/indian-express-malayalam/media/media_files/2025/09/10/varun-tej-lavanya-tripathi-welcome-baby-boy-2025-09-10-19-45-59.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
ആദ്യ കണ്മണിയെ വരവേറ്റ സന്തോഷം പങ്കുവച്ച് തെലുക് താരദമ്പതികളായ വരുൺ തേജും ലാവണ്യ ത്രിപാഠിയും. സോഷ്യൽ മീഡിയയിലൂടെയാണ് ആൺ കുഞ്ഞ് ജനിച്ചെന്ന സന്തോഷവാർത്ത താരങ്ങൾ ആരാധകരുമായി പങ്കുവച്ചത്.
കുഞ്ഞിനൊപ്പമുള്ള ചിത്രവും ഇരുവരും ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്തിട്ടുണ്ട്. "ഞങ്ങളുടെ ലിറ്റിൽ മാൻ. 10.09.2025" എന്ന ക്യാപ്ഷനോടെയായിരുന്നു പോസ്റ്റ് പങ്കിട്ടത്. നടി സാമന്ത റൂത്ത് പ്രഭു, കാജൽ അഗർവാൾ തുടങ്ങി നിരവധി താരങ്ങൾ പോസ്റ്റിൽ ആശംസയറിയിച്ച് കമന്റ് പങ്കുവയ്ക്കുന്നുണ്ട്.
തെലുങ്ക് സിനിമാലോകത്തെ നിർമാതാവും നടനുമായ നാഗേന്ദ്ര ബാബുവിന്റെ മകനായ വരുൺ തേജ് ചിരഞ്ജീവിയുടെ സഹോദര പുത്രൻ കൂടിയാണ്. കുടുംബത്തെലേക്ക് പുതിയ അതിഥിയെ സ്വാഗതം ചെയ്ത് ചിരഞ്ജീവിയും പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.
Also Read: ഇസഹാഖിനെ പ്രകൃതി പാഠം പഠിപ്പിക്കാൻ പോയിട്ട് പ്രിയയ്ക്ക് പറ്റിയ അമളി; കഥ പറഞ്ഞ് രമേഷ് പിഷാരടി
വരുണിനും ലാവണ്യയ്ക്കും ആശംസ അറിയിക്കുന്നതായും, കുഞ്ഞിന് എല്ലാ സന്തോഷങ്ങളും അനുഗ്രഹങ്ങളും ആരോഗ്യവും നേരുന്നതായും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. എല്ലാവരുടെയും സ്നേഹവും അനുഗ്രഹവും കുഞ്ഞിനുണ്ടാകട്ടെയെന്നും അദ്ദേഹം കുറിച്ചു.
Also Read: തലയിൽ പൂചൂടി കിമോണ അണിഞ്ഞ് മഞ്ജു വാര്യർ; പിറന്നാളായിട്ട് കറങ്ങി നടക്കാണല്ലേ എന്ന് ആരാധകർ
ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ 2023 ലായിരുന്നു വരുൺ ലാവണ്യയെ വിവാഹം ചെയ്തത്. ബാലതാരമായി സിനിമയിലെത്തിയ വരുൺ 'മുകുന്ദ' എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്. 'കാഞ്ചി', 'ഫിദ' എന്നീ വിജയചിത്രങ്ങളാണ് വരുണിനെ തെന്നിന്ത്യൻ സിനിമാലോകത്ത് ശ്രദ്ധേയനാക്കിയത്.
Read More: സഞ്ജയ് കപൂറിന്റെ 30,000 കോടിയിൽ വിഹിതം വേണം; കരിഷ്മയുടെ മക്കൾ കോടതിയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us