/indian-express-malayalam/media/media_files/2025/08/11/bigg-boss-malayalam-season-7-renu-sudhis-journey-2025-08-11-14-09-13.jpg)
Bigg Boss Malayalam Season 7
Bigg Boss malayalam Season 7: ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ മത്സരാർത്ഥികളിൽ ഒരാളായിരുന്നു രേണു സുധി. ഈ സീസൺ ആരംഭിക്കുന്നതിനു മുൻപു തന്നെ പ്രെഡിക്ഷൻ ലിസ്റ്റിൽ ഉയർന്നു കേട്ട പേരാണ് രേണു സുധിയുടേത്. പക്ഷേ പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക് അനുസരിച്ച് ഉയരാനോ മികച്ച പ്രകടനം കാഴ്ച വയ്ക്കാനോ രേണുവിന് സാധിച്ചില്ല. 30 ദിവസങ്ങൾ പിന്നിട്ട് കഴിഞ്ഞപ്പോഴേക്കും ഷോയിൽ നിന്നും സ്വമേധയാ ഇറങ്ങിപ്പോവുകയായിരുന്നു രേണു. ബിഗ് ബോസ് വീടിനുള്ളിൽ തനിക്ക് തുടരാൻ ആവില്ലെന്നും മാനസികമായി താൻ തളർന്നിരിക്കുകയാണെന്നുമായിരുന്നു രേണു പറഞ്ഞത്.
Also Read: നെവിൻ കരയുന്നത് കണ്ട് വിശ്വാസം വരുന്നില്ല; കരച്ചിൽ സ്ക്രീൻസ്പേസ് ഉണ്ടാക്കാൻ: ജിഷിൻ ; Bigg Boss Malayalam Season 7
ബിഗ് ബോസ് ഷോയിൽ നിന്ന് ഇറങ്ങിയതിനു ശേഷം അഭിമുഖങ്ങളും മറ്റുമായി സജീവമാണ് രേണു. ഈ സീസണിൽ കപ്പ് അടിക്കാൻ സാധ്യത ആർക്ക്? എന്ന ചോദ്യത്തിനു രേ​ണു നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
Also Read: 'മര വാഴകളായി മാറിയോ ബിഗ് ബോസ് മത്സരാർഥികൾ'; അഖിൽ മാരാരുടെ പരിഹാസം ; Bigg Boss Malayalam Season 7
"ടോപ്പ് ത്രീയിൽ അനുവും അനീഷും അക്ബറും ഉണ്ടാവും. അനുവോ അനീഷോ ആയിരിക്കും ബിഗ് ബോസ് വിന്നർ ആവുക. എനിക്ക് മനസ്സു കൊണ്ട് ഫേവറേറ്റായ മത്സരാർത്ഥി അനീഷാണ്. അനീഷ് കപ്പ് അടിക്കട്ടെ എന്നാണ് എന്റെ ആഗ്രഹം," അനു പറഞ്ഞു.
അതേസമയം, ബിഗ് ബോസ് മലയാളം സീസൺ ഏഴ് അതിന്റെ 45-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഹോട്ടൽ ടാസ്കാണ് വീടിനകത്ത് നടന്നുകൊണ്ടിരിക്കുന്നത്. ഷിയാസ് കരീം, ശോഭ വിശ്വനാഥ്, റിയാസ് സലിം എന്നിവർ അതിഥികളായി വീടിനകത്തേക്ക് എത്തിയിരിക്കുകയാണ്.
Also Read: ബിഗ് ബോസിന് സാബുമാനോട് ഫേവറിറ്റിസം; തുറന്ന് പറഞ്ഞ് പ്രവീൺ; Bigg Boss Malayalam Season 7
മത്സരാർത്ഥികളിൽ പലർക്കും എട്ടിന്റെ പണിയുമായാണ് അതിഥികൾ വീട്ടിൽ എത്തിയിരിക്കുന്നത്. ഹോട്ടൽ ടാസ്ക് തീരും വരെ ബിഗ് ബോസ് വീട്ടിലെ സ്ഥിതിഗതികൾ തീരുമാനിക്കുന്നത് ഈ അതിഥികളായിരിക്കും. മത്സരാർത്ഥികൾക്ക് പരമാവധി വെല്ലുവിളി സമ്മാനിക്കാൻ ഇരുവരും ശ്രമിക്കുകയും ചെയ്യും.
Also Read: കുളിച്ച് കുളിച്ച് ലക്ഷ്മി ഇല്ലാതാവുമോ? എട്ടിന്റെ പണി കൊടുത്ത് ശോഭ: Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.