scorecardresearch

'മര വാഴകളായി മാറിയോ ബിഗ് ബോസ് മത്സരാർഥികൾ'; അഖിൽ മാരാരുടെ പരിഹാസം ; Bigg Boss Malayalam Season 7

Bigg Boss Malayalam Season 7: ഗസ്റ്റ് ഗസ്റ്റിന്റെ പണി ചെയ്തില്ല എങ്കിൽ സെക്യൂരിറ്റി സെക്യൂരിറ്റിയുടെ പണി ചെയ്യും, എടുത്ത് പുറത്ത് കളയും എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു.

Bigg Boss Malayalam Season 7: ഗസ്റ്റ് ഗസ്റ്റിന്റെ പണി ചെയ്തില്ല എങ്കിൽ സെക്യൂരിറ്റി സെക്യൂരിറ്റിയുടെ പണി ചെയ്യും, എടുത്ത് പുറത്ത് കളയും എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു.

author-image
Television Desk
New Update
Bigg Boss Malayalam Season 7 Akhil Marar

Source: Screengrab

Bigg Boss malayalam Season 7: ബിഗ് ബോസ് മലയാളം സീസൺ 7ൽ ഹോട്ടൽ ടാസ്ക് ആണ് ഇപ്പോൾ നടക്കുന്നത്. മുൻ സീസണുകളിലെ കണ്ടസ്റ്റന്റുകളായിരുന്ന ശോഭയും ഷിയാസ് കരീമുമാണ് ഹോട്ടൽ ടാസ്കിൽ അതിഥികളായെത്തിയത്. ബിഗ് ബോസ് ഹൗസിലെത്തിയ ഷിയാസ് കരീം അനുമോളുടെ പാവയെ പുറത്തേക്ക് വലിച്ചെറിഞ്ഞിരുന്നു. ഈ സംഭവം സഹ മത്സരാർഥികൾ ചോദ്യം ചെയ്യാതിരുന്നത് ചൂണ്ടി പ്രതികരിക്കുകയാണ് സീസൺ 5ലെ വിന്നറായ അഖിൽ മാരാർ. 

Advertisment

അനുമോളുടെ പാവ ഷിയാസ് വലിച്ചെറിയുമ്പൾ അത് നോക്കി നിന്ന മറ്റ് മത്സരാർഥികൾ മരവാഴകൾ ആണോ എന്നാണ് അഖിൽ മരാർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിൽ ചോദിക്കുന്നത്. "ബിഗ് ബോസ് മലയാളം സീസൺ 5 ഹോട്ടൽ ടാസ്കിൽ അതിഥിയായി രജത് കുമാർ എത്തിയപ്പോൾ മത്സരാർഥികളെ വലിയ രീതിയിൽ പരിഹസിച്ചിരുന്നു. ഈ സമയത്ത് ഞാൻ ഇടപെടുകയും ഗസ്റ്റ് ഗസ്റ്റിന്റെ പണി ചെയ്തില്ല എങ്കിൽ സെക്യൂരിറ്റി സെക്യൂരിറ്റിയുടെ പണി ചെയ്യും, എടുത്ത് പുറത്ത് കളയും എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു."

Also Read: കുളിച്ച് കുളിച്ച് ലക്ഷ്മി ഇല്ലാതാവുമോ? എട്ടിന്റെ പണി കൊടുത്ത് ശോഭ: Bigg Boss Malayalam Season 7

" അതിന് രജത് തന്നെ അഭിനന്ദിച്ചിരുന്നു. അവന്റെ കൂട്ടത്തിൽ ഉള്ള ഒരാളെ പുറത്ത് നിന്ന് വന്നൊരാൾ ആക്രമിക്കാൻ ശ്രമിച്ച സമയത്ത് അഖിൽ ഇടപെട്ടു. അത് അഖിലിന്റെ ക്വാളിറ്റിയാണ് എന്നാണ് രജത് പറഞ്ഞത്. എന്റെ ഒപ്പം വീട്ടിലുണ്ടായിരുന്ന ആൾക്കാർക്ക് ഒരു വേദന ഉണ്ടായപ്പോൾ ഞാൻ കയറി ഇടപെട്ടു. ഗസ്റ്റുകൾക്ക് ബിഗ് ബോസ് നൽകിയിട്ടുള്ള അധികാരം ലംഘിച്ച് കഴിഞ്ഞാൽ ഗസ്റ്റുകൾക്ക് നേരെ ശബ്ദമുയർത്താൻ മത്സരാർഥികൾക്ക് കഴിയണം."

Advertisment

Also Read: ഏഴിന്റെ പണിയുമായി ശോഭ വിശ്വനാഥും ഷിയാസ് കരീമും ബിഗ് ബോസ് വീട്ടിൽ: Bigg Boss Malayalam Season 7

"അനുമോളുടെ പാവ അനുമോളുടെ ഗെയിമിന്റെ ഭാഗമായിരുന്നിരിക്കാം. അത് എന്തായാലും ആ പാവ എടുത്ത് കളഞ്ഞ് നിന്റെ ഗെയിം മാറ്റാൻ പറയുന്നതല്ല ബിഗ് ബോസിന്റെ രീതി. അവിടെ കളിച്ചുകൊണ്ടിരുന്ന ഗെയിം മാറ്റി കളിപ്പിക്കാൻ പറയുന്നതാണോ ഗസ്റ്റുകളുടെ രീതി? അവിടെ നിൽക്കുന്നവർ ഗസ്റ്റ് പറയുന്നത് എല്ലാം കേട്ട് നിൽക്കേണ്ട കാര്യമില്ല. പുറത്ത് നിന്ന് വന്നവർക്ക് ഹൗസിൽ കയ്യടി കിട്ടുന്ന അവസരം ഉണ്ടാക്കി കൊടുക്കരുത് എന്ന് താൻ പറഞ്ഞിട്ടുണ്ടായതായും അഖിൽ മാരാർ പറഞ്ഞു.

Also Read: ഞാന്‍ എന്റെ വീട്ടില്‍ കയറ്റുമല്ലോ അവരെ: എന്തുകൊണ്ട് മോഹൻലാലിന്റെ ആ വാക്കുകൾ പ്രസക്തമാവുന്നു? Bigg Boss Malayalam Season 7

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: