/indian-express-malayalam/media/media_files/2025/09/11/kalyani-priyadarshan-throwback-photo-2025-09-11-11-56-16.jpg)
/indian-express-malayalam/media/media_files/2025/09/11/kalyani-priyadarshan-throwback-photo-1-2025-09-11-11-56-16.jpg)
ഇന്ന് തെന്നിന്ത്യയ്ക്ക് ഒന്നാകെ സുപരിചിതയായ ഒരു നായികയുടെ കുട്ടിക്കാലചിത്രമാണിത്. അടുത്തിടെ 200 കോടി ക്ലബ്ബിൽ ഇടം നേടിയ ഒരു ചിത്രത്തിലെ നായിക. ആളെ മനസ്സിലായോ?
/indian-express-malayalam/media/media_files/2025/04/10/kalyani-priyadarshan-latest-photoshoot-looking-stunning-4-658762.jpg)
മറ്റാരുമല്ല, മലയാളത്തിലെ യുവനടിമാർക്കിടയിൽ ഏറ്റവും ശ്രദ്ധേയ മുഖമായ കല്യാണി പ്രിയദർശൻ്റെ കുട്ടിക്കാല ചിത്രമാണിത്. സംവിധായകൻ പ്രിയദര്‍ശന്റെയും മുന്‍കാല നായിക ലിസിയുടെയും മകളായ കല്യാണിയ്ക്ക് മലയാളത്തിൽ കൈനിറയെ ചിത്രങ്ങളാണിപ്പോൾ.
/indian-express-malayalam/media/media_files/2025/08/30/kalyani-priyadarshan-sayanora-2025-08-30-15-54-26.jpg)
ഈ ഓണത്തിനു പോലും രണ്ടു ചിത്രങ്ങളാണ് കല്യാണിയുടേതായി തിയേറ്ററുകളിലെത്തിയത്. ലോക ചാപ്റ്റർ 1 ചന്ദ്രയും ഓടും കുതിരയും ചാടും കുതിരയും. ഇതിൽ ലോക ബോക്സ് ഓഫീസിൽ ഹിറ്റായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം 200 കോടി ക്ലബ്ബിലും ചിത്രം ഇടം നേടിയിരുന്നു.
/indian-express-malayalam/media/media_files/kalyani-onam-01.jpg)
കല്യാണിയുടെ ആദ്യചിത്രം 2017ൽ റിലീസിനെത്തിയ 'ഹലോ' ആയിരുന്നു. ആര്‍ക്കിടെക്ച്ചര്‍ ഡിസൈനിങ് പഠിച്ച കല്യാണി അഭിനയത്തില്‍ എത്തുന്നതിനു മുന്‍പ് തന്നെ സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിച്ചിരുന്നു. വിക്രത്തിന്റെ 'ഇരുമുഗന്', ഹൃതിക് റോഷന്റെ 'കൃഷ് 3' എന്നീ സിനിമകളിലെ കലാ സംവിധാന സഹായിയായിരുന്നു കല്യാണി.
/indian-express-malayalam/media/media_files/2025/03/12/SY5Liqvek6qpVPGhaWJG.jpg)
വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലൂടെയായിരുന്നു കല്യാണിയുടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. മരക്കാർ അറബിക്കടലിന്റെ സിംഹം, ബ്രോ ഡാഡി, ഹൃദയം, തല്ലുമാല, ശേഷം മൈക്കിൽ ഫാത്തിമ എന്നിവയാണ് കല്യാണിയുടെ ശ്രദ്ധേയമായ മലയാളചിത്രങ്ങൾ.
/indian-express-malayalam/media/media_files/2025/04/07/b5WEsTf3E0pVMZTUKW8D.jpg)
അച്ഛനും അമ്മയും മാത്രമല്ല, കല്യാണിയുടെ സഹോദരൻ സിദ്ധാർത്ഥും സിനിമയിൽ തന്റെ വരവ് അറിയിച്ചു കഴിഞ്ഞു. മരക്കാർ: അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിൽ വിഎഫ്എക്സ് ഒരുക്കിയതിന് ദേശീയ പുരസ്കാരവും കേരള സ്റ്റേറ്റ് ഫിലിം അവാർഡിൽ പ്രത്യേക ജൂറി പരാമർശവും സിദ്ധാർത്ഥിന് ലഭിച്ചിരുന്നു.
/indian-express-malayalam/media/media_files/2025/03/12/7kZlfYI9gUR6akjWxtTl.jpg)
അമ്മയുടെ പാരമ്പര്യം കാത്തുകൊണ്ട് അഭിനയത്തിലേക്ക് എത്തിയ കല്യാണി ഇന്ന് മലയാളസിനിമയിലെ മിന്നും താരമായി മാറിയിരിക്കുകയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.