/indian-express-malayalam/media/media_files/2025/09/10/kunchacko-boban-izahak-2025-09-10-17-00-28.jpg)
മലയാളത്തിന്റെ പ്രിയനടൻ കുഞ്ചാക്കോ ബോബന്റെയും ഭാര്യ പ്രിയയുടെയും വീട്ടിലെ താരം കുഞ്ഞ് ഇസഹാഖ് ആണ്. പതിനാലു വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ജീവിതത്തിലേക്ക് വന്ന ഇസഹാക്കിനെ ചുറ്റിപ്പറ്റിയാണ് ചാക്കോച്ചന്റെയും പ്രിയയുടെയും ലോകം.
Also Read: Su From So OTT: മനസ്സറിഞ്ഞു ചിരിക്കണോ? സു ഫ്രം സോ ഒടിടിയിൽ കാണൂ
ഇപ്പോഴിതാ, ഇസഹാഖും പ്രിയയുമായി ബന്ധപ്പെട്ട രസകരമായൊരു സംഭവം പങ്കുവയ്ക്കുകയാണ് കുഞ്ചാക്കോ ബോബന്റെ അടുത്ത സുഹൃത്തായ രമേഷ് പിഷാരടി.
"ഇസഹാഖിന് കോഴിമുട്ട തിന്നാൻ കൊടുത്തിട്ട് ഒരു ദിവസം പ്രിയ അവനോട് ചോദിച്ചു, "നമുക്ക് ഈ മുട്ട എവിടുന്നാ കിട്ടുന്നത് എന്നറിയാമോ?"
"ലുലുമാളിൽ നിന്ന്," ഇസഹാഖ് പറഞ്ഞു.
Also Read: തലയിൽ പൂചൂടി കിമോണ അണിഞ്ഞ് മഞ്ജു വാര്യർ; പിറന്നാളായിട്ട് കറങ്ങി നടക്കാണല്ലേ എന്ന് ആരാധകർ
അതുകേട്ട്, ഇപ്പോഴത്തെ തലമുറയ്ക്ക് പ്രകൃതിയുമായി ബന്ധമില്ല, ഇതൊന്നും മനസ്സിലാക്കുന്നില്ല എന്നു തോന്നിയിട്ട് പ്രിയ ഇസഹാഖിനെയും കൊണ്ട് ആലപ്പുഴ പോയി ബോട്ടെടുത്ത് ഒരു കോഴിവളർത്തൽ കേന്ദ്രത്തിൽ വെളുപ്പിന് കൊണ്ടുപോയി താറാവും കോഴിയുമൊക്കെ മുട്ടയിടുന്നതു കാണിച്ചു കൊടുത്തു.
Also Read: New malayalam OTT Release: മനോരമ മാക്സിൽ കാണാം 10 പുതിയ മലയാളചിത്രങ്ങൾ
അതുകണ്ട് അവൻ ചോദിക്കാ, "അഹ്.. മമ്മി എനക്കിത്രനാളും കോഴിയുടെ അപ്പിയാണ് തിന്നാൻ തന്നിരുന്നത് അല്ലേ. ഞാനിനി മുട്ട കഴിക്കില്ല," അതോടെ ആ ചെറുക്കൻ മുട്ട തീറ്റ നിർത്തി," രമേഷ് പിഷാരടി പറഞ്ഞു. കുഞ്ചാക്കോ ബോബനും പിഷാരടിയും ഒന്നിച്ചെത്തിയ ഒരു വേദിയിൽ വച്ചായിരുന്നു പിഷാരടി ഇക്കാര്യം വെളിപ്പെടുത്തിയത്.
അനിയത്തിപ്രാവ് (1997) എന്ന ഫാസില്‍ ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയതാണ് കുഞ്ചാക്കോ ബോബന്‍. ആദ്യ സിനിമയിലൂടെ തന്നെ ഇന്‍ഡസ്ട്രി ഹിറ്റെന്ന റെക്കോര്‍ഡും ചാക്കോച്ചന്റെ പേരിലാണ്. ‘നിറം’, ‘കസ്തൂരിമാൻ’, ‘സ്വപ്നക്കൂട്’, ‘ദോസ്ത്’, ‘നക്ഷത്രത്താരാട്ട്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ചെറുപ്പക്കാരുടെ ശ്രദ്ധ കവർന്ന കുഞ്ചാക്കോ ബോബൻ ആദ്യക്കാലത്ത് ഒരു ചോക്ക്ളേറ്റ് ഹീറോ പരിവേഷമായിരുന്നു. പിന്നീട് കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ കുടുംബസദസ്സിന്റെ പ്രിയങ്കരനായ നായകനായി ചാക്കോച്ചൻ മാറുകയായിരുന്നു.
Also Read: സഞ്ജയ് കപൂറിന്റെ 30,000 കോടിയിൽ വിഹിതം വേണം; കരിഷ്മയുടെ മക്കൾ കോടതിയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.