/indian-express-malayalam/media/media_files/2025/09/14/bigg-boss-malayalam-season-7-mohanlal-weekend-episode-2025-09-14-18-41-31.jpg)
Screengrab
Bigg Boss malayalam Season 7: ലക്ഷ്മിയുടെ ആ വാക്കുകൾ കേട്ടിട്ടും അവിടെ ഒരൊറ്റയൊരാൾ പോലും പ്രതികരിച്ചില്ല എന്നോർക്കുമ്പോൾ സങ്കടം തോന്നുന്നു എന്നാണ് ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ പ്രേക്ഷകർക്ക് അത്ര പെട്ടെന്ന് മറക്കാൻ സാധിക്കാത്ത വീക്കെൻഡ് എപ്പിസോഡിൽ വന്ന് മോഹൻലാൽ പറഞ്ഞത്. ലക്ഷ്മിയുടെ നിലപാടിനെ ചോദ്യം ചെയ്ത് ശക്തമായി സംസാരിക്കുന്ന സമയത്തും നൂറയുടെ കണ്ണ് നിറയുന്നത് മോഹൻലാൽ ശ്രദ്ധിച്ചു, നൂറ, സങ്കടപ്പെടരുത് എന്ന് ലാലേട്ടൻ പറഞ്ഞു. നൂറയുടെ കണ്ണ് നിറയുന്നത് അദ്ദേഹം ശ്രദ്ധിച്ചു എന്നതിൽ നിന്ന് തന്നെ വ്യക്തമാണ് എല്ലാ അർഥത്തിലും അവരെ ചേർത്ത് നിർത്തുകയാണ് മോഹൻലാൽ ചെയ്തത് എന്ന്.
ദേഷ്യപ്പെടുന്ന മോഹൻലാലിനെ മലയാളികൾ ബിഗ് സ്ക്രീനിന് പുറത്ത് അങ്ങനെ അധികം കണ്ടിട്ടില്ല. അടുത്തിടെ റിപ്പോർട്ടറുടെ കയ്യിലെ മൈക്ക് തന്റെ കണ്ണിൽ തട്ടിയപ്പോൾ പോലും മോഹൻലാൽ പ്രതികരിച്ചത് എങ്ങനെയാണ് എന്നത് കേരളം കണ്ടതാണ്. എന്താ മോനെ ഇത് എന്നാണ് മോഹൻലാൽ ചോദിച്ചത്. വാഹനത്തിന്റെ ഡോർ അടയ്ക്കുന്നതിന് മുൻപ് നിന്നെ ഞാൻ നോക്കി വെച്ചിട്ടുണ്ട് എന്ന തമാശ നിറഞ്ഞ വാക്കുകളും.
Also Read: ആദിലയും നൂറയും എനിക്കെന്റെ അക്ബറിനെ പോലെയാണ്; വീഡിയോയുമായി അക്ബറിന്റെ ഉമ്മ: Bigg Boss Malayalam 7
ഒരുപക്ഷേ ലക്ഷ്മിയോട് എന്താണ് മോളെ അങ്ങനെ പറഞ്ഞത്, അത് തെറ്റല്ലേ എന്ന് മോഹൻലാലിന് ദേഷ്യപ്പെടാതെ ചോദിക്കാമായിരുന്നു. ഷോ സ്ക്രിപ്റ്റഡ് ആണെങ്കിലും അല്ലെങ്കിലും ആ വിഷയം ചോദിക്കേണ്ടത് അങ്ങനെയല്ല എന്ന് മോഹൻലാലിന് വ്യക്തമായ ബോധ്യമുണ്ട്എന്നാണ് പ്രേക്ഷകർ പറയുന്നത്.. അതുകൊണ്ടാണ് കൈ വിരൽ ഉയർത്തി ഇനി ഇത് ആവർത്തിച്ചാൽ എന്ന മുന്നറിയിപ്പ് മോഹൻലാൽ നൽകുന്നത്. മുന്നോട്ടുള്ള ജീവിത യാത്രയിൽ കുറച്ചൊന്നമല്ല മോഹൻലാലിന്റെ ഈ വാക്കുകൾ ആദിലയ്ക്കും നൂറയ്ക്കും കരുത്താവുക.
Also Read: ആദിലയും നൂറയും; പ്രണയത്തിനായി ലോകത്തോട് യുദ്ധം ചെയ്ത പൂമ്പാറ്റകൾ- Bigg Boss Malayalam Season 7
ബിഗ് ബോസ് ഏഴ് സീസണുകൾ വെച്ച് നോക്കുമ്പോഴും മോഹൻലാലിൽ നിന്ന് വന്ന ഏറ്റവും പവർഫുൾ സ്റ്റേറ്റ്മെന്റുകളാണ് ഈ എപ്പിസോഡിൽ കണ്ടത്. മാത്രമല്ല ആദിലയോടും നൂറയോടും അവർ എവിടെയാണ് ജോലി ചെയ്യുന്നത് എന്നും മോഹൻലാൽ ചോദിക്കുന്നുണ്ട്. ആ ചോദ്യവും യുകെയിൽ പോയി പഠിച്ചിട്ടും ഇതുപോലെ നിലപാട് സ്വീകരിക്കുന്നവർക്കുള്ള മറുപടിയാണ്.
മുൻ കാലങ്ങളിൽ മോഹൻലാലിന്റെ നിലപാടുകൾ പലതും വിമർശിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ എല്ലാവർക്കും അവർക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കാൻ അവകാശമുണ്ട് എന്ന് 65ാം വയസിൽ മോഹൻലാൽ ഉറച്ച സ്വരത്തിൽ പറയുമ്പോൾ അത് സമൂഹത്തിലുണ്ടാക്കുന്ന സ്വാധീനം വലുതാണ്.
Also Read: ബിഗ്ഗ് ബോസ്സിൽ നിന്നും മസ്താനി പുറത്തേക്ക്? Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us