/indian-express-malayalam/media/media_files/2025/09/11/nazriya-nazim-the-madras-mystery-web-series-ott-release-date-2025-09-11-17-50-01.jpg)
The Madras Mystery OTT
The Madras Mystery OTT: നിവിൻ പോളി, അജു വർഗീസ്, നീരജ് മാധവ്, അർജുൻ രാധാകൃഷ്ണൻ എന്നു തുടങ്ങി മലയാളത്തിലെ പ്രിയപ്പെട്ട യുവതാരങ്ങളിൽ പലരും വെബ് സീരീസ് ലോകത്ത് അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. ഇപ്പോഴിതാ, മലയാളത്തിന്റെ പ്രിയതാരം നസ്രിയ നസീമും വെബ് സീരിസിൽ അരങ്ങേറ്റം കുറിച്ചിരിക്കുയാണ്.
Also Read: ലോകയുടെ വിജയം ആഘോഷിച്ച് അമൂൽ; എനിക്കിപ്പോൾ സന്തോഷത്തോടെ മരിക്കാമെന്ന് ശാന്തി
സോണി ലിവ് ഒരുക്കുന്ന ദ് മദ്രാസ് മിസ്റ്റെറി: ഫാൾ ഓഫ് എ സൂപ്പർ സ്റ്റാർ എന്ന സീരിസിലൂടെയാണ് നസ്രിയയുടെ അരങ്ങേറ്റം. സൂര്യ പ്രതാപ് ആണ് ഈ സീരീസ് സംവിധാനം ചെയ്യുന്നത്. നാട്ടി, ശാന്തനു ഭാഗ്യരാജ്, നാസർ, വൈജി മഹേന്ദ്രൻ എന്നിവരും ഈ സീരീസിൽ അഭിനയിക്കുന്നുണ്ട്.
From new seasons of the shows you’ve always loved to new originals you’ll binge non-stop. From the thrill of live sports to unforgettable stories from across the country. The new era of entertainment starts now on Sony LIV. #StoriesThatLIVOn#SonyLIV2025pic.twitter.com/FxDlg7fQ3b
— Sony LIV (@SonyLIV) September 10, 2025
കുപ്രസിദ്ധമായ ലക്ഷ്മീകാന്തൻ കൊലപാതകത്തെയും, എം. കെ. ത്യാഗരാജ ഭാഗവതർ, എൻ. എസ്. കൃഷ്ണൻ എന്നിവർ പ്രതികളായിരുന്ന വിചാരണയെയും ചുറ്റിപ്പറ്റിയുള്ളതാണ് ഈ സീരീസ് എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട്. 1940 കാലഘട്ടത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് സീരീസ്.
Also Read: ലോകയിലെ ഈ പെൺകുട്ടി പ്രശസ്ത സംവിധായകന്റെ മകൾ; ആളെ മനസ്സിലായോ?
തമിഴ് സിനിമാ ലോകത്തെ നടന്‍മാരെയും നടിമാരെയും പറ്റി ഗോസിപ്പുകളും വാര്‍ത്തകളും നല്‍കുന്നതില്‍ കുപ്രസിദ്ധി നേടിയയാളായിരുന്നു ലക്ഷ്മികാന്തന്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍. 1944 നവംബർ മാസത്തിൽ മദ്രാസിലെ തിരക്കുള്ള ഒരു റോഡില്‍ വെച്ച് ലക്ഷ്മികാന്തനെ ഒരു സംഘം കുത്തിപ്പരിക്കേല്‍പ്പിക്കുകയും ലക്ഷ്മികാന്തൻ മരണപ്പെടുകയും ചെയ്തു.
Also Read: New OTT Release: ഇന്ന് ഒടിടിയിൽ എത്തിയ ഏറ്റവും പുതിയ ചിത്രങ്ങൾ
തമിഴ് സിനിമാലോകത്തെ ആദ്യ സൂപ്പര്‍ സ്റ്റാര്‍ എന്നറിയപ്പെട്ടിരുന്ന എം.കെ ത്യാഗരാജ ഭാഗവതരും തമിഴ് ചലച്ചിത്ര ലോകത്തെ 'ചാര്‍ളി ചാപ്ലിന്‍' എന്നറിയപ്പെട്ടിരുന്ന എന്‍ എസ് കൃഷ്ണനുമാണ് കൊലയ്ക്ക് പിന്നിൽ എന്ന് ആരോപിച്ച് 1945ല്‍ പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു. ഇരുവരും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയും ശിക്ഷ നടപ്പാക്കുകയും ചെയ്തു. ഇരുവരും 30 മാസത്തോളം ആന്‍ഡമാനിലെ ജയിലില്‍ കഴിയേണ്ടി വന്നു. അതോടെ രണ്ടുപേരുടെയും കരിയർ തകർന്നു. ശിഷ്ടകാലം കച്ചേരികള്‍ നടത്തിയാണ് ഭാഗവതര്‍ ജീവിച്ചത്.
Also Read: ആദ്യ കണ്മണിയെ വരവേറ്റ് വരുൺ തേജും ലാവണ്യയും; സന്തോഷം പങ്കുവച്ച് ചിരഞ്ജീവി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.