/indian-express-malayalam/media/media_files/2025/09/11/lokah-shivakamy-shyamaprasad-daughter-2025-09-11-17-14-41.jpg)
മലയാള സിനിമയുടെ ചരിത്രത്തിലിടം പിടിക്കാൻ മുന്നേറുകയാണ് ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത 'ലോക ചാപ്റ്റർ1- ചന്ദ്ര'. ഇതിനകം തന്നെ 200 കോടി നേടി കഴിഞ്ഞ ചിത്രം സിനിമാ ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന കളക്ഷന്‍ നേടുന്ന ചിത്രമായി മാറുമെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. കല്യാണി പ്രിയദര്‍ശനും നസ്ലെനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് എല്ലായിടത്തു നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
Also Read: ചക്കരേ, വിജയം തലയിലേറ്റരുത്, പരാജയം ഹൃദയത്തിലും; കല്യാണിയോട് പ്രിയദർശൻ
സംവിധായകൻ ശ്യാമപ്രസാദിന്റെ മകൾ ശിവകാമി ശ്യാമപ്രസാദും ലോകയിൽ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിൽ നസ്ലൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ സുഹൃത്തായിട്ടാണ് ശിവകാമി എത്തിയത്.
200 കോടി ക്ലബില്‍ ഇടംപിടിച്ച 'ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര'യിൽ ഭാഗമാവാൻ കഴിഞ്ഞ സന്തോഷം പങ്കിടുകയാണ് ശിവകാമി ഇപ്പോൾ.
Also Read: New OTT Release: ഇന്ന് ഒടിടിയിൽ എത്തിയ ഏറ്റവും പുതിയ ചിത്രങ്ങൾ
"ഒരു വർഷം മുൻപ് ഇതേ സമയത്താണ് ഒരു സ്വപ്നത്തിന്റെ ഭാഗമാകാൻ എനിക്ക് വിളി വന്നത്. ഇപ്പോൾ ഞാൻ ആ സ്വപ്നത്തിൽ ജീവിക്കുകയാണ്. ആരെങ്കിലും എന്നെ ഒന്ന് നുള്ളാമോ? ഇത് സ്വപ്നമോ യാഥാർഥ്യമോ എന്നറിയാൻ കഴിയുന്നില്ല. എന്നെ ഈ മാന്ത്രിക ലോകത്തിന്റെ ഭാഗമാക്കിയതിന് ഞാൻ എന്നെന്നും ഡൊമിനിക് അരുൺ, നിമിഷ് രവി, ശാന്തി ബാലചന്ദ്രൻ എന്നിവരോട് കടപ്പെട്ടിരിക്കുന്നു. എന്നെ 'രൂപ'യാകാൻ വിളിച്ച ദീപക്കിനും വിവേക് അനിരുദ്ധിനും സ്നേഹാലിംഗനങ്ങൾ. ചെറുതും വലുതുമായ എന്റെ എല്ലാ വിജയങ്ങൾക്കൊപ്പവും എന്നെ പ്രോത്സാഹിപ്പിച്ച് കൂടെ നിന്ന എന്റെ പ്രിയപ്പെട്ട കൂട്ടുകാർക്കും നന്ദി. നിങ്ങളുടെ നല്ല വാക്കുകൾക്കും പിന്തുണയ്ക്കും നന്ദി. ഇതിനേക്കാൾ കൂടുതൽ സന്തോഷം എനിക്കിനി കിട്ടാനില്ല," എന്നാണ് ശിവകാമി കുറിച്ചത്.
Also Read: ഇസഹാഖിനെ പ്രകൃതി പാഠം പഠിപ്പിക്കാൻ പോയിട്ട് പ്രിയയ്ക്ക് പറ്റിയ അമളി; കഥ പറഞ്ഞ് രമേഷ് പിഷാരടി
ഇതാദ്യമല്ല ശിവകാമി സ്ക്രീനിലെത്തുന്നത്. എംടിയുടെ ചെറുകഥകളെ ആധാരമാക്കി ഒരുക്കിയ ആന്തോളജി ചിത്രം ‘മനോരഥങ്ങളി’ൽ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘കാഴ്ച’ എന്ന ചിത്രത്തിലും ശിവകാമി അഭിനയിച്ചിട്ടുണ്ട്.
Also Read: ട്രെൻഡിനൊപ്പം ഞങ്ങളും: മിറാഷ് അപ്ഡേറ്റുമായി ആസിഫ് അലി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.