/indian-express-malayalam/media/media_files/2025/09/11/rajinikanth-kamal-haasan-2025-09-11-18-17-53.jpg)
തമിഴ് സിനിമയിലെ ഇതിഹാസ താരങ്ങളാണ് കമൽഹാസനും രജനീകാന്തും. ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. ദുബായിൽ നടന്ന SIIMA അവാർഡിനിടെയാണ് ഈ വാർത്ത സ്ഥിരീകരിച്ചത്. റിപ്പോർട്ടുകൾ പ്രകാരം, ലിയോ (2023), കൂലി (2025) പോലുള്ള ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ ലോകേഷ് കനകരാജിന്റെ സംവിധാനത്തിലാണ് ഇവർ ഒന്നിക്കുന്ന ചിത്രം എത്തുന്നത്.
Also Read: Coolie OTT: മോണിക്ക ഡാൻസ് കൊണ്ട് സൗബിൻ തരംഗം തീർത്ത 'കൂലി' ഒടിടിയിൽ; എവിടെ കാണാം?
ഇരുവരും അവസാനമായി ഒന്നിച്ചെത്തിയത് 1979ൽ റിലീസ് ചെയ്ത അലാവുദ്ധിനും അത്ഭുത വിളക്കും എന്ന ചിത്രത്തിലായിരുന്നു. ആയിരത്തൊന്നു രാത്രികളിൽ നിന്നും അലാവുദ്ദീൻ്റെ കഥയെ ആസ്പദമാക്കിയൊരുക്കിയ ചിത്രത്തിൽ കമൽ അലാവുദ്ധിനായി അഭിനയിച്ചപ്പോൾ രജിനികാന്ത് എതിരാളിയായ കമറുദ്ദീനായി വേഷമിട്ടു.
Also Read: മോഹൻലാലിന്റെ അമ്മയായും ഭാര്യയായും കാമുകിയായും അഭിനയിച്ച നടി
ഇരുവരും തമിഴകത്ത് തങ്ങളുടേതായ സാമ്രാജ്യങ്ങൾ തീർത്തുവെങ്കിലും അവരുടെ സൗഹൃദബന്ധം ഇന്നും അതേപോലെ തുടരുന്നു. ഇരുവരും പരസ്പരം കാണുന്നത് സഹോദരനായിട്ടാണെന്നാണ് സുഹാസിനി മണിരത്നം വെളിപ്പെടുത്തിയത്. സൈമ അവാർഡ്സിൽ സംസാരിക്കുകയായിരുന്നു സുഹാസിനി.
Also Read: ലോകയിലെ ഈ പെൺകുട്ടി പ്രശസ്ത സംവിധായകന്റെ മകൾ; ആളെ മനസ്സിലായോ?
“ഷൂട്ടിംഗിനിടയിൽ കമലിന് പരിക്ക് പറ്റിയാൽ രജനി സാർ ഉടനെ എന്നെ വിളിച്ച്, ‘കമലിന് വേദനയുണ്ടോ?’ എന്ന് ചോദിക്കും. ഞാൻ ‘അതെ’ എന്ന് പറഞ്ഞാൽ, അദ്ദേഹം പറയും, ‘കമൽ വേദന പറഞ്ഞു എങ്കിൽ അത് ശരിയായിരിക്കും, കാരണം അദ്ദേഹം ഒരിക്കലും പരാതിപ്പെടാറില്ല.’ അതാണ് അവരുടെ അടുത്ത ബന്ധം കാണിക്കുന്നത്.”
Also Read: തമിഴകത്തെ പിടിച്ചു കുലുക്കിയ ആ സംഭവം വെബ് സീരീസാകുന്നു; നായിക നസ്രിയ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us