/indian-express-malayalam/media/media_files/2025/10/06/bigg-boss-malayalam-7-nevin-mohanlal-2025-10-06-13-59-33.jpg)
Bigg Boss malayalam Season 7: ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ ഏറ്റവും രസികനായ മത്സരാർത്ഥി ആരെന്ന ചോദ്യത്തിനു പ്രേക്ഷകരിൽ നല്ലൊരു വിഭാഗം ആളുകളും എടുത്തു പറയുക നെവിന്റെ പേരാകും. വലിയ ഫാൻ ബേസ് ഒന്നുമില്ലാതെ ഹൗസിനകത്ത് എത്തിയ മത്സരാർത്ഥിയാണ് നെവിൻ. എന്നാൽ തമാശകളും മറ്റുമായി വളരെ പെട്ടെന്ന് തന്നെ വലിയ രീതിയിൽ പ്രേക്ഷകപ്രീതി നേടാൻ നെവിനു സാധിക്കുകയായിരുന്നു. ഇന്ന് ഹൗസിനകത്തെ പ്രധാന എന്റർടെയ്നർ നെവിനാണ്.
Also Read: 16 ലക്ഷം പി ആറിന് കൊടുത്തുവെന്ന് അനുമോൾ പറഞ്ഞിട്ടുണ്ട്; വെളിപ്പെടുത്തലുമായി ബിന്നി: Bigg Boss Malayalam 7
വലിയ പൂച്ച സ്നേഹി കൂടിയാണ് നെവിൻ. അര ഡസനോളം പൂച്ചകളെയും നെവിൻ വളർത്തുന്നുണ്ട്. വാരാന്ത്യ എപ്പിസോഡിൽ മോഹൻലാലുമായി സംസാരിക്കവെ നിവിൻ തന്റെ പൂച്ചകളെ കുറിച്ച് പറയുകയുണ്ടായി. നെവിന്റെ പൂച്ചകളുടെ പേര് കേട്ട് പ്രേക്ഷകരെ പോലെ മോഹൻലാലും ഒന്നമ്പരന്നു. അത്രയും വെറൈറ്റി പേരുകളാണ് നെവിൻ പൂച്ചകൾക്ക് നൽകിയിരിക്കുന്നത്.
"നെവിന് പൂച്ചകളെ മിസ്സ് ചെയ്യുന്നുണ്ടോ? എന്ന് മോഹൻലാൽ ചോദിച്ചപ്പോഴായിരുന്നു നിവിന്റെ മറുപടി.
"ഉണ്ട് ലാലേട്ടാ... കിട്ടുണ്ണി, വട്ടുണ്ണി, കിണ്ണറുണ്ണി, ഉണ്ണുണ്ണി, ഉണ്ണിമായ, ജില്ലൻ അങ്ങനെ കുറച്ചു പൂച്ചകളുണ്ട്. അവരെ മിസ്സ് ചെയ്യുന്നു."
പേര് കേട്ട് അമ്പരന്ന മോഹൻലാൽ "ഇതൊക്കെ പൂച്ചകളുടെ പേരു തന്നെയല്ലേ?" എന്ന് ചോദിക്കുന്നതും വീഡിയോയിൽ കാണാം.
ഫാഷന്‍ കൊറിയോഗ്രാഫര്‍, സ്റ്റൈലിസ്റ്റ്, കലാസംവിധായകന്‍ എന്നീ നിലകളിൽ ശ്രദ്ധേയനാണ് നെവിന്‍ എന്ന നെവിന്‍ കാപ്രേഷ്യസ്. പേജന്‍റ് ഗ്രൂമറും ലൈസന്‍സ്ഡ് സൂംബ പരിശീലകനും ഇന്‍റീരിയര്‍ ഡിസൈനിംഗില്‍ ബിരുദധാരിയുമാണ് നെവിന്‍.
നൃത്തത്തിലൂടെ ആരോഗ്യ പരിപാലനം നടത്തുന്ന ഡാന്‍സ് ഫിറ്റ്നസ് മേഖലയിലും നെവിൻ പ്രവര്‍ത്തിക്കുന്നുണ്ട്. ചില സിനിമകളില്‍ നൃത്ത സംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Also Read: ആര് ബിഗ് ബോസ് വിന്നറാവും? ഒനീലിന്റെ പ്രവചനം ; Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.