scorecardresearch

ചക്കരേ, വിജയം തലയിലേറ്റരുത്, പരാജയം ഹൃദയത്തിലും; കല്യാണിയോട് പ്രിയദർശൻ

200 കോടി ക്ലബ്ബിൽ ഇടം നേടി ലോക. ഇതാദ്യമായാണ് ഒരു ഫീമെയിൽ ലീഡായ പടം 200 കോടി ക്ലബ്ബിൽ ഇടം നേടുന്നതും ഈ രീതിയിൽ ആഗോളവ്യാപകമായി ആഘോഷിക്കപ്പെടുന്നതും

200 കോടി ക്ലബ്ബിൽ ഇടം നേടി ലോക. ഇതാദ്യമായാണ് ഒരു ഫീമെയിൽ ലീഡായ പടം 200 കോടി ക്ലബ്ബിൽ ഇടം നേടുന്നതും ഈ രീതിയിൽ ആഗോളവ്യാപകമായി ആഘോഷിക്കപ്പെടുന്നതും

author-image
Entertainment Desk
New Update
Kayani with her father Priyadarshan

മലയാള സിനിമയുടെ ചരിത്രത്തിലിടം പിടിക്കാൻ മുന്നേറുകയാണ് ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത 'ലോക ചാപ്റ്റർ1- ചന്ദ്ര'. ഇതിനകം തന്നെ 200 കോടി നേടി കഴിഞ്ഞ ചിത്രം സിനിമാ ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന കളക്ഷന്‍ നേടുന്ന ചിത്രമായി മാറുമെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. കല്യാണി പ്രിയദര്‍ശനും നസ്ലെനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് എല്ലായിടത്തു നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Advertisment

Also Read: ഇന്ത്യയുടെ ആദ്യ ഫീമെയിൽ സൂപ്പർഹീറോ; ലോകയെ പ്രശംസിച്ച് പ്രിയങ്ക ചോപ്ര

‘ലോക’ സിനിമ 200 കോടി കടന്നതിൽ നടി കല്യാണി പ്രിയദർശനും ഏറെ സന്തോഷത്തിലാണ്. കഴിഞ്ഞ ദിവസം കല്യാണി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളും കുറിപ്പുമാണ് ശ്രദ്ധ കവരുന്നത്. ചിത്രങ്ങൾക്കൊപ്പം ഒരു സ്ക്രീൻ ഷോട്ടും കല്യാണി പങ്കുവച്ചിട്ടുണ്ട്. അച്ഛനായ പ്രിയദർശൻ അയച്ച മെസേജിന്റെ സ്ക്രീൻ ഷോട്ടാണിത്. 

Also Read: ലോകയിലും ഓടും കുതിരയിലും കല്യാണിയ്ക്ക് ഡബ്ബ് ചെയ്തത് ആ ഗായിക; ആരെന്ന് ഊഹിക്കാമോ?

Advertisment

"ഈ മെസജ് ഒരിക്കലും മായ്ച്ചുകളയരുത്. വിജയം തലയിലേറ്റരുത്. പരാജയം ഹൃദയത്തിലുമേറ്റരുത് ചക്കരേ. നിനക്ക് നല്‍കാനുള്ള ഏറ്റവും മികച്ച ഉപദേശമിതാണ്," പ്രിയദര്‍ശന്റെ വാക്കുകളിങ്ങനെ.

Kalyani Priyadarshan chat ss

ഒരച്ഛനു മകൾക്കു നൽകാവുന്ന ഏറ്റവും നല്ല ഉപദേശം ഇതു തന്നെയാണെന്നാണ് ആരാധകരും കുറിക്കുന്നത്.

Also Read: New OTT Release: ഇന്ന് ഒടിടിയിൽ എത്തിയ ഏറ്റവും പുതിയ ചിത്രങ്ങൾ

"പ്രേക്ഷകരായ നിങ്ങളാൽ മാത്രം സാധ്യമായ ഒരു സംഖ്യയിലേക്ക് ഇന്നലെ ഞങ്ങളുടെ സിനിമയെത്തി. എനിക്ക് വാക്കുകൾ കൊണ്ട് പറയാൻ കഴിയുന്നില്ല, ഈ ചിത്രത്തിന് നൽകിയ വലിയ സ്നേഹത്തിന് നന്ദി. നമ്മുടെ സിനിമ വ്യവസായത്തിൽ കണ്ടന്റാണ് എപ്പോഴും രാജാവ്, ഏറ്റവും വലിയ താരം. നിങ്ങളത് ഒരിക്കൽ കൂടി തെളിയിച്ചു. നല്ല കഥകൾക്ക് എപ്പോഴും നിങ്ങൾക്കിടയിൽ സ്ഥാനമുണ്ടെന്ന് അറിയിക്കാൻ അവസരം നൽകിയതിന് നന്ദി. 

ഡൊമിനിക് അരുൺ (ഞങ്ങളുടെ ഡോം)... ഞങ്ങൾക്ക് പൂർണ്ണഹൃദയത്തോടെ വിശ്വസിക്കാവുന്ന ഒരു വിഷൻ നൽകിയതിന് നന്ദി. ഞങ്ങളുടെ പരമാവധി ഈ സിനിമയിലേക്ക് സമർപ്പിക്കാൻ കാരണം നിങ്ങളായിരുന്നു. നിങ്ങളില്ലാതെ ഇതൊന്നും സാധ്യമാകുമായിരുന്നില്ല. സിനിമയിലെ അഭിനേതാക്കളോടും അണിയറപ്രവർത്തകരോടും... ഈ വിജയം എനിക്ക് സ്പെഷലായി തോന്നുന്നു, കാരണം ഇത് പങ്കിടാൻ എനിക്ക് നിങ്ങളുമുണ്ട്. ലോകയെ നമ്മുടെ സ്വകാര്യ അഭിമാനമായി മാറ്റിയ, ഇത്രയും വലിയ വിജയമാക്കിയ ഞങ്ങളുടെ പ്രിയപ്പെട്ട മലയാളി പ്രേക്ഷകർക്ക്, ഒരുപാട് ഒരുപാട് നന്ദി," എന്നാണ് ചിത്രങ്ങൾ പങ്കിട്ട് കല്യാണി കുറിച്ചത്. 

Also Read: ഇസഹാഖിനെ പ്രകൃതി പാഠം പഠിപ്പിക്കാൻ പോയിട്ട് പ്രിയയ്ക്ക് പറ്റിയ അമളി; കഥ പറഞ്ഞ് രമേഷ് പിഷാരടി

Priyadarshan Kalyani Priyadarshan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: