/indian-express-malayalam/media/media_files/2025/09/12/katha-parayumpol-child-artist-revathy-sivakumar-wedding-2025-09-12-14-43-24.jpg)
കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ ബാർബർ ബാലൻ എന്ന കഥാപാത്രത്തെയും കുടുംബത്തെയും പ്രേക്ഷകർക്ക് എളുപ്പത്തിൽ മറക്കാനാവില്ല. ചിത്രത്തിൽ ശ്രീനിവാസൻ അവതരിപ്പിച്ച ബാലൻ എന്ന കഥാപാത്രത്തിന്റെ മകളായി അഭിനയിച്ച രേവതി ശിവകുമാറിന്റെ വിവാഹചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്.
കോട്ടയം പൊൻകുന്നം ചിറക്കടവ് സ്വദേശിയായ രേവതിയ്ക്ക് നന്ദു സുദർശൻ താലിചാഞ്ഞത്തി. സംവിധായാകൻ റിഷി ശിവകുമാറിന്റെ സഹോദരിയാണ് രേവതി. ഗുരുവായൂരിൽ വെച്ചായിരുന്നു രേവതിയുടെ വിവാഹം.
കഥ പറയുമ്പോൾ എന്ന ചിത്രത്തിൽ ഷഫ്‌ന നിസാം, രേവതി ശിവകുമാർ, അമൽ അശോക് എന്നിവരാണ് ശ്രീനിവാസന്റെയും മീനയുടെയും മക്കളായി സ്ക്രീനിലെത്തിയത്. കഥ പറയുമ്പോൾ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കായ കുസേലനിലും രേവതി അഭിനയിച്ചിരുന്നു. ഏഴോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് രേവതി.
Also Read: 4 വർഷത്തിനു ശേഷമുള്ള ജോർജ് കുട്ടിയെ ആണ് ദൃശ്യം 3ൽ കാണുക: ജീത്തു ജോസഫ്
കഥ പറയുമ്പോൾ മാത്രമല്ല, മകന്റെ അച്ഛൻ എന്ന ചിത്രത്തിലും ശ്രീനിവാസന്റെ മകളായി രേവതി അഭിനയിച്ചിരുന്നു. വടക്കൻ സെൽഫി, വള്ളീം തെറ്റി പുള്ളി തെറ്റി എന്നീ ചിത്രങ്ങളിലും രേവതി അഭിനയിച്ചു. വടക്കൻ സെൽഫിയിൽ നിവിന്റെ അനിയത്തിയായും വള്ളീം തെറ്റി പുള്ളി തെറ്റിയിൽ ചാക്കോച്ചന്റെ അനിയത്തിയായുമാണ് രേവതി അഭിനയിച്ചത്.
Also Read: New OTT Release: ഈ ആഴ്ച ഒടിടിയിൽ എത്തിയ 8 പുതിയ ചിത്രങ്ങൾ
കുട്ടികൾക്ക് വേണ്ടിയുള്ള കൊച്ചുതുമ്പിയും കൂട്ടുകാരും എന്ന പരിപാടിയുടെ അവതാരകയായും രേവതി ശ്രദ്ധ നേടിയിരുന്നു.
Also Read: malayalam OTT Releases in September: സെപ്റ്റംബറിൽ ഒടിടിയിൽ എത്തിയ മലയാള ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us