scorecardresearch

ഫ്രണ്ടിനേക്കാൾ മുകളിലാണ്, പക്ഷേ ലവർ അല്ല; ജിസേലിനെ കുറിച്ച് റിയാസിനോട് ആര്യൻ ; Bigg Boss Malayalam Season 7

Bigg Boss Malayalam Season 7: പുറത്തെ കാര്യങ്ങൾ അല്ല ഹൗസിനുള്ളിലെ കാര്യമാണ് ചോദിച്ചത് എന്ന് റിയാസ് വീണ്ടും പറഞ്ഞു. അപ്പോൾ ജിസേലിനെ കുറിച്ചാണ് ആര്യൻ പറയുന്നത്

Bigg Boss Malayalam Season 7: പുറത്തെ കാര്യങ്ങൾ അല്ല ഹൗസിനുള്ളിലെ കാര്യമാണ് ചോദിച്ചത് എന്ന് റിയാസ് വീണ്ടും പറഞ്ഞു. അപ്പോൾ ജിസേലിനെ കുറിച്ചാണ് ആര്യൻ പറയുന്നത്

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Bigg Boss Malayalam Season 7 Aryan Gizele

Bigg Boss malayalam Season 7: ബിഗ് ബോസ് മലയാളം സീസൺ 7ലെ മത്സരാർഥികളിൽ ഉറ്റ സുഹൃത്തുക്കളാണ് ജിസേലും ആര്യനും. ഹൗസിൽ തർക്കങ്ങൾ ഉണ്ടാകുമ്പോൾ ഉൾപ്പെടെ ജീസേലിന് വേണ്ടി ആര്യനും ആര്യന് വേണ്ടി ജിസേലും എല്ലായ്പ്പോഴും സംസാരിച്ച് എത്താറുണ്ട്. ബിഗ് ബോസ് ഹോട്ടൽ ടാസ്കിൽ അഥിതിയായി എത്തിയപ്പോൾ റിയാസിനോട് ജിസേലിനെ കുറിച്ച് ആര്യൻ പറയുന്ന കാര്യങ്ങൾ ആരാധകർക്ക് കൗതുകമാവുന്നു. 

Advertisment

ഹൗസിനുള്ളിൽ ആരെയൊക്കെ വളച്ച് വെച്ചിട്ടുണ്ട് എന്നാണ് ആര്യനോട് റിയാസ് ആദ്യം ചോദിക്കുന്നത്. ഈ സമയം റിയാസ് പുറത്തെ കാര്യങ്ങളൊക്കെ ചോദിക്കുന്നു ബിഗ് ബോസ് എന്ന് ആര്യൻ പറഞ്ഞു. എന്നാൽ പുറത്തെ കാര്യങ്ങൾ അല്ല ഹൗസിനുള്ളിലെ കാര്യമാണ് ചോദിച്ചത് എന്ന് റിയാസ് വീണ്ടും പറഞ്ഞു. അപ്പോൾ ജിസേലിനെ കുറിച്ചാണ് ആര്യൻ പറയുന്നത്.

Also Read: റിയാസ് സലിം വീണ്ടും ബിഗ് ബോസിൽ; ടാർഗറ്റ് ലക്ഷ്മിയോ? Bigg Boss Malayalam Season 7

ജിസേൽ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്. എന്റെ ഗ്രേറ്റ് ഫ്രണ്ട് ആണ്. എനിക്കവളെ ഇഷ്ടം ആണ്. ഫ്രണ്ട് എന്നതിനേക്കാൾ ഉപരി ഇഷ്ടമാണ്. പക്ഷേ അതൊരു പ്രണയം അല്ല എന്നാണ് റിയാസിനോട് ആര്യൻ പറയുന്നത്. ഫ്രണ്ടിനേക്കാൾ മുകളിൽ ആണ് പക്ഷേ ലവർ അല്ല, അതിന്റെ അർഥം എന്താണ് എന്ന് ആര്യനോട് റിയാസ് ചോദിച്ചു.

Advertisment

Also Read: നെവിൻ കരയുന്നത് കണ്ട് വിശ്വാസം വരുന്നില്ല; കരച്ചിൽ സ്ക്രീൻസ്പേസ് ഉണ്ടാക്കാൻ: ജിഷിൻ ; Bigg Boss Malayalam Season 7

ജിസേൽ എനിക്ക് ഒരു കംഫേർട്ട് സോൺ ആണ്. എന്റെ കാര്യങ്ങളെല്ലാം ജിസേൽ നോക്കും. ഒരു ഹോംലി ഫീൽ ജിസേലിന്റെ അടുത്ത് നിന്ന് എനിക്ക് ലഭിക്കുന്നു. അതുകൊണ്ട് തന്നെ എനിക്ക് ജിസേലിനെ ഇഷ്ടമാണ്. പക്ഷേ ലവർ അല്ല എന്ന് ആര്യൻ ആവർത്തിച്ച് പറയുന്നുണ്ട്.

Also Read: 'മര വാഴകളായി മാറിയോ ബിഗ് ബോസ് മത്സരാർഥികൾ'; അഖിൽ മാരാരുടെ പരിഹാസം ; Bigg Boss Malayalam Season 7

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: