/indian-express-malayalam/media/media_files/2025/09/19/bigg-boss-evictee-mastani-ready-to-face-questions-after-social-media-allegations-2025-09-19-16-21-44.jpg)
മസ്താനി
Bigg Boss malayalam Season 7: ബിഗ് ബോസ് മലയാളത്തിന്റെ ഏഴാം സീസണില്‍ വൈല്‍ഡ് കാര്‍ഡ് മത്സരാര്‍ത്ഥിയായി എത്തിയ​ ആളാണ് മസ്‍താനി. മസ്താനിയുടെ പല ഗെയിം പ്ലാനുകളും പ്രേക്ഷകരുടെ അനിഷ്ടം സമ്പാദിച്ചിരുന്നു. അതിനാൽതന്നെ വീട്ടിലെത്തി രണ്ടാമത്തെ ആഴ്ച തന്നെ മസ്താനി പുറത്തായി. മസ്താനിയുടെ എവിക്ഷൻ പ്രേക്ഷകരും മത്സരാർത്ഥികളും ഒരുപോലെ ആഘോഷിച്ച ഒന്നായിരുന്നു.
Also Read: റിയാസിന്റെ അച്ഛനും അമ്മയും കൃമികളുടെ കൂട്ടത്തിലാണോ? അഖിൽ മാരാർ ; Bigg Boss Malayalam Season 7
പക്ഷേ ഇതിലൊന്നും മസ്താനി തളർന്നില്ല. "അതെ, ഞാൻ ബിഗ് ബോസില്‍ നിന്ന് പുറത്തായിരിക്കുകയാണ്. ഞാൻ എല്ലാ എപ്പിസോഡും കണ്ടതിന് ശേഷം അതിനനുസരിച്ച് എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി പറയുന്നതായിരിക്കും. എന്റെ എല്ലാ ഹേറ്റേഴ്സിനും നന്ദി. അവര്‍ ഞാൻ ചെയ്‍തതിനേക്കാളും എനിക്ക് പോപ്പുലാരിറ്റി വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്. ഫ്രീ പ്രൊമോഷന് ഹേറ്റേഴ്സിന് നന്ദി. എന്ത് രസാ അവറ്റകളുടെ എല്ലാം കരച്ചില്‍ കേള്‍ക്കാൻ," എന്നായിരുന്നു ബിഗ് ബോസിൽ നിന്നും പുറത്തുവന്നതിനു ശേഷം മസ്താനി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്.
Also Read: അനീഷിനേയും ഷാനവാസിനേയും പ്രകോപിപ്പിക്കാൻ തന്ത്രം; വേറെ ലെവൽ കളി; Bigg Boss Malayalam Season 7
എന്നാൽ മസ്താനിയുടെ എവിക്ഷൻ കഴിഞ്ഞ് ഒരാഴ്ചയോളം പിന്നിട്ടിട്ടും മസ്താനിയ്ക്ക് എതിരെയുള്ള സൈബർ ബുള്ളിയിംഗ് അവസാനിക്കുന്നില്ല. മസ്താനിയുടെ കഴിഞ്ഞ കാലത്തെക്കുറിച്ചും വലിയ ആരോപണങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഇപ്പോഴിതാ, എല്ലാ വിവാദങ്ങളോടും പ്രതികരിക്കാൻ താൻ തയ്യാറാണെന്ന് അറിയിക്കുകയാണ് മസ്താനി.
"പൊതുജനങ്ങളിൽ നിന്നുള്ള ചോദ്യങ്ങളെ അഭിമുഖീകരിക്കാൻ ഞാൻ ഇപ്പോൾ തയ്യാറാണ്. എനിക്കെതിരെ പ്രചരിക്കുന്ന വിവിധ ആരോപണങ്ങളെക്കുറിച്ച് ഞാൻ ബോധവതിയാണ്, അവയിൽ ചിലർക്കെതിരെ ഞാൻ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. സൈബർ ഭീഷണി എന്ന അനുഭവം എന്നെ മാനസികമായി ബാധിച്ചിട്ടുണ്ടെങ്കിലും, ഞാൻ പിന്മാറാൻ ഉദ്ദേശിക്കുന്നില്ല. പൊതുശ്രദ്ധയിലുള്ള ഒരു വ്യക്തിയെന്ന നിലയിൽ, തുറന്നതും സുതാര്യവുമായ രീതിയിൽ പ്രതികരിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണെന്ന് ഞാൻ തിരിച്ചറിയുന്നു. നിങ്ങളുടെ ചോദ്യങ്ങളെ നേരിടാൻ ഞാൻ തയ്യാറാണ്," മസ്താനി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
Also Read: ഫ്രണ്ടിനേക്കാൾ മുകളിലാണ്, പക്ഷേ ലവർ അല്ല; ജിസേലിനെ കുറിച്ച് റിയാസിനോട് ആര്യൻ ; Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.