/indian-express-malayalam/media/media_files/2025/10/06/bigg-boss-malayalam-7-gizele-eviction-1-2025-10-06-14-52-34.jpg)
Bigg Boss Malayalam Season 7
Bigg Boss malayalam Season 7: മുറി മലയാളവുമായി ബിഗ് ബോസ് വീട്ടിലേക്ക് എത്തിയ പാതി മലയാളിയായ ജിസേൽ നിരവധി പ്രേക്ഷകരുടെ ഇഷ്ടം കവർന്നുകൊണ്ടാണ് ഇന്നലെ ഷോയിൽ നിന്നും പടിയിറങ്ങിയത്. വന്ന ദിവസം മുതൽ ഇതുവരെ ബിഗ് ബോസിൽ വളരെ ആക്റ്റിവായി നിന്ന മത്സരാർത്ഥികളിൽ ഒരാളാണ് ജിസേൽ. സാബുമാനെയും ലക്ഷ്മിയേയും പോലെ ഒട്ടും ആക്റ്റീവ് അല്ലാത്ത മത്സരാർത്ഥികൾ വീടിനകത്ത് തുടരുമ്പോൾ ജിസേലിന്റെ ഈ പടിയിറക്കം അൺഫെയറായി പോയി എന്നാണ് പ്രേക്ഷകരിൽ ഭൂരിപക്ഷവും വിലയിരുത്തുന്നത്.
Also Read: കിട്ടുണ്ണി, വട്ടുണ്ണി, കിണ്ണറുണ്ണി, ഉണ്ണുണ്ണി: നെവിന്റെ പൂച്ചകളുടെ പേരുകേട്ട് അമ്പരന്ന് മോഹൻലാൽ, Bigg Boss Malayalam 7
ജിസേൽ എവിക്ഷനോട് പ്രതികരിച്ച രീതിയും വീട്ടുകാരോട് വിട പറഞ്ഞ രീതിയുമെല്ലാം സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയാവുകയാണ്. "ജിസേലിനെ വെറുത്തവർക്കു പോലും ചമ്മൽ തോന്നി പോയ നിമിഷം.
എന്ത് അഭിമാനത്തോടെ ആണ് ജിസേൽ പടിയിറങ്ങി പോയത്. ക്ലാസ്സി ലേഡി," എന്നാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടൊരു കമന്റ്.
"ജിസേലിൻ്റെ വീഡിയോ പ്ലേ ചെയ്ത് കഴിഞ്ഞപ്പോഴേക്കും കണ്ട് നിന്ന ഓഡിയൻസും ഹൗസും ഒന്നാകെ കരഞ്ഞു പോയി. അവൾ മാത്രം ചിരിച്ചു. എല്ലാവരേയും ഒരു പോലെ കണ്ട ആരോടും ഹേറ്റ് വെച്ച് പുലർത്താതിരുന്ന ഒരു മത്സരാർത്ഥിയാണ് പുറത്തായത്. വേറെ ആർക്കോ വേണ്ടി പിആർ ടീം കെണിയൊരുക്കിയപ്പോൾ നല്ലൊരു മത്സാർത്ഥി ഔട്ട് ആയി. ജിസേൽ.... നിന്നെ മിസ്സ് ചെയ്യും," മറ്റൊരു പ്രേക്ഷകൻ കുറിച്ചതിങ്ങനെ.
Also Read: 16 ലക്ഷം പി ആറിന് കൊടുത്തുവെന്ന് അനുമോൾ പറഞ്ഞിട്ടുണ്ട്; വെളിപ്പെടുത്തലുമായി ബിന്നി: Bigg Boss Malayalam 7
"പോകുമ്പോൾ പോലും എന്തൊരു പോസിറ്റീവ് എനർജി ആണ് ജിസേൽ പകർന്നത്. സ്വന്തം കണ്ണിൽ ഒരുതുള്ളി കണ്ണുനീർ പോലും ഇല്ലാതെ മറ്റുള്ളവരുടെ കണ്ണ് നിറയിച്ചു," മറ്റൊരു കമന്റിങ്ങനെ.
ആരോടും വഴക്കും പരിഭവവും ബാക്കി വയ്ക്കാതെ പടിയിറങ്ങാൻ ജിസേലിനു കഴിഞ്ഞു എന്നതു തന്നെയാണ് ഏറ്റവും വലിയ പ്ലസ്. ബിഗ് ബോസ് ഗെയിമിനു പറ്റിയ നല്ലൊരു പ്ലെയർ തന്നെയായിരുന്നു ജിസേൽ. ടാസ്കുകളിൽ എല്ലാം തന്റെ നൂറുശതമാനം നൽകി പെർഫോം ചെയ്യുന്ന മത്സരാർത്ഥി. വഴക്കുകളിലും ആരോപണങ്ങളിലുമെല്ലാം ശക്തമായി തന്റെ വാദഗതികൾ നിരത്താൻ ജിസേൽ മറന്നില്ല. എന്നാൽ ആ വാദങ്ങൾക്ക് അപ്പുറത്തേക്ക് വ്യക്തിപരമായ വിദ്വേഷമോ അകൽച്ചയോ ജിസേൽ ആരോടും സൂക്ഷിച്ചിരുന്നില്ല.
Also Read: ആര് ബിഗ് ബോസ് വിന്നറാവും? ഒനീലിന്റെ പ്രവചനം ; Bigg Boss Malayalam Season 7
ബിഗ് ബോസ് വീടിനകത്ത് ജിസേലിനോട് ഏറ്റവും പോരടിച്ച ഒരാൾ അനുമോൾ ആണ്. എന്നിട്ടും, എവിക്ഷനു മുൻപ് അനുമോളെ അങ്ങോട്ട് കെട്ടിപ്പിടിച്ച് നീയും എന്റെ ഫ്രണ്ടല്ലേ എന്നു ചോദിക്കുന്ന ജിസേലിനെയാണ് ഏവരും കണ്ടത്.
ഒന്നും മനസ്സിൽ വയ്ക്കാതെ ഓരോ വിഷയവും സഹമത്സരാർത്ഥികളുമായി തുറന്നു സംസാരിച്ച് തെറ്റിദ്ധാരണകൾ മാറ്റി മുന്നോട്ടുപോവുന്നതായിരുന്നു ജിസേലിന്റെ ശൈലി. സൗഹൃദത്തിൽ ആൺ പെൺ വേർതിരിവ് കാണിക്കാതെ എല്ലാവരോടും ഒരുപോലെ പെരുമാറാനും ജിസേൽ ശ്രദ്ധിച്ചിരുന്നു.
ജിസേലിന്റെ ജീവിതത്തിലെ രണ്ടാമത്തെ ബിഗ് ബോസ് ഷോ ആയിരുന്നു ഇത്. സല്‍മാന്‍ ഖാന്‍ അവതാരകനായെത്തുന്ന ഹിന്ദി ബിഗ് ബോസ് ഷോയുടെ ഒന്‍പതാം സീസണിലെ ഒരു മത്സരാര്‍ഥിയായിരുന്നു ജിസേല്‍. ഇന്‍സ്റ്റഗ്രാമില്‍ 1.4 മില്യണ്‍ ആരാധകരുള്ള ജിസേല്‍, മോഡലും നടിയും സംരംഭകയുമാണ്. ജിസേലിന്റെ അമ്മ ആലപ്പുഴക്കാരിയും അച്ഛന്‍ പഞ്ചാബിയുമാണ്. മുംബൈയില്‍ താമസമാക്കിയ ജിസേല്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം ഉത്തരേന്ത്യയിലാണ്.
പതിനാലാം വയസ്സില്‍ മോഡലിങ് കരിയര്‍ ആരംഭിച്ച ഇവർ, മിസ്സ് രാജസ്ഥാന്‍ പട്ടം കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ, മിസ് ബെസ്റ്റ് ബോഡി, മിസ് പൊട്ടന്‍ഷ്യല്‍ എന്നീ ടൈറ്റിലുകളും സ്വന്തമാക്കി. 2011-ലെ കിങ്ഫിഷര്‍ കലണ്ടറില്‍ ഇടംപിടിച്ച ജിസേല്‍ തുര്‍ക്കിയില്‍ നടന്ന 'ഫോര്‍ട്ട് മോഡല്‍സ് സൂപ്പര്‍ മോഡല്‍ ഓഫ് ദി വേള്‍ഡി'ല്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു.
2016-ല്‍ 'ക്യാ കൂള്‍ ഹേ ഹം 3' എന്ന ബോളിവുഡ് അഡൽറ്റ് കോമഡി ചിത്രത്തിലൂടെ അഭിനയരംഗത്തേക്കും ജിസേല്‍ കാലെടുത്തുവച്ചു. തുടർന്ന് 'മസ്തിസാദെ' , 'ദി ഗ്രേറ്റ് ഇന്ത്യന്‍ കാസിനോ' തുടങ്ങിയ ചിത്രങ്ങളിലെ ഗ്ലാമര്‍ വേഷങ്ങളിലൂടെ ശ്രദ്ധനേടി. ബോളിവുഡിന് പുറമെ, സര്‍വൈവര്‍ ഇന്ത്യ, വെല്‍ക്കം-ബാസി മെഹ്‌മാന്‍ നവാസി കി തുടങ്ങിയ റിയാലിറ്റി ഷോകളിലും, അമേരിക്കന്‍ റാപ്പർ റിക്ക് റോസിനൊപ്പം മ്യൂസിക് വീഡിയോകളിലും പ്രത്യക്ഷപ്പെട്ടു.
Also Read: ലക്ഷ്മി പുരുഷ വിരോധി; ബിഗ് ബോസിലേക്ക് വഴി തെറ്റി വന്നത്; ആഞ്ഞടിച്ച് ഒനീൽ ; Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.