/indian-express-malayalam/media/media_files/2025/09/02/rj-bincy-bigg-boss-malayalam-season-7-2025-09-02-16-54-55.jpg)
Bigg Boss malayalam Season 7: ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ മത്സരാർത്ഥിയായി എത്തിയ ആർ ജെ ബിൻസി രണ്ടാമത്തെ ആഴ്ച തന്നെ എവിക്റ്റ് ആവുകയായിരുന്നു. ഇപ്പോഴിതാ, ബിഗ് ബോസിലേക്ക് പോകാൻ വേണ്ടി താൻ നടത്തിയ ഗംഭീര പർച്ചെയ്‌സിനെ കുറിച്ച് ബിൻസി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
Also Read:
തന്റെ ലൈഫിൽ ഏറ്റവും എക്സ്പെൻസീവ് ആയ പർച്ചേസ് നടത്തിയത് ബിഗ് ബോസ് യാത്രയ്ക്ക് മുന്നോടിയായിട്ടായിരുന്നു എന്നാണ് ബിൻസി പറയുന്നത്. കൊച്ചി, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളിൽ നിന്നായി ചെരുപ്പ്, വസ്ത്രങ്ങൾ, ആഭരണങ്ങൾ എന്നിവയെല്ലാം വാങ്ങി കൂട്ടി.
എല്ലാം കൂടി കണക്ക് നോക്കിയപ്പോഴാണ് ഏകദേശം ഒരു ലക്ഷം രൂപയോളം ഷോപ്പിംഗിനായി ചെലവഴിച്ചിട്ടുണ്ടെന്ന് മനസ്സിലായതെന്നും അതു മനസ്സിലാക്കിയപ്പോൾ വല്ലാത്ത ഞെട്ടൽ ആയിരുന്നുവെന്നും ബിൻസി കൂട്ടിച്ചേർത്തു.
Also Read: ഇവരെ കൊണ്ട് ബിഗ് ബോസിന് മതിയായി; പൊരിഞ്ഞ അടി; പിന്നെ കെട്ടിപിടിച്ച് കരച്ചിലും; Bigg Boss Malayalam Season 7
അതേസമയം, വാങ്ങികൂട്ടിയ വസ്ത്രങ്ങളൊന്നും ബിഗ് ബോസ് വീട്ടിൽ ഇടാൻ പറ്റിയില്ല എന്നതാണ് ബിൻസിയുടെ സങ്കടം. പണിപ്പുര ടാസ്കിന്റെ ഭാഗമായി ഇത്തവണ വസ്ത്രങ്ങളും റേഷൻ അടിസ്ഥാനത്തിലാണ് മത്സരാർത്ഥികൾക്ക് ലഭിച്ചത്. വളരെ കുറച്ചു വസ്ത്രങ്ങൾ മാത്രമേ ബിഗ് ബോസ് മത്സരാർത്ഥികൾക്ക് നൽകിയിരുന്നുള്ളൂ. ബാക്കിയെല്ലാം ബിഗ് ബോസ് പിടിച്ചുവയ്ക്കുകയായിരുന്നു. തിരിച്ചു വരുമ്പോൾ തന്റെ കയ്യിൽ ബിഗ്ഗ് ബോസ്സിൽ ഇടാൻ പറ്റാതെ പോയ നിരവധി വസ്ത്രങ്ങൾ ഉണ്ടായിരുന്നുവെന്നും ബിൻസി കൂട്ടിച്ചേർത്തു.
Also Read: ജിസേലിനെ യക്ഷിയാക്കി അനുമോൾ; ജയിലിലും പൊരിഞ്ഞ അടി ; Bigg Boss Malayalam Season 7
കോട്ടയം സ്വദേശിയായ ബിൻസി മീഡിയോ ലോകത്തെ സുപരിചിത മുഖമാണ്. നിലവിൽ സ്വകാര്യ എഫ്എമ്മിൽ റേഡിയോ ജോക്കിയാണ് ബിൻസി ബിജു. എഫ്എം സ്റ്റേഷന് പുറത്തും ആക്ടീവാണ് ബിൻസി. ടെലിവിഷൻ അവതാരക എന്ന നിലയിലും ബിൻസി തിളങ്ങിയിട്ടുണ്ട്. 'ബെൽ അടിക്കൂ ബിൽ അടയ്ക്കാം' എന്ന പരിപാടിയിലൂടെയാണ് ബിൻസി അവതാരകയായി കഴിവ് തെളിയിച്ചത്. ദ നെക്സ്റ്റ് ടോപ് ആങ്കർ എന്ന ടാലന്റ് ഹണ്ട് റിയാലിറ്റി ഷോയിലെ വിജയിയും ആണ് ബിൻസി. നടി നൈല ഉഷയും ബിഗ് ബോസ് സീസൺ ഒന്നിലെ ജേതാവായ സാബുമോനുമായിരുന്നു ഈ റിയാലിറ്റി ഷോയിലെ വിധികർത്താക്കൾ. അടുത്തിടെ കോമഡി മാസ്റ്റേഴ്സ് എന്ന ഷോയിൽ അതിഥിയായും ബിൻസി എത്തി.
സാധാരണക്കാരനായ ഒരു ഓട്ടോക്കാരന്റെ മകളായ ആർ ജെ ബിൻസി ഒറ്റയ്ക്ക് പോരാടിയാണ് ഇതുവരെ എത്തിയത്. എന്നാൽ ബിഗ് ബോസ് വീടിനകത്ത് ബിൻസിയുടെ ആ പോരാട്ടവീര്യം കാണാൻ സാധിച്ചിരുന്നില്ല. വീടിനകത്തെ സേഫ് ഗെയിമർ എന്ന രീതിയിലാണ് പ്രേക്ഷകർ ബിൻസിയെ വിലയിരുത്തിയത്. നെവിനുമായി ഉണ്ടായ തർക്കമൊഴിച്ചാൽ കാര്യമായ സ്ക്രീൻ സ്പേസ് ഒന്നും നേടാൻ ബിൻസിയ്ക്ക് സാധിച്ചിരുന്നില്ല. സേഫ് ഗെയിം ആണ് ബിൻസി രണ്ടാം ആഴ്ച തന്നെ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്താവാനുള്ള പ്രധാന കാരണങ്ങളിലൊന്ന്.
Also Read: ഞാനും സിംഗിൾ അവനും സിംഗിൾ, ഞങ്ങൾ എന്തിനു നുണ പറയണം: സദാചാര വിചാരണയ്ക്ക് എതിരെ ജിസേൽ- Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.