scorecardresearch

Saiyaara OTT: ബോക്സ് ഓഫീസിൽ 570 കോടി നേടിയ ആ പ്രണയകഥ ഇപ്പോൾ ഒടിടിയിൽ

Saiyaara Now Streaming on OTT: അഹാൻ പാണ്ഡേയും അനീത് പദ്ദയും അഭിനയിച്ച സയ്യാരാ ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷൻ നേടിയ പ്രണയചിത്രമാണ്

Saiyaara Now Streaming on OTT: അഹാൻ പാണ്ഡേയും അനീത് പദ്ദയും അഭിനയിച്ച സയ്യാരാ ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷൻ നേടിയ പ്രണയചിത്രമാണ്

author-image
Entertainment Desk
New Update
Saiyaara Now Streaming on OTT 1

Saiyaara Now Streaming on OTT

Saiyaara Now Streaming on OTT: ബോക്‌സ് ഓഫീസിൽ സ്വപ്നസമാനമായ നേട്ടം കൊയ്ത ഹിറ്റ് പ്രണയചിത്രം സയ്യാരാ ഒടുവിൽ ഒടിടിയിൽ എത്തി. നിരവധി ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്തതിനു ശേഷമാണ് മോഹിത് സൂറിയുടെ സയ്യാരാ ഡിജിറ്റൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. അഹാൻ പാണ്ഡേയും അനീത് പദ്ദയും അഭിനയിച്ച സയ്യാരാ ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷൻ നേടിയ പ്രണയചിത്രമാണ്.  പുതുമുഖ താരങ്ങൾ കേന്ദ്രകഥാപാത്രമായി ഹിറ്റടിച്ച ചിത്രമെന്ന പ്രത്യേകതയും സയ്യാരായ്ക്ക് ഉണ്ട്.

Advertisment

Also Read: അവർ സഹോദരന്മാരെ പോലെ, ഒരാൾക്ക് വയ്യെങ്കിൽ ഉടൻ മറ്റേയാൾ വിളിക്കും:  രജനീകാന്ത്- കമൽഹാസൻ ബന്ധത്തെ കുറിച്ച് സുഹാസിനി

ഗായകൻ കൃഷും (അഹാൻ) പത്രപ്രവർത്തനത്തിൽ നിന്നും ഗാനരചയിതാവായി മാറിയ വാണിയും (അനീത്) തമ്മിലുള്ള പ്രണയമാണ് ചിത്രം പറയുന്നത്. എന്നാൽ ചെറുപ്രായത്തിൽ തന്നെ വാണിക്ക് അല്‍സിമേഴ്‌സ്  രോഗം കണ്ടെത്തുകയാണ്. അതോടെ അവരുടെ ജീവിതം പൂർണ്ണമായും മാറിമറിയുന്നു. 

“സയ്യാരാ എനിക്ക് എപ്പോഴും വളരെ പ്രത്യേകതകളുള്ള ഒരു സിനിമയായിരിക്കും. ലോകമെമ്പാടുമുള്ള പ്രേക്ഷകർ സിനിമയെ ഇരുംകയ്യും നീട്ടി സ്വീകരിച്ചത് അത്ഭുതകരമായ അനുഭവമായിരുന്നു. ഇപ്പോൾ നെറ്റ്ഫ്ലിക്‌സിലും ആളുകൾക്ക് കൃഷിന്റെയും വാണിയുടെയും പ്രണയകഥ കാണാം. പ്രണയകഥകൾ സർവത്രികമായതിനാൽ ലോകത്തിന്റെ എല്ലാ കോണുകളിലും സയ്യാരാ ഹൃദയങ്ങളെ സ്പർശിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,”  നെറ്റ്ഫ്ലിക്‌സ് ഇന്ത്യയുടെ കണ്ടന്റ് വൈസ്-പ്രസിഡന്റ് മോനിക്ക ഷെർഗിൽ പറഞ്ഞു. 

Advertisment

Also Read: ലോകയിലെ ഈ പെൺകുട്ടി പ്രശസ്ത സംവിധായകന്റെ മകൾ; ആളെ മനസ്സിലായോ?

“സയ്യാരയുടെ വിജയം ബോക്‌സ് ഓഫീസ് അതിരുകൾ കടന്ന് ഒരു യഥാർത്ഥ സാംസ്കാരിക പ്രതിഭാസമായി മാറി. മറക്കാനാവാത്ത സംഗീതവും, ഹൃദയത്തെ തൊടുന്ന പ്രണയകഥയും പ്രേക്ഷകർക്ക് സമ്മാനിച്ചു. ഇപ്പോൾ നെറ്റ്ഫ്ലിക്‌സിൽ എത്തുന്നതോടെ കൂടുതൽ ആളുകളിലേക്ക് ഈ ചിത്രം എത്തുകയും കൂടുതൽ സ്‌നേഹം നേടുകയും ചെയ്യും. യാഷ് രാജ് ഫിലിംസുമായി ഞങ്ങളുടെ സഹകരണം വഴി, ഇന്ത്യയിൽ നിന്നുള്ള ഈ ചരിത്രപ്രാധാന്യമുള്ള കഥ ലോകത്തിന് മുന്നിൽ എത്തിക്കുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്,” സംവിധായകൻ മോഹിത് സൂറി പറഞ്ഞു. 

Also Read: ചക്കരേ, വിജയം തലയിലേറ്റരുത്, പരാജയം ഹൃദയത്തിലും; കല്യാണിയോട് പ്രിയദർശൻ

സയ്യാരായിലെ പാട്ടുകളും ഹിറ്റായിരുന്നു.  പ്രത്യേകിച്ച് സയ്യാരാ എന്ന ടൈറ്റിൽ സോങ്ങ് ബിൽബോർഡ് ഹോട്ട് 200 ചാർട്ടിൽ ടോപ്പ് 10ൽ എത്തിയിരുന്നു.  സയ്യാരാ ഇന്ത്യയിൽ നിന്നു മാത്രം 329 കോടി നേടി.  ചിത്രം ആഗോളതലത്തിൽ നേടിയത് 570 കോടിയാണ്.  യാഷ് രാജ് ഫിലിംസിന്റെ സിഇഒ അക്ഷയ് വിദാനിയാണ് ചിത്രം നിർമിച്ചത്. 

നെറ്റ്ഫ്ളിക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ഇന്ന് പുലർച്ചെ ചിത്രം നെറ്റ്ഫ്ളിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്.

Also Read: ഒടുവിൽ മഞ്ജു വാര്യരുടെ ആ ചിത്രം ഒടിടിയിൽ; എവിടെ കാണാം?

Netflix OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: