scorecardresearch

വൃത്തികേട് പറയരുത് സാർ; തരൂരിന്റെ ഇംഗ്ലീഷിന് മുന്നിൽ പതറി ബേസിൽ, വീഡിയോ

Super League Kerala Season 2 Promo: ദക്ഷിണേന്ത്യയില്‍ തരൂരിന് മറുപടി പറയാന്‍ പറ്റിയ ഒരാളെയുള്ളൂ, അദ്ദേഹം വിളിക്കും, കരുതിയിരിക്കണം എന്നു പറഞ്ഞ് തടിയൂരുന്ന ബേസിലിനെയും വീഡിയോയിൽ കാണാം

Super League Kerala Season 2 Promo: ദക്ഷിണേന്ത്യയില്‍ തരൂരിന് മറുപടി പറയാന്‍ പറ്റിയ ഒരാളെയുള്ളൂ, അദ്ദേഹം വിളിക്കും, കരുതിയിരിക്കണം എന്നു പറഞ്ഞ് തടിയൂരുന്ന ബേസിലിനെയും വീഡിയോയിൽ കാണാം

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Super League Kerala Season 2 promo Basil Joseph vs Shashi Tharoor

Super League Kerala Season 2 promo: Basil Joseph vs Shashi Tharoor

Super League Kerala Season 2 promo: Basil Joseph vs Shashi Tharoor: സൂപ്പർ ലീഗ് കേരള സീസൺ രണ്ടിനു വേണ്ടി ഒരുങ്ങുകയാണ് ഫുട്ബോൾ പ്രേമികൾ. സീസൺ രണ്ടിന്റെ വരവ് അറിയിച്ചുകൊണ്ട് രസകരമായ പ്രൊമോകളാണ് വന്നുകൊണ്ടിരിക്കുന്നത്. ആദ്യ പ്രൊമോയിൽ ഫോഴ്സാ കൊച്ചി എഫ്.സി ഉടമ പൃഥ്വിരാജിനെ ഫോണിൽ വിളിച്ച് വിറപ്പിക്കാൻ നോക്കുന്ന ബേസിലിനെയാണ് ആദ്യത്തെ പ്രൊമോയിൽ കണ്ടത്. നിലവിലെ ചാംപ്യന്മാരായ കാലിക്കറ്റ് എഫ്‌സിയുടെ ഉടമയാണ് ബേസിൽ. മിസ്റ്റർ പൃഥ്വിരാജിനെ വിറപ്പിക്കാൻ പോയി, ഒടുവിൽ 'രാജു വേട്ടനു' മുന്നിൽ കവാത്തു മറക്കുന്ന ബേസിലിനെയാണ് പ്രോമോയിൽ കണ്ടത്.

Advertisment

Also Read: 'എന്റെ അഭിയുടെ മോൻ;' 'ബൾട്ടി'കണ്ട് ഷെയ്നിനെ ചേർത്തുപിടിച്ച് നാദിർഷ

രണ്ടാം സീസണിലും ബേസിൽ തന്നെ താരം, ഇത്തവണ ബേസിൽ വിളിക്കുന്നത് തിരുവനന്തപുരം കൊമ്പന്‍സിന്റെ സ്വന്തം ശശി തരൂർ എംപിയെ ആണ്.  ബ്രിട്ടീഷ് ശൈലിയില്‍ കട്ട ഇംഗ്ലീഷ് ഒക്കെ എഴുതി പഠിച്ച് റിഹേഴ്സൽ ചെയ്തതിനു ശേഷമാണ് ബേസിൽ തരൂരിനെ വിളിക്കുന്നത്. പക്ഷേ തരൂരിന്റെ കടുകട്ടി ഇംഗ്ലീഷിനു മുന്നിൽ ബേസിൽ വിയർക്കുകയാണ്. തരൂരിന്റെ ഇംഗ്ലീഷിനു മുന്നിൽ പതറാതെ ഒരുവിധം ബേസിൽ പിടിച്ചു നിന്നെങ്കിലും ഒടുവിൽ ആ വാക്കിനു മുന്നിൽ ബേസിൽ പതറുക തന്നെ ചെയ്തു. 

Also Read: ഈ ആഴ്ച ഒടിടിയിൽ എത്തിയ 9 ചിത്രങ്ങൾ: New OTT Releases This Week

Advertisment

കഴിഞ്ഞ തവണ സൂപ്പർ ലീഗില്‍ ജയിച്ചത് ഞങ്ങളാണ്,  തോല്‍ക്കാന്‍ തയ്യാറായിക്കൊള്ളൂ എന്ന ബേസിലിന്റെ മുന്നറിയിപ്പ് കേട്ടപ്പോഴാണ് തരൂർ  ആ വജ്രായുധം എടുത്തു വീശിയത്.  "എത്ര വേണമെങ്കിലും സ്കോർ ചെയ്തോളൂ. ഈ തവണ തിരുവനന്തപുരത്തിന് ‘എക്ട്രാ സ്പെഷ്യലായി’ഞാനുണ്ടാകും. കൊമ്പന്മാരുടെ ഇത്തവണത്തെ മറ്റൊരു സവിശേഷത,  My sesquipedalian eloquence' ആണെന്നായിരുന്നു തരൂരിന്റെ മറുപടി.  അതെന്താണെന്ന് ബേസിലിനു പിടികിട്ടിയില്ല. ദക്ഷിണേന്ത്യയില്‍ തരൂരിന് മറുപടി പറയാന്‍ പറ്റിയ ഒരാളെയുള്ളൂവെന്നും അദ്ദേഹം വിളിക്കുമെന്നും കരുതിയിരിക്കണമെന്നും പറഞ്ഞ് തടിയൂരുന്ന ബേസിലിനെയും വീഡിയോയിൽ കാണാം.

Also Read: റേസിന് മുൻപ് ചില കുടുംബചിത്രങ്ങൾ; മക്കൾക്കൊപ്പം ശാലിനിയും അജിത്തും

പക്ഷേ വിട്ടുകൊടുക്കാൻ തരൂർ റെഡിയായിരുന്നില്ല,  “മോനേ ബേസിലേ, ഇടഞ്ഞ കൊമ്പന്റെ കൃഷ്ണമണിയില്‍ തോട്ടി കേറ്റി കളിക്കല്ലേ” എന്ന പഞ്ച് ഡയലോഗ് തന്നെ തരൂർ എടുത്തു കാച്ചി. അറിയാതെ ‘തരൂർ അണ്ണാ’ എന്ന് വിളിച്ചുപോവുന്ന ബേസിലിനെയും വീഡിയോയിൽ കാണാം.

ഒക്ടോബർ രണ്ടിനാണ് സൂപ്പർ ലീഗ് കേരള രണ്ടാം സീസണ്‍ ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ ബേസില്‍ ജോസഫിന്റെ കാലിക്കറ്റ് എഫ്.സി പൃഥ്വിരാജ് സുകുമാരന്റെ ഫോഴ്സാ കൊച്ചി എഫ്.സിയെ നേരിടും. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം നടക്കുക. 

Also Read: ഭാര്യയുടെ അടി കൊള്ളുകയും വേണം, ഭാര്യയെ തല്ലി എന്നു കേൾക്കുകയും വേണം; വീഡിയോയുമായി അഖിൽ

Basil Joseph Shashi Tharoor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: