/indian-express-malayalam/media/media_files/2025/10/06/bigg-boss-malayalam-season-7-gizele-2025-10-06-19-54-45.jpg)
Screengrab
Bigg Boss malayalam Season 7:ഇത്തവണത്തെ ബിഗ് ബോസ് മലയാളത്തിലെ പല എവിക്ഷനുകളും പ്രേക്ഷകരേയും മത്സരാർഥികളേയും ഒരേപോലെ ഞെട്ടിക്കുന്നതാണ്. ഹൗസിൽ ആക്ടീവ് ആയവരും നന്നായി ഗെയിം കളിക്കുന്നവരും പുറത്തേക്ക് പോകുന്ന പതിവ് കഴിഞ്ഞ വീക്കെൻഡ് എപ്പിസോഡിലും തുടർന്നു. ഒരുപാട് പ്രേക്ഷകർക്ക് ഇഷ്ടമായിരുന്ന ജിസേൽ ആണ് ഞായറാഴ്ച ഹൗസിൽ നിന്ന് പുറത്തായത്. ബിഗ് ബോസിൽ നിന്ന് പുറത്തായതിന് പിന്നാലെ ഈ സീസണിൽ ആരാവും വിന്നർ എന്ന് പ്രവചിക്കുകയാണ് ജിസേൽ.
അക്ബര്‍ വിന്നർ ആവും എന്നാണ് തനിക്ക് തോന്നുന്നത് എന്ന് ജിസേൽ പറഞ്ഞു. പക്ഷേ ആര്യൻ ഈ സീസണിലെ വിജയിയാവണം എന്നാണ് തന്റെ ആഗ്രഹം എന്നത് ജിസേൽ മറച്ചുവയ്ക്കുന്നില്ല. അക്ബർ ജയിക്കാനുള്ള കാരണങ്ങൾ ജിസേൽ പറയുന്നത് ഇങ്ങനെ, "അക്ബര്‍ തനി മലയാളി ആണ്. എപ്പോഴുംകോണ്ടെന്റ് നല്‍കണമെന്ന് അക്ബറിന് അറിയാം. കോണ്ടെന്‍റ് ഇല്ലെങ്കിൽ അത് അക്ബർ ഉണ്ടാക്കും. അക്ബറിനെ ബിഗ് ബോസിന് കുറച്ച് കൂടുതല്‍ ഇഷ്ടമാണ്."
Also Read: ജിസേൽ വിട പറയുമ്പോൾ ഓഡിയൻസും ഹൗസും ഒന്നാകെ കരഞ്ഞു, അവൾ മാത്രം ചിരിച്ചു: Bigg Boss Malayalam 7
"ഷാനവാസുംചിലപ്പോള്‍ കപ്പ് ഉയര്‍ത്താൻ സാധ്യതയുണ്ട്. പക്ഷേ എന്റെ ഹൃദയം പറയുന്നത് ആര്യന്‍ വിജയിക്കണമെന്നാണ്. അനീഷ് ആണ് വിജയിക്കുന്നത് എങ്കിൽ അത് എല്ലാ ജനങ്ങള്‍ക്കും ഇഷ്ടപ്പെടും. കാരണം ഒരു കോമണർ വന്നിട്ട് ഈ ഏഷ്യാനെറ്റ് പ്ലാറ്റ്‍ഫോമില്‍ ഇത്ര വലിയ ഷോ ജയിച്ചാല്‍ അനീഷിനെ സമ്മതിച്ചേ മതിയാവൂ. അത് അനീഷിന്റെ കഴിവാണ്”, ജിസേല്‍ പറഞ്ഞു.
ബിഗ് ബോസ് മലയാളം ഏഴാം സീസണിലെ ഏറ്റവും ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു ജിസേല്‍. സാബുമാനെയും ലക്ഷ്മിയേയും പോലെ ഒട്ടും ആക്റ്റീവ് അല്ലാത്ത മത്സരാർത്ഥികൾ വീടിനകത്ത് തുടരുമ്പോൾ ജിസേലിന്റെ ഈ പടിയിറക്കം അൺഫെയറായി പോയി എന്നാണ് പ്രേക്ഷകരിൽ ഭൂരിപക്ഷവും വിലയിരുത്തുന്നത്.
ആരോടും വഴക്കും പരിഭവവും ബാക്കി വയ്ക്കാതെ പടിയിറങ്ങാൻ ജിസേലിനു കഴിഞ്ഞു എന്നതു തന്നെയാണ് ഏറ്റവും വലിയ പ്ലസ്. ബിഗ് ബോസ് ഗെയിമിനു പറ്റിയ നല്ലൊരു പ്ലെയർ തന്നെയായിരുന്നു ജിസേൽ. ടാസ്കുകളിൽ എല്ലാം തന്റെ നൂറുശതമാനം നൽകി പെർഫോം ചെയ്യുന്ന മത്സരാർത്ഥി. വഴക്കുകളിലും ആരോപണങ്ങളിലുമെല്ലാം ശക്തമായി തന്റെ വാദഗതികൾ നിരത്താൻ ജിസേൽ മറന്നില്ല. എന്നാൽ ആ വാദങ്ങൾക്ക് അപ്പുറത്തേക്ക് വ്യക്തിപരമായ വിദ്വേഷമോ അകൽച്ചയോ ജിസേൽ ആരോടും സൂക്ഷിച്ചിരുന്നില്ല.
Also Read: നീതികേടിന്റെ എവിക്ഷനുകൾ; പി ആർ ടീമിന് ആര് മൂക്കുകയർ ഇടും? Bigg Boss Malayalam 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.