/indian-express-malayalam/media/media_files/2025/09/17/aneesh-shanavas-friendship-bigg-boss-malayalam-season-7-2025-09-17-15-21-06.jpg)
Aneesh and Shanavas’ Growing Bond Becomes Highlight of Bigg Boss Malayalam 7
Bigg Boss malayalam Season 7: അപ്രതീക്ഷിതമായ ഇടങ്ങളിലും സാഹചര്യങ്ങളിലും തളിർക്കുന്ന സൗഹൃദത്തിന് ചിലപ്പോൾ ഭംഗിയേറും. അത്തരമൊരു സൗഹൃദമാണ് അനീഷും ഷാനവാസും പങ്കിടുന്നത്. അതും ആത്മാർത്ഥ സുഹൃത്തുക്കൾ പോലും ഒന്നിച്ച് മത്സരിക്കാൻ എത്തിയാൽ ബദ്ധശത്രുക്കളായി തല്ലി പിരിയാൻ സാധ്യതയുള്ള ബിഗ് ബോസ് പോലൊരു ഷോയിൽ.
Also Read: റിയാസ് സലിം വീണ്ടും ബിഗ് ബോസിൽ; ടാർഗറ്റ് ലക്ഷ്മിയോ? Bigg Boss Malayalam Season 7
ടോം - ജെറി കഥ പോലെ അങ്ങോട്ടു ഇങ്ങോട്ടും തല്ലുകൂടി ആരംഭിച്ചതാണ് അനീഷും ഷാനവാസും തമ്മിലുള്ള ചങ്ങാത്തം. എന്നാൽ പോകെപോകെ, പ്രേക്ഷകരുടെ ഇഷ്ട ജോഡികളായി മാറിയിരിക്കുകയാണ് ഇരുവരും. തല്ലും വഴക്കും മത്സരവുമൊക്കെ ഉണ്ടെങ്കിലും രണ്ടുപേർക്കും പരസ്പരം മനസ്സിലാക്കാനുള്ള മനസ്സും കളങ്കമില്ലാത്ത സ്നേഹവുമുണ്ട് എന്നാണ് പ്രേക്ഷകരുടെ നിരീക്ഷണം.
കോമണർ മത്സരാർത്ഥിയായി യാതൊരുവിധ സെലിബ്രിറ്റി സ്റ്റാർഡവും ഇല്ലാതെയാണ് അനീഷ് ബിഗ് ബോസ് ഷോയിലേക്ക് എത്തിയത്. അതേസമയം, വർഷങ്ങളായി സീരിയൽ ലോകത്ത് നിറഞ്ഞുനിൽക്കുന്ന ഷാനവാസിന് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്.
Also Read: ബിഗ് ബോസ് കപ്പടിക്കുക ആ രണ്ടുപേരിൽ ഒരാൾ: പ്രെഡിക്ഷനുമായി രേണു സുധി, Bigg Boss Malayalam 7
അൽപ്പം ഗൗരവക്കാരനാണ് അനീഷ്, ഗെയിമിൽ മാത്രം ശ്രദ്ധിക്കുന്നയാൾ, വീടിനകത്ത് ആരുമായും സൗഹൃദമൊന്നും വേണ്ടെന്നൊരു ലൈനിലായിരുന്നു അനീഷിന്റെ മുന്നോട്ട് പോക്ക്. പക്ഷേ, പുറമെ കാണിക്കുന്ന ഈ ഗൗരവത്തിന് അപ്പുറം അനീഷിനുള്ളിൽ ഒരു പാവം മനുഷ്യനുണ്ടെന്ന് ആ വീടിനകത്ത് ആദ്യം തിരിച്ചറിഞ്ഞ ഒരാൾ ഷാനവാസ് ആണ്. സ്നേഹത്തോടെയും കരുതലോടെയുമാണ് ഷാനവാസ് അനീഷിനോട് പെരുമാറുന്നത്. ചേട്ടനെ പോലെയും ആത്മമിത്രമായുമൊക്കെ പലപ്പോഴും അനീഷിനു വേണ്ടി ഷാനവാസ് നിലയുറപ്പിക്കുന്നത് പ്രേക്ഷകർ കണ്ടതാണ്. ആദ്യമൊക്കെ ഷാനവാസിന്റെ സൗഹൃദത്തോടും അകലം പാലിച്ച അനീഷ് എന്നാൽ പതിയെ ഷാനവാസിനെ സുഹൃത്തായി അംഗീകരിച്ചു തുടങ്ങിയിട്ടുണ്ട്.
അടുത്തിടെ ഒരു മോണിങ് ടാസ്കിനിടെ ഷാനവാസ് ആണ് തന്റെ സുഹൃത്ത് എന്ന് അനീഷ് പറഞ്ഞിരുന്നു. അതുമാത്രമല്ല, ഈ ആഴ്ചത്തെ നോമിനേഷൻ കഴിഞ്ഞ് ഷാനവാസ് വന്നിരുന്നപ്പോൾ അനീഷ് പോയി കെട്ടിപ്പിടിച്ചത് മറ്റ് ഹൗസ്മേറ്റ്സിനേയും ഞെട്ടിച്ച കാഴ്ചയായിരുന്നു. ഷാനവാസിനോട് മനസ് തുറന്ന് സംസാരിക്കുന്ന അനീഷിനെയും പ്രേക്ഷകർ കണ്ടു. അന്നൊരു ദിവസം ഷാനവാസിന്റെ കണ്ണ് നനയുന്നത് താൻ കണ്ടെന്നും അപ്പോൾ തന്നെ ഷാനവാസ് നല്ലൊരു മനുഷ്യനാണെന്ന് തനിക്ക് മനസിലായിരുന്നുവെന്നുമാണ് ഷാനവാസിനോട് അനീഷ് പറഞ്ഞത്.
ആശയപരമായ വൈരുധ്യങ്ങൾ ഇടയ്ക്ക് ഒക്കെ ഉയർന്നു വരുന്നുണ്ടെങ്കിലും അനീഷിനും ഷാനവാസിനും ഇടയിൽ ശക്തമായൊരു ബോണ്ട് ഉണ്ടായിട്ടുണ്ട്. ആ ബോണ്ട് തന്നെയാണ് ഷാനവാസ്- അനീഷ് കോമ്പോയെ പ്രേക്ഷകർ മനസ്സിലേറ്റാൻ പ്രധാന കാരണവും. മാത്രമല്ല, സൗഹൃദം തുടരുമ്പോഴും 'എനിക്ക് വേണ്ടി നീയോ നിനക്ക് വേണ്ടി ഞാനോ ഗെയിം വിട്ട് കളിക്കില്ല' എന്ന് ഇരുവരും പറയുന്നിടത്ത് ഇവർക്കുള്ളിലെ മികച്ച മത്സരാർത്ഥികളെ കൂടിയാണ് നമ്മൾ കാണുന്നത്.
Also Read: 'മര വാഴകളായി മാറിയോ ബിഗ് ബോസ് മത്സരാർഥികൾ'; അഖിൽ മാരാരുടെ പരിഹാസം ; Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.