scorecardresearch

എന്തൊരു പെണ്ണാണ്, ചെറിയ ചങ്കൂറ്റമല്ല അത്, പവർഫുൾ ലേഡി: ലക്ഷ്മിയെ അഭിനന്ദിച്ച് ഫിറോസ് ഖാൻ: Bigg Boss Malayalam Season 7

Bigg Boss Malayalam Season 7: ഷോ ഇത്തവണ മൊത്തം തൂക്കിയത് ലാലേട്ടനാണ്. പക്ഷേ അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു പുലിക്കുട്ടി അവിടെ വന്നത്. ബിഗ് ബോസിന്റെ ഒന്നു മുതൽ ഏഴു വരെയുള്ള സീസണുകളിൽ ഇത്രയും പവർഫുളായിട്ടുള്ളൊരു ലേഡിയെ വേറെ കണ്ടിട്ടില്ല

Bigg Boss Malayalam Season 7: ഷോ ഇത്തവണ മൊത്തം തൂക്കിയത് ലാലേട്ടനാണ്. പക്ഷേ അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു പുലിക്കുട്ടി അവിടെ വന്നത്. ബിഗ് ബോസിന്റെ ഒന്നു മുതൽ ഏഴു വരെയുള്ള സീസണുകളിൽ ഇത്രയും പവർഫുളായിട്ടുള്ളൊരു ലേഡിയെ വേറെ കണ്ടിട്ടില്ല

author-image
Television Desk
New Update
Bigg Boss Malayalam Season 7 Firoz Khan Lakshmi

Bigg Boss Malayalam Season 7

Bigg Boss malayalam Season 7: ബിഗ് ബോസ് ഷോയിലേക്ക് വൈൽഡ് കാർഡ് എൻട്രിയായി എത്തിയ മത്സരാർത്ഥിയാണ്  ലക്ഷ്മി. ഹൗസിലെത്തി അധികം വൈകാതെ തന്നെ  ലക്ഷ്മിയുടെ ഗെയിമിനെതിരെ പല വിമർശനങ്ങളും  ഉയർന്നു. ആദിലയേയും നൂറയേയും കുറിച്ച് നടത്തിയ വിവാദ പരാമർശം വലിയ രീതിയിൽ ചർച്ചയായ ഒന്നായിരുന്നു. തൊട്ടുപിന്നാലെ, മസ്താനിയെ ഒനീൽ മോശമായി സ്പർശിച്ചു എന്ന് ആരോപിച്ച് കണ്ടന്റ് ഉണ്ടാക്കാനുള്ള ലക്ഷ്മിയുടെ ശ്രമവും ചോദ്യം ചെയ്യപ്പെട്ടു. കഴിഞ്ഞ വാരാന്ത്യ എപ്പിസോഡിൽ മോഹൻലാലിന്റെ അടുത്തുനിന്നും വലിയ രീതിയിൽ ഫയറിംഗ് കേട്ട മത്സരാർത്ഥിയും ലക്ഷ്മി ആയിരുന്നു.

Advertisment

Also Read: അനീഷിനേയും ഷാനവാസിനേയും പ്രകോപിപ്പിക്കാൻ തന്ത്രം; വേറെ ലെവൽ കളി; Bigg Boss Malayalam Season 7

ഈ ആഴ്ചയിലെ ഹോട്ടൽ ടാസ്കും ബിഗ് ബോസ് ലക്ഷ്മിയ്ക്ക് നൽകിയ ഏഴിന്റെ പണിയായിരുന്നു. ബിഗ് ബോസ് മുൻ മത്സരാർത്ഥികളായ ശോഭ വിശ്വനാഥ്, ഷിയാസ് കരീം, റിയാസ് സലിം എന്നിവരാണ് ഹോട്ടൽ ടാസ്കിൽ അതിഥികളായി എത്തിയത്. ഇതിൽ ശോഭ വിശ്വനാഥിന്റെയും റിയാസ് സലിമിന്റെയും ടാർഗറ്റ് ലക്ഷ്മി ആയിരുന്നു. 

