scorecardresearch

നീലിയുമായി മൂപ്പർക്ക് ആദ്യമേ കണക്ഷനുണ്ട്; നിഷാന്ത് സാഗർ ലോകയിൽ എത്തിയതിന് കാരണം കണ്ടെത്തി സോഷ്യൽ മീഡിയ

'ലോക: ചാപ്റ്റർ വൺ- ചന്ദ്ര'യും 25 വർഷം മുമ്പ് പുറത്തിറങ്ങിയ ഇന്ദ്രിയവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? രണ്ടു ചിത്രങ്ങളെയും നിഷാന്ത് സാഗർ കണക്റ്റ് ചെയ്യുന്നത് എങ്ങനെയെന്ന് കണ്ടെത്തിയിരിക്കുകയാണ് സിനിമാപ്രേമികൾ

'ലോക: ചാപ്റ്റർ വൺ- ചന്ദ്ര'യും 25 വർഷം മുമ്പ് പുറത്തിറങ്ങിയ ഇന്ദ്രിയവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? രണ്ടു ചിത്രങ്ങളെയും നിഷാന്ത് സാഗർ കണക്റ്റ് ചെയ്യുന്നത് എങ്ങനെയെന്ന് കണ്ടെത്തിയിരിക്കുകയാണ് സിനിമാപ്രേമികൾ

author-image
Entertainment Desk
New Update
Nishanth Sagar Indriyam Lokah Roles Spark Discussion on Neeli Connection

'ലോക: ചാപ്റ്റർ വൺ- ചന്ദ്ര' ബോക്സ് ഓഫീസിൽ പുത്തൻ റെക്കോർഡുകൾ സ്വന്തമാക്കി മുന്നേറുകയാണ്. സോഷ്യൽ മീഡിയയിൽ എവിടെയും ലോക വിശേഷങ്ങളാണ്. ഇപ്പോഴിതാ, 'ലോക: ചാപ്റ്റർ വൺ- ചന്ദ്ര'യിൽ നിഷാന്ത് സാഗർ എത്തിയത് വെറുതെയല്ലെന്നും അതിനു പിന്നിലൊരു കഥയുണ്ടെന്നും കണ്ടെത്തിയിരിക്കുകയാണ് സിനിമാപ്രേമികൾ.

Advertisment

Also Read: malayalam OTT Releases in September: സെപ്റ്റംബറിൽ ഒടിടിയിൽ എത്തിയ മലയാള ചിത്രങ്ങൾ

25 വർഷം മുമ്പ് പുറത്തിറങ്ങിയ ഇന്ദ്രിയവും ലോകയും തമ്മിൽ ചില അടിയൊഴുക്കുകൾ ഉണ്ടെന്നാണ് കണ്ടെത്തൽ.  'ഇന്ദ്രിയ'ത്തിൽ മരത്തിൽ ആണിയടിച്ചു തളച്ച നീലിയെ മോചിപ്പിക്കുന്നത് നിഷാന്ത് സാഗർ അവതരിപ്പിച്ച സണ്ണി എന്ന കഥാപാത്രമാണ്.  മരത്തിൽ നിന്നും തന്നെ  രക്ഷിച്ച സണ്ണിയോട് നീലിയ്ക്ക് കടപ്പാട് ഉണ്ടാവുമെന്ന് ഇന്ദ്രിയത്തിൽ വടക്കേടത്ത് നമ്പൂതിരി സണ്ണിയെ ഓർമപ്പെടുത്തുന്നുണ്ട്. 

Also Read: New OTT Release: ഈ ആഴ്ച ഒടിടിയിൽ എത്തിയ 8 പുതിയ ചിത്രങ്ങൾ

"സണ്ണി. കൂർമബുദ്ധി. അസാമാന്യ ധൈര്യശാലി. പക്ഷേ സൂക്ഷിക്കണം, പത്തെൺപതു വർഷങ്ങളുടെ ബന്ധനത്തിൽ നിന്നും മോചിപ്പിച്ചതിലുള്ള നന്ദി നീലിയ്ക്ക് നിന്നോട് ഉണ്ടാവും. അവൾ പക്ഷേ മൂർച്ചയേറിയ​ ആയുധം പോലെയാണ്. ആയുധം പ്രയോഗിക്കുമ്പോൾ സൂക്ഷിക്കണം," എന്നാണ് ഇന്ദ്രിയത്തിൽ പ്രതാപ് ചന്ദ്രൻ അവതരിപ്പിച്ച വടക്കേടത്ത് നമ്പൂതിരി എന്ന കഥാപാത്രം നിഷാന്ത് സാഗറിന്റെ കഥാപാത്രത്തോട് പറയുന്നത്. 

Advertisment

 'ലോക'യിൽ കല്യാണി പ്രിയദർശൻ അവതരിപ്പിക്കുന്നത് കള്ളിയങ്കാട്ട് നീലിയെന്ന കഥാപാത്രത്തെയാണ്. ലോകയിൽ മൂത്തോന്റെ നിർദ്ദേശപ്രകാരം നീലിയെ സഹായിക്കുന്നതും വേണ്ട കാര്യങ്ങളെല്ലാം ഒരുക്കി കൊടുക്കുന്നതും നിഷാന്ത് സാഗറിന്റെ കഥാപാത്രമാണ്. പ്രകാശ് എന്ന കഥാപാത്രത്തെയാണ് ലോകയിൽ നിഷാന്ത് സാഗർ അവതരിപ്പിക്കുന്നത്.

Also Read: 4 വർഷത്തിനു ശേഷമുള്ള ജോർജ് കുട്ടിയെ ആണ് ദൃശ്യം 3ൽ കാണുക: ജീത്തു ജോസഫ്

വളരെ യാദൃശ്ചികമായാണ് നീലിയുമായി ബന്ധപ്പെട്ട രണ്ടു കഥാപാത്രങ്ങളെയും നിഷാന്ത് സാഗറിന് ലഭിച്ചതെങ്കിലും ഇതും രണ്ടും ബന്ധിപ്പിച്ച് ഒരു പാരലൽ യൂ​ണിവേഴ്സ് കണ്ടെത്തുകയാണ് സിനിമാസ്വാദകർ. 

Also Read:  ലോകയിലെ ഈ പെൺകുട്ടി പ്രശസ്ത സംവിധായകന്റെ മകൾ; ആളെ മനസ്സിലായോ?

Social Media

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: