/indian-express-malayalam/media/media_files/2025/09/12/drishyam-3-update-jeethu-joseph-mohanlal-2025-09-12-12-25-32.jpg)
ഇന്ത്യൻ സിനിമയിൽ തന്നെ വലിയ രീതിയിൽ നിരൂപക പ്രശംസ നേടിയ ചിത്രമാണ് ദൃശ്യം. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന്റെ ആദ്യ രണ്ടു ഭാഗങ്ങളും വലിയ രീതിയിൽ വാണിജ്യവിജയം നേടി. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെല്ലാം തന്നെ ചിത്രത്തിനു റീമേക്കുകൾ ഉണ്ടായി. ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് മലയാളികൾ. അടുത്ത മാസം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
Also Read: Saiyaara OTT: ബോക്സ് ഓഫീസിൽ 570 കോടി നേടിയ ആ പ്രണയകഥ ഇപ്പോൾ ഒടിടിയിൽ
ദൃശ്യം 3നെ കുറിച്ച് സംവിധായകൻ ജീത്തു ജോസഫ് അടുത്തിടെ ഗലാട്ട പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ജോർജ് കുട്ടിയ്ക്ക് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളാണ് മൂന്നാം ഭാഗത്തിന്റെ ഉള്ളടക്കമെന്നും ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഹെവി ഇന്റലിജെന്റ് സിനിമയാവില്ല മൂന്നാം ഭാഗമെന്നും ജീത്തു ജോസഫ് പറഞ്ഞു.
#JeethuJoseph on #Drishyam3
— Marcus Legranda (@rameshsandhyaa) September 10, 2025
The focus shifts deeper into GK’s insecurities, offering a narrative very different from the first two installments. This time, the spotlight is on the characters’ lives and emotions, exploring the aftermath of events 4 years later.#Mohanlalpic.twitter.com/N4IraLP14G
Also Read: ലോകയിലെ ഈ പെൺകുട്ടി പ്രശസ്ത സംവിധായകന്റെ മകൾ; ആളെ മനസ്സിലായോ?
"ദൃശ്യം ഒന്നും രണ്ടും പോലെ മൂന്നാം ഭാഗവും ഒരു നല്ല സിനിമയാകും എന്നാണ് എന്റെ പ്രതീക്ഷ. സിനിമ ബോക്സ് ഓഫീസിൽ എങ്ങനെ ആയിരിക്കുമെന്നൊന്നും അറിയില്ല. മോഹൻലാലിനെ ഒരു സ്റ്റാർ ആയി കണക്കാക്കാതെ, ജോർജ് കുട്ടിയായി കണ്ട് ആ കഥാപാത്രത്തിന് 4 വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളാണ് മൂന്നാം ഭാഗത്തിൽ പറയുന്നത്. ദൃശ്യം മൂന്നിന്റെ തിരക്കഥ പൂർത്തിയായി കഴിഞ്ഞു. അഞ്ച് ഡ്രാഫ്‌റ്റോളം എടുത്താണ് തിരക്കഥ പൂർത്തിയാക്കിയത്. ദൃശ്യം 2 പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമ പ്രതീക്ഷിച്ചാൽ പ്രേക്ഷകർ അവർ നിരാശരാകും. ആദ്യ രണ്ടു ഭാഗം പോലെയല്ല, വ്യത്യസ്തമാകും മൂന്നാം ഭാഗം. അടുത്ത മാസം സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കും," ജീത്തു ജോസഫ് പറഞ്ഞു.
Also Read: ഇസഹാഖിനെ പ്രകൃതി പാഠം പഠിപ്പിക്കാൻ പോയിട്ട് പ്രിയയ്ക്ക് പറ്റിയ അമളി; കഥ പറഞ്ഞ് രമേഷ് പിഷാരടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us