scorecardresearch

റിയാസിന്റെ അച്ഛനും അമ്മയും കൃമികളുടെ കൂട്ടത്തിലാണോ? അഖിൽ മാരാർ ; Bigg Boss Malayalam Season 7

Bigg Boss Malayalam Season 7: പുറത്ത് നോർമലായിട്ട് ജീവിക്കുന്ന നിന്റെ അച്ഛനും അമ്മയും ഉൾപ്പെടുന്ന ആൾക്കാരെല്ലാം പരാജയപ്പെട്ടവരും കൃമികളുടെ കൂട്ടത്തിൽപ്പെടുന്നവരുമാണോ?

Bigg Boss Malayalam Season 7: പുറത്ത് നോർമലായിട്ട് ജീവിക്കുന്ന നിന്റെ അച്ഛനും അമ്മയും ഉൾപ്പെടുന്ന ആൾക്കാരെല്ലാം പരാജയപ്പെട്ടവരും കൃമികളുടെ കൂട്ടത്തിൽപ്പെടുന്നവരുമാണോ?

author-image
Television Desk
New Update
Bigg Boss Malayalam Season 7 Akhil Marar and Riyas

Source: Facebook

Bigg Boss malayalam Season 7: ബിഗ് ബോസ് മലയാളം സീസൺ 7ലെ ഹോട്ടൽ ടാസ്കിൽ അതിഥിയായി എത്തിയ റിയാസ് സലീമിനെ വിമർശിച്ച് സീസൺ 5ലെ വിന്നറായ അഖിൽ മാരാർ. ലക്ഷ്മിക്കെതിരെ റിയാസ് നടത്തിയ പരാമർശങ്ങളെ വിമർശിച്ചാണ് അഖിൽ മാരാർ സമൂഹമാധ്യമങ്ങളിൽ വിഡിയോ പങ്കുവെച്ചത്. റിയാസിന്റെ ആശയം മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ് ചെയ്യുന്നത് എന്ന് അഖിൽ മാരാർ പറഞ്ഞു. 

Advertisment

വിഡയോയിൽ അഖിൽ മാരാർ പറയുന്നത് ഇങ്ങനെ, 'പുറത്തുള്ള കുറച്ച് ലൂസേഴ്സിന്റെ സപ്പോർട്ടിന് വേണ്ടി ലക്ഷ്മി ഇങ്ങനെ സംസാരിക്കരുത് എന്ന് റിയാസ് പറഞ്ഞു. സീസൺ 5ൽ വന്നപ്പോൾ റിയാസ് പറഞ്ഞത് പുറത്തുള്ള ചില കൃമികളുടെ സപ്പോർട്ടിന് വേണ്ടി എന്നാണ്. അപ്പോൾ പുറത്ത് നോർമലായിട്ട് ജീവിക്കുന്ന നിന്റെ അച്ഛനും അമ്മയും ഉൾപ്പെടുന്ന ആൾക്കാരെല്ലാം പരാജയപ്പെട്ടവരും കൃമികളുടെ കൂട്ടത്തിൽപ്പെടുന്നവരുമാണോ? ഇവിടെ മാന്യമായി വിവാഹം കഴിച്ച് സന്തതി പരമ്പരകളെ ഉണ്ടാക്കി, അങ്ങനെ ഉണ്ടായൊരാളാണ് റിയാസും."

Also Read: റിയാസ് സലിം വീണ്ടും ബിഗ് ബോസിൽ; ടാർഗറ്റ് ലക്ഷ്മിയോ? Bigg Boss Malayalam Season 7

"റിയാസ് മുൻപോട്ട് വയ്ക്കുന്ന ആശയം കൊണ്ട് റിയാസിന് ഈ രാജ്യത്ത് ജീക്കുന്നതിൽ തടസമില്ല. എന്നാൽ മറ്റ് ചില രാജ്യങ്ങളിൽ അങ്ങനെ അല്ല. വീട്ടിൽ കയറ്റാൻ കൊള്ളാത്തവർ എന്ന് ലക്ഷ്മി പറഞ്ഞ പരാമർശത്തോട് എനിക്ക് യോജിപ്പില്ല എന്നാണ് പറഞ്ഞത്.പക്ഷേ ലക്ഷ്മിക്ക് അവരുടെ അഭിപ്രായത്തിൽ ഉറച്ച് നിൽക്കാം. എല്ലാവർക്കും അവരുടെ ഇഷ്ടം പോലെ ജീവിക്കാം."

Advertisment

Also Read: നെവിൻ കരയുന്നത് കണ്ട് വിശ്വാസം വരുന്നില്ല; കരച്ചിൽ സ്ക്രീൻസ്പേസ് ഉണ്ടാക്കാൻ: ജിഷിൻ ; Bigg Boss Malayalam Season 7

"നീ ലക്ഷ്മിയെ ജയിപ്പിച്ചേ അടങ്ങൂ എന്ന വാശിയിലാണ്. ആരോടും ഒന്നും ഡിമാൻഡ് ചെയ്യാതിരിക്കുക. ആദിലയുടേയും നൂറയുടേയും ലക്ഷ്മിയുടേയും എല്ലാം അഭിപ്രായങ്ങൾക്ക് ബിഗ് ബോസ് ഹൗസിൽ വിലയുണ്ട്. ലക്ഷ്മി ഇവരെ അംഗീകരിച്ചേ പറ്റൂ എന്ന് വാശിപിടിക്കാൻ റിയാസിന് പറ്റില്ല."

Also Read: തല്ലിന് തല്ല്, വഴക്കിന് വഴക്ക്, പക്ഷേ ഉള്ളിൽ നിറയെ സ്നേഹം: ബിഗ് ബോസിലെ അഡാർ കോമ്പോ: Bigg Boss Malayalam Season 7

സ്വന്തം കമ്മ്യൂണിറ്റിക്ക് വേണ്ടിയുള്ള റിയാസിന്റെ പെരുമാറ്റവും സംസാരവും കാണുമ്പോൾ തന്നെ ആളുകൾക്ക് അറപ്പ് ഉണ്ടാവുന്ന അവസ്ഥ വരരുത്. റിയാസിന്റെ എല്ലാ പെരുമാറ്റവും ഓവറാണെന്ന് റിയാസ് മനസിലാക്കിയാൽ തന്നെ റിയാസിന്റെ കമ്മ്യൂണിറ്റിയോടുള്ള ദേഷ്യം കുറയും എന്നും അഖിൽ മാരാർ വിഡിയോയിൽ പറഞ്ഞു.

Also Read: 'മര വാഴകളായി മാറിയോ ബിഗ് ബോസ് മത്സരാർഥികൾ'; അഖിൽ മാരാരുടെ പരിഹാസം ; Bigg Boss Malayalam Season 7

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: