/indian-express-malayalam/media/media_files/2025/09/28/nadirsha-shane-2025-09-28-19-08-47.jpg)
ഷെയിൻ നിഗം നായകനായി തിയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ഉണ്ണി ശിവലിംഗത്തിന്റെ സംവിധാനത്തിലൊരുങ്ങിയ 'ബൾട്ടി'. മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. 'ബൾട്ടി' കണ്ട ശേഷം ഷെയ്‌നിനെ നിറകണ്ണുകളോടെ ചേർത്തുപിടിക്കുന്ന നാദിർഷയുടെ ചിത്രങ്ങളാണ് സൈബറിടങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്.
ഒരു കാലത്ത് കേരളത്തില്‍ തരംഗമായിരുന്ന, അബി - നാദിര്‍ഷ - ദിലീപ് എന്നിവരടങ്ങിയ മിമിക്രി സംഘത്തിലെ അബിയുടെ മകനാണ് ഷെയ‌്ൻ നിഗം എന്നത് തന്നെയാണ് നാദിർഷയെ ഇത്രക്കധികം വികാരാധീതനാക്കിയത്. മരണംവരേയും മിമിക്രിയേ നെഞ്ചോട് ചേർത്തിരുന്ന തന്റെ ഉറ്റസുഹൃത്തായ അബിയുടെ മകന്റെ വിജയത്തിൽ പങ്കുചേർന്നാണ് ഷെയിനിനെ നിറക്കണ്ണുകളോടെ നാദിർഷ കെട്ടിപിടിച്ചു ഉമ്മ നൽകിയത്.
Also Read: 'അഗാധമായ ദുഃഖം'; കരൂർ ദുരന്തത്തിൽ അനുശോചനം അറിയിച്ച് മമ്മൂട്ടിയും മോഹൻലാലും
മലയാളത്തിൽ മിമിക്രി കാസറ്റുകൾക്ക് സ്വീകാര്യത നൽകിയ താരമാണ് അബി. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച 'നയം വ്യക്തമാക്കുന്നു' എന്ന സിനിമയിൽ തുടങ്ങി 'തൃശിവപേരൂർ ക്ലിപ്തം' എന്ന അവസാന സിനിമ വരെ നീണ്ടു നിൽക്കുന്ന കലാ ജീവിതത്തിൽ അമ്പതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മിമിക്രിയിലൂടെയാണ് അബി ശ്രദ്ധ നേടിയത്. ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം, ദേ മാവേലി കൊമ്പത്ത് തുടങ്ങിയ 300 ഓളം ഓഡിയോ കാസറ്റുകളും വിഡിയോ കാസറ്റുകളും നാദിർഷ, ദിലീപ്, അബി കൂട്ടുകെട്ടിൽ പുറത്ത് ഇറക്കിയിട്ടുണ്ട്. മിമിക്രിക്കാർക്കിടയിൽ ഇന്നും ഇന്നും അബിയാണ് സൂപ്പർ സ്റ്റാർ എന്നൊരു അഭിപ്രായം മുൻപൊരിക്കൽ നാദിർഷ പറഞ്ഞിട്ടുണ്ട്.
Also Read: റേസിന് മുൻപ് ചില കുടുംബചിത്രങ്ങൾ; മക്കൾക്കൊപ്പം ശാലിനിയും അജിത്തും
സൗഹൃദവും ചതിയും പ്രണയവും പ്രതികാരവുമൊക്കെ പറയുന്ന ബൾട്ടിയിൽ ഉദയൻ എന്ന കഥാപാത്രമായാണ് ഷെയ്‌ൻ വന്നിട്ടുള്ളത്. കേരള- തമിഴ്‌നാട് ബോര്‍ഡറിലെ വേലംപാളയം എന്ന സ്ഥലത്തെ കബഡി താരങ്ങളായ നാലുചെറുപ്പക്കാരും, വട്ടിപ്പലിശക്കാരുടെ അധോലോകത്തിലേക്കെത്തുന്ന അവരുടെ ജീവിതവുമൊക്കെയാണ് ബൾട്ടി പറയുന്നത്. വേലംപാളയത്തെ പഞ്ചമി റൈഡേഴ്‌സ് എന്ന കബഡി ടീമിലെ പ്രധാന താരമായ ഉദയന്‍ എന്ന കഥാപാത്രമയാണ് ചിത്രത്തിൽ ഷെയ‌്ൻ നിഗം എത്തിയിരിക്കുന്നത്.
Read More: താനാ ബോറൻ, ഞാൻ ഫണ്ണാ; തല്ലുകൂടി ചാത്തനും ഒടിയനും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us