scorecardresearch

ലോകയിലും ഓടും കുതിരയിലും കല്യാണിയ്ക്ക് ഡബ്ബ് ചെയ്തത് ആ ഗായിക; ആരെന്ന് ഊഹിക്കാമോ?

ലോക- ചാപ്റ്റര്‍ വണ്‍: ചന്ദ്ര, ഓടും കുതിര ചാടും കുതിര എന്നീ രണ്ടു ചിത്രങ്ങളിലും കല്യാണി പ്രിയദർശനു വേണ്ടി ഡബ്ബ് ചെയ്തത് മലയാളത്തിന്റെ ആ പ്രിയപ്പെട്ട ഗായികയാണ്

ലോക- ചാപ്റ്റര്‍ വണ്‍: ചന്ദ്ര, ഓടും കുതിര ചാടും കുതിര എന്നീ രണ്ടു ചിത്രങ്ങളിലും കല്യാണി പ്രിയദർശനു വേണ്ടി ഡബ്ബ് ചെയ്തത് മലയാളത്തിന്റെ ആ പ്രിയപ്പെട്ട ഗായികയാണ്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kalyani Priyadarshan Sayanora

ഈ ഓണക്കാലത്തെ ഷൈനിംഗ് സ്റ്റാർ കല്യാണി പ്രിയദർശനാണ്. കല്യാണിയുടേതായി രണ്ടുചിത്രങ്ങളാണ് ഈ ഓണക്കാലത്ത് തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്. കല്യാണി പ്രിയദര്‍ശന്‍ സൂപ്പര്‍ഹീറോ വേഷത്തില്‍ എത്തുന്ന ലോക- ചാപ്റ്റര്‍ വണ്‍: ചന്ദ്ര, ഫഹദ് ഫാസിലിന്റെ നായികയായി കല്യാണി അഭിനയിച്ച അൽത്താഫ് സലിം ചിത്രം  'ഓടും കുതിര ചാടും കുതിര' എന്നിവയാണ് ഈ ഓണത്തിനു തിയേറ്ററുകളിലെത്തിയത്.

Advertisment

Also Read: ഇനി പോര് മുറുകും; ഇവരാണ് കളി മാറ്റാൻ ബിഗ് ബോസ് വീട്ടിലെത്തിയ വൈൽഡ് കാർഡുകൾ; Bigg Bossmalayalam Season 7

കൂട്ടത്തിൽ, ലോകയാണ് മികച്ച അഭിപ്രായങ്ങളുമായി മുന്നേറുന്നത്. മലയാളത്തിലേക്ക് ഒരു സിനിമാറ്റിക് യൂണിവേഴ്സ് സമ്മാനിക്കുകയാണ് ലോക എന്നാണ് പരക്കെയുള്ള അഭിപ്രായം. അതേസമയം,  'ഓടും കുതിര ചാടും കുതിര'യ്ക്ക് പ്രതീക്ഷകൾക്കൊപ്പം ഉയരാൻ സാധിച്ചിട്ടില്ല. എന്നിരിക്കിലും മലയാളത്തിലെ തിരക്കുളള., താരമൂല്യമുള്ള നടിമാരിൽ ഒരാളായി കല്യാണി തന്റെ പേര് രേഖപ്പെടുത്തി കഴിഞ്ഞു.

Also Read:  മലയാളത്തിനുമുണ്ട് ഒരു കലക്കൻ സൂപ്പർഹീറോ യൂണിവേഴ്സ്! ലോക റിവ്യൂ- Lokah Chapter 1: Chandra Review

Advertisment

ഇരുചിത്രങ്ങളിലും കല്യാണിയ്ക്ക് ശബ്ദം നൽകിയത് ഒരാൾ തന്നെയാണ്. മറ്റാരുമല്ല ഗായിക സയനോരയാണ് ഇരുചിത്രങ്ങളിലും കല്യാണിയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തിരിക്കുന്നത്. ഏറ്റവും പെർഫെക്ഷനോടെ തന്നെ സയനോര അക്കാര്യം ചെയ്തെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. 

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് ലോക നിർമിച്ചത്. ലോക എന്ന് പേരുള്ള ഒരു സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് 'ചന്ദ്ര'. കല്യാണിയെ കൂടാതെ നസ്ലനും ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.  ഡൊമിനിക് അരുണ്‍ ആണ് ചിത്രത്തിന്റെ സംവിധായകൻ. ദുൽഖർ സൽമാൻ, ടൊവിനോ തോമസ് തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിൽ സർപ്രൈസ് കാസ്റ്റായി എത്തുന്നുണ്ട്. 

Also Read:  കാഴ്ചക്കാരുടെ ക്ഷമ പരീക്ഷിക്കുന്ന ചിത്രം: 'ഓടും കുതിര ചാടും കുതിര' റിവ്യൂ; Odum Kuthira Chaadum Kuthira Review

അതേസമയം, ഫഹദ് ഫാസിലിനെ നായകനാക്കി അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഓടും കുതിര ചാടും കുതിര'.  ധ്യാൻ ശ്രീനിവാസൻ, വിനയ് ഫോർട്ട്‌, ലാൽ, രണ്‍ജി പണിക്കർ, റാഫി, ജോണി ആന്റണി, സുരേഷ് കൃഷ്ണ, നന്ദു, അനുരാജ്, ഇടവേള ബാബു, ബാബു ആന്റണി, വിനീത് ചാക്യാർ, സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന തുടങ്ങിയവരും ചിത്രത്തിലുണ്ട്.  ചിത്രത്തിന്റെ ഛായാഗ്രഹണം ജിന്റോ ജോർജ്ജും സംഗീതം ജെസ്റ്റിൻ വർഗ്ഗീസും  എഡിറ്റിംഗ് അഭിനവ് സുന്ദർ നായികും നിർവ്വഹിച്ചിരിക്കുന്നു.

Also Read: Hridayapoorvam Review: ഹൃദയം തൊട്ടും ചിരിപ്പിച്ചും 'ഹൃദയപൂർവ്വം'; റിവ്യൂ

Sayanora Philip Kalyani Priyadarshan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: