/indian-express-malayalam/media/media_files/2025/09/11/rajinikanth-soubin-shahir-coolie-now-streaming-on-ott-2025-09-11-12-23-35.jpg)
Rajinikanth’s Coolie Now Streaming on OTT: രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം 'കൂലി' ഒടിടിയിൽ എത്തി. നിരവധി ബോക്സ് ഓഫീസ് റെക്കോർഡുകൾ തിരുത്തിക്കുറിച്ച ശേഷമാണ് ചിത്രം ഒടിടിയിലേക്ക് എത്തിയിരിക്കുന്നത്.
Also Read: New OTT Release: ഇന്ന് ഒടിടിയിൽ എത്തിയ ഏറ്റവും പുതിയ ചിത്രങ്ങൾ
രജനീകാന്ത് പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ നാഗാർജുനയാണ് പ്രധാന വില്ലനെ അവതരിപ്പിച്ചത്. ശ്രുതി ഹാസൻ, ഉപേന്ദ്ര, സൗബിൻ ഷാഹിർ എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ പ്രകടനം കാഴ്ച വച്ചു. ആമിർ ഖാൻ അതിഥി വേഷത്തിൽ എത്തിയ ചിത്രമെന്ന പ്രത്യേകതയുമുണ്ട്.
ചിത്രത്തിൽ സൗബിൻ ഷാഹിറിന്റെ കഥാപാത്രവും ഡാൻസ് സ്റ്റെപ്പുകളും വൈറലായിരുന്നു. മോണിക്ക എന്ന ഗാനരംഗത്തിലെ സൗബിന്റെ ഡാൻസ് വലിയ രീതിയിൽ സമൂഹമാധ്യമങ്ങൾ ആഘോഷമാക്കിയിരുന്നു.
Also Read: തീപ്പൊരി സ്റ്റെപ്പുമായി ചാക്കോച്ചന്റെ ഇസഹാഖ്; മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലെന്ന് ആരാധകർ
അനിരുദ്ധ് രവിചന്ദർ സംഗീതം നൽകിയ ചിത്രത്തിൽ ഗിരീഷ് ഗംഗാധരനായിരുന്നു ഛായാഗ്രഹണം നിർവഹിച്ചത്.സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. തമിഴ് സിനിമയിലെ ഏറ്റവും വലിയ ഓപ്പണിങ് കളക്ഷൻ സ്വന്തമാക്കിയി കൂലി, ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം 235 കോടി രൂപ കളക്ഷൻ നേടിയതായാണ് റിപ്പോർട്ട്.
Also Read: ഇന്ന് സൂപ്പർ ഹീറോയാണ് കക്ഷി, 200 കോടി ക്ലബിലെത്തിയ നായിക; ആളെ മനസ്സിലായോ?
ആമസോൺ പ്രൈം വീഡിയോ ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. 120 കോടി രൂപയ്ക്കാണ് ആമസോൺ പ്രൈം വീഡിയോ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയതെന്ന് റിപ്പോർട്ടുണ്ട്. എന്തായാലും ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ് ഇപ്പോൾ. ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം കാണാം.
Also Read: ഇസഹാഖിനെ പ്രകൃതി പാഠം പഠിപ്പിക്കാൻ പോയിട്ട് പ്രിയയ്ക്ക് പറ്റിയ അമളി; കഥ പറഞ്ഞ് രമേഷ് പിഷാരടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.