Also Read:  ഫ്രണ്ടിനേക്കാൾ മുകളിലാണ്, പക്ഷേ ലവർ അല്ല; ജിസേലിനെ കുറിച്ച് റിയാസിനോട് ആര്യൻ ; Bigg Boss Malayalam Season 7

Advertisment

ഇപ്പോഴിതാ, ലക്ഷ്മിയെ കുറിച്ച് മുൻ മത്സരാർത്ഥി ഫിറോസ് ഖാൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ചങ്കൂറ്റമുള്ള പെണ്ണാണ് ലക്ഷ്മി, ബിഗ് ബോസ് ഏതൊക്കെ നിലയിൽ നോക്കിയിട്ടും ലക്ഷ്മിയെ ഒതുക്കാൻ പറ്റുന്നില്ല. ബിഗ് ബോസിന്റെ ഒന്നു മുതൽ ഏഴു വരെയുള്ള സീസണുകളിലേക്ക് വച്ച് ഇത്രയും പവർഫുളായിട്ടുള്ളൊരു ലേഡിയെ വേറെ കണ്ടിട്ടില്ല എന്നാണ് ഫിറോസ് ഖാൻ പറയുന്നത്.

Also Read: റിയാസിന്റെ അച്ഛനും അമ്മയും കൃമികളുടെ കൂട്ടത്തിലാണോ? അഖിൽ മാരാർ ; Bigg Boss Malayalam Season 7

ഫിറോസ് ഖാന്റെ വാക്കുകളിങ്ങനെ: "ഇത്തവണ ബിഗ് ബോസ് കാണുന്നുണ്ടായിരുന്നില്ല. റീൽസ് ഒക്കെ ഇടയ്ക്കു കാണും. അതെല്ലാം കണ്ടപ്പോൾ അനീഷ് കുഴപ്പമില്ലാത്തൊരു കണ്ടസ്റ്റന്റ് ആണെന്നു തോന്നിയിരുന്നു. നൂറയും കൊള്ളാമായിരുന്നു. ഷോ ഇത്തവണ മൊത്തം തൂക്കിയത് ലാലേട്ടനാണ്. പക്ഷേ അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു പുലിക്കുട്ടി അവിടെ വന്നത്. ഞാൻ എൽജിബിക്യുടി കമ്മ്യൂണിറ്റിയെ കുറിച്ച് എതിരായി സംസാരിക്കുകയല്ല. ഇവിടെ എല്ലാ മനുഷ്യർക്കും ജീവിക്കാനുള്ള അവകാശം ഉണ്ട്. അതല്ല വിഷയം. യുകെ ലക്ഷ്മി എന്തൊരു പെണ്ണാണ്. ഒരു കാര്യം പറഞ്ഞിട്ട് അതിൽ തന്നെ ഉറച്ചു നിൽക്കുന്നു."

"ബിഗ് ബോസ് പല രീതിയിൽ അവളെ അതിൽ നിന്നും മാറ്റാൻ നോക്കിയിട്ടും അതിൽ തന്നെ നിൽക്കുന്നു എന്നത് ചെറിയ കാര്യമല്ല. ഭയങ്കര പവർഫുൾ ലേഡിയാണ്. ചെറിയ ചങ്കൂറ്റമല്ല അത്. അത്രയേറെ ലാലേട്ടൻ ഫയർ ചെയ്തു,ഏതൊക്കെ രീതിയിൽ ഇമോഷൻ ബ്രേക്ക് ചെയ്യാൻ നോക്കിയിട്ടും ആ നിലപാടിൽ അവൾ ഉറച്ചുനിന്നു. അതുകഴിഞ്ഞ് എൽജിബിക്യുടിയെ പ്രതിനിധീകരിക്കുന്ന റിയാസിനെ ഇറക്കിവിട്ടു. ഇവളെ ടാർഗറ്റ് ചെയ്തിട്ടാണ് വിടുന്നത്. വന്ന മറ്റു രണ്ടു ഗസ്റ്റുകളും ഇവളെ തന്നെയാണ് ടാർഗറ്റ്ചെയ്തത്. ഏതൊക്കെ നിലയിൽ നോക്കിയിട്ടും ലക്ഷ്മിയെ ഒതുക്കാൻ പറ്റുന്നില്ല. ബിഗ് ബോസിന്റെ ഒന്നു മുതൽ ഏഴു വരെയുള്ള സീസണുകളിൽ ഇത്രയും പവർഫുളായിട്ടുള്ളൊരു ലേഡിയെ വേറെ കണ്ടിട്ടില്ല. അടിപൊളി."

Also Read: തല്ലിന് തല്ല്, വഴക്കിന് വഴക്ക്, പക്ഷേ ഉള്ളിൽ നിറയെ സ്നേഹം: ബിഗ് ബോസിലെ അഡാർ കോമ്പോ: Bigg Boss Malayalam Season 7

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: