/indian-express-malayalam/media/media_files/2025/09/11/mirage-nano-banana-trend-2025-09-11-14-48-00.jpg)
'കിഷ്‌കിന്ധാകാണ്ഡ'ത്തിന് ശേഷം ആസിഫ് അലിയും അപര്‍ണ ബാലമുരളിയും ഒന്നിക്കുന്ന 'മിറാഷ്' തിയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് ആസിഫ് അലി. സെപ്റ്റംബർ 19നാണ് ചിത്രത്തിന്റെ റിലീസ്. റിലീസ് തീയതി റിവീൽ ചെയ്തുകൊണ്ടുള്ള പുതിയ പോസ്റ്ററും ആസിഫ് പങ്കുവച്ചിട്ടുണ്ട്.
Also Read: ബിഗ്ഗ് ബോസിൽ പോകാൻ വാങ്ങി കൂട്ടിയത് ഒരു ലക്ഷം രൂപയുടെ വസ്ത്രങ്ങൾ: ആർ ജെ ബിൻസി, Bigg Bossmalayalam Season 7
സോഷ്യൽ മീഡിയയിൽ ട്രെൻഡായി മാറി കൊണ്ടിരിക്കുന്ന നാനോ ബനാന ട്രെൻഡ് ഏറ്റു പിടിച്ചുകൊണ്ടാണ് പുത്തൻ പോസ്റ്റർ. സോഷ്യൽ മീഡിയ കീഴടക്കിക്കൊണ്ടിരിക്കുന്ന ഏറ്റവും പുതിയ ട്രെന്‍ഡാണ് 'നാനോ ബനാന'. ഗൂഗിളിന്‍റെ എഐ അസിസ്റ്റന്‍റായ ജെമിനി 2.5 ഫ്ലാഷ് ഇമേജ് ഉപയോഗിച്ച് അനായാസം സെക്കന്‍ഡുകള്‍ക്കുള്ളില്‍ സൃഷ്ടിക്കുന്ന ഫിഗറൈൻ ഇമേജുകളാണിത്.
Also Read: ഇസഹാഖിനെ പ്രകൃതി പാഠം പഠിപ്പിക്കാൻ പോയിട്ട് പ്രിയയ്ക്ക് പറ്റിയ അമളി; കഥ പറഞ്ഞ് രമേഷ് പിഷാരടി
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മിറാഷിൽ ആസിഫിനും അപർണയ്ക്കുമൊപ്പം ഹക്കിം ഷാജഹാന്‍, ദീപക് പറമ്പോല്‍, ഹന്നാ റെജി കോശി, സമ്പത്ത് രാജ് എന്നിവരും മിറാഷിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
Also Read: New OTT Release: ഇന്ന് ഒടിടിയിൽ എത്തിയ ഏറ്റവും പുതിയ ചിത്രങ്ങൾ
ഇ ഫോര്‍ എക്‌സ്പിരിമെന്റ്‌സ്, നാഥ് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ സെവന്‍ വണ്‍ സെവന്‍ പ്രൊഡക്ഷന്‍സ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളുടെ അസോസിയേഷനോടെ മുകേഷ് ആര്‍. മെഹ്ത, ജതിന്‍ എം. സേഥി, സി.വി. സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
ഛായാഗ്രഹണം: സതീഷ് കുറുപ്പ്, കഥ: അപര്‍ണ ആര്‍. തറക്കാട്, തിരക്കഥ,സംഭാഷണം: ശ്രീനിവാസ് അബ്രോള്‍, ജീത്തു ജോസഫ്, എഡിറ്റര്‍: വി.എസ്. വിനായക്, സംഗീതം: വിഷ്ണു ശ്യാം എന്നിവർ നിർവ്വഹിച്ചിരിക്കുന്നു.
Also Read: ചക്കരേ, വിജയം തലയിലേറ്റരുത്, പരാജയം ഹൃദയത്തിലും; കല്യാണിയോട് പ്രിയദർശൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.