scorecardresearch

സാബുമാൻ പുറത്താവാത്തത് എന്തുകൊണ്ട്? സ്ക്രീൻസ്പേസ് കണ്ടെത്തുന്ന തന്ത്രമാണോ ഇത്? Bigg Boss Malayalam Season 7

Bigg Boss Malayalam Season 7: ഞാൻ ഞാനായിട്ടാണ് ഈ വീട്ടിൽ നിൽക്കുന്നത് എന്നെല്ലാം അനുമോൾ പറഞ്ഞപ്പോൾ അതെല്ലാം അംഗീകരിക്കുന്ന രീതിയിലാണ് സാബുമാൻ പ്രതികരിച്ചത്

Bigg Boss Malayalam Season 7: ഞാൻ ഞാനായിട്ടാണ് ഈ വീട്ടിൽ നിൽക്കുന്നത് എന്നെല്ലാം അനുമോൾ പറഞ്ഞപ്പോൾ അതെല്ലാം അംഗീകരിക്കുന്ന രീതിയിലാണ് സാബുമാൻ പ്രതികരിച്ചത്

author-image
Television Desk
New Update
Bigg Boss Malayalam Season 7 Sabu Man

Screengrab

ബിഗ് ബോസ് മലയാളം ഏഴാം സീസണിൽ പല ശക്തരായ മത്സരാർഥികളും എവിക്ട് ആയി പോയപ്പോൾ എന്തുകൊണ്ട് സാബുമാൻ അവിടെ തുടരുന്നു എന്ന ചോദ്യമാണ് പല കോണിൽ നിന്നും ഉയർന്നത്. ഒന്നും ചെയ്യാതെ ഒരു ഗെയിമും കളിക്കാതെയാണ് സാബുമാൻ ഹൗസിൽ തുടരുന്നത് എന്ന അഭിപ്രായം ശക്തമായിരുന്നു. സത്യത്തിൽ എങ്ങനെയാണ് സാബുമാൻ ബിഗ് ബോസ് ഹൗസിൽ പിടിച്ചു നിൽക്കുന്നത്? 

Advertisment

എല്ലാ മത്സരാർഥികളുടേയും അടുത്തേക്ക് സംസാരിക്കാനായി സാബുമാൻ എത്തുന്നുണ്ട്. പിആറുകൾക്ക് കട്ട് ചെയ്ത് ഇടാൻ പാകത്തിലെ ഡയലോഗുകളാണ് അനുമോളിൽ നിന്ന് വരുന്നത് എന്ന രീതിയിൽ സാബുമാൻ പറഞ്ഞിരുന്നു. പാവപ്പെട്ടവർക്ക് അനുമോൾ ഭക്ഷണം നൽകാറുണ്ട് എന്നെല്ലാം പറഞ്ഞത് ഇതിന്റെ ഭാഗമായിരിക്കും എന്ന നിലയിലും സാബുമാൻ സംസാരിച്ചു. എന്നാൽ ഞാൻ ഞാനായിട്ടാണ് ഈ വീട്ടിൽ നിൽക്കുന്നത് എന്നെല്ലാം അനുമോൾ പറഞ്ഞപ്പോൾ അതെല്ലാം അംഗീകരിക്കുന്ന രീതിയിലാണ് സാബുമാൻ പ്രതികരിച്ചത്.

Also Read: ജിസേൽ വിട പറയുമ്പോൾ ഓഡിയൻസും ഹൗസും ഒന്നാകെ കരഞ്ഞു, അവൾ മാത്രം ചിരിച്ചു: Bigg Bossmalayalam 7

പിന്നെ നെവിനോട് സാബുമാൻ അനുമോളെ കുറിച്ച് പറയുന്നത് പടിച്ച കള്ളി തന്നെ, എന്തു സ്വഭാവം ആണ് എന്നാണ്. പിന്നാലെ ഹൗസിലെ ഒട്ടുമിക്ക എല്ലാവരോടും സാബുമാൻ സംസാരിക്കുന്നത് ലൈവിൽ കാണാം. എവിക്ഷൻ നോമിനേഷന് പിന്നാലെ സാബുമാന് അക്ബർ ഒരു നീണ്ട ക്ലാസ് തന്നെ എടുക്കുന്നുണ്ട്. ലക്ഷ്മിയുടെ അടുത്ത് ചെന്ന് ഷാനവാസിനെ കുറിച്ച് സാബുമാൻ നല്ലത് പറയുന്നുണ്ട്. ഈ സമയം ഷാനവാസിനെ എന്തുകൊണ്ട് താൻ വെറുക്കുന്നു എന്ന കാരണം ലക്ഷ്മി സാബുമാനോട് പറഞ്ഞു. അവിടേയും സ്ക്രീൻസ്പേസ് സാബുമാൻ കണ്ടെത്തുന്നുണ്ട്.

Advertisment

Also Read: കിട്ടുണ്ണി, വട്ടുണ്ണി, കിണ്ണറുണ്ണി, ഉണ്ണുണ്ണി: നെവിന്റെ പൂച്ചകളുടെ പേരുകേട്ട് അമ്പരന്ന് മോഹൻലാൽ, Bigg Boss Malayalam 7

വീക്കെൻഡ് എപ്പിസോഡ് കഴിഞ്ഞ ദിവസം അക്ബർ തന്നെ ബ്രെയിൻവാഷ് ചെയ്യാൻ ശ്രമിച്ചു എന്ന് രാത്രി ഷാനവാസിനോട് സാബുമാൻ പറയുന്നു. ഇങ്ങനെ ഹൗസിലെ പല മത്സരാർഥികൾക്കും മറ്റുള്ളവരോടുള്ള ദേഷ്യത്തിന്റെ കാരണങ്ങൾ സാബുമാൻ മനസിലാക്കുന്നുണ്ട്. ഇവരുടെ വായിൽ നിന്ന് വീഴുന്നതെല്ലാം പിടിച്ചെടുക്കുന്നതിനൊപ്പം സ്ക്രീൻ സ്പേസും ലഭിക്കുന്നതിനാലാവാം സാബുമാന് ഹൗസിൽ തുടരാനാവുന്നത്. സാബുമാന് ലഭിക്കുന്ന വോട്ടിന്റെ യഥാർഥ കാരണം എന്താണ് എന്ന് നമുക്ക് വ്യക്തമായി പറയാനാവില്ല. എന്നാൽ സാബുമാന്റെ തന്ത്രം ഇതാവാനും സാധ്യതയുണ്ട്. 

Also Read: നീതികേടിന്റെ എവിക്ഷനുകൾ; പി ആർ ടീമിന് ആര് മൂക്കുകയർ ഇടും? Bigg Boss Malayalam 7

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: