷ്, ഡോ. മനോജ് ഗോവിന്ദന്, കുഞ്ഞിക്കണ്ണന് ചെറുവത്തൂര്‍, സജിത മഠത്തില്‍, ടിറ്റോ വില്‍സണ്‍, അമ്പിളി ഔസേപ്പ്, കേസിയ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us