scorecardresearch

വലിയ മുറിവും സ്റ്റിച്ചും, എന്നിട്ടും പരാതി പറയാതെ ജോലികൾ ചെയ്തു: ജിസേലിനെ അഭിനന്ദിച്ച് പ്രേക്ഷകർ: Bigg Boss Malayalam 7

ക്യാപ്റ്റൻസി ടാസ്കിനിടെ ജിസേലിനേറ്റ മുറിവിനെ കുറിച്ചാണ് ആരാധകർ ഇപ്പോൾ ചർച്ച ചെയ്യുന്നത്. മുറിവേറ്റിട്ടും ആരോടും പരാതി പറയാതെ കഠിനാധ്വാനം ചെയ്ത ജിസേലിനെ അഭിനന്ദിക്കുകയാണ് ആരാധകർ

ക്യാപ്റ്റൻസി ടാസ്കിനിടെ ജിസേലിനേറ്റ മുറിവിനെ കുറിച്ചാണ് ആരാധകർ ഇപ്പോൾ ചർച്ച ചെയ്യുന്നത്. മുറിവേറ്റിട്ടും ആരോടും പരാതി പറയാതെ കഠിനാധ്വാനം ചെയ്ത ജിസേലിനെ അഭിനന്ദിക്കുകയാണ് ആരാധകർ

author-image
Television Desk
New Update
Bigg Boss Malayalam Season 7

Bigg Boss malayalam Season 7: കഴിഞ്ഞ ദിവസമാണ് പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് ജിസേൽ ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തായത്. വന്ന ദിവസം മുതൽ ഹൗസിലെ ഏറ്റവും സജീവമായ മത്സരാർത്ഥികളിൽ ഒരാളായിരുന്ന ജിസേലിൻ്റെ എവിക്ഷൻ ഒട്ടും നീതിയുക്തമായില്ല  എന്നാണ് പ്രേക്ഷകരിൽ ഭൂരിഭാഗവും വിലയിരുത്തുന്നത്.

Advertisment

Also Read: ബിഗ് ബോസിന് അക്ബറിനെ കൂടുതല്‍ ഇഷ്ടമാണ്; സീസണിലെ വിജയിയെ പ്രവചിച്ച് ജിസേൽ ; Bigg Boss Malayalam Season 7

ബിഗ് ബോസിൽ നിന്ന് മടങ്ങിയതിന് ശേഷം സോഷ്യൽ മീഡിയയിൽ സജീവമായ താരം, ഹൗസിലെ വിശേഷങ്ങൾ ഇൻസ്റ്റാഗ്രാം സ്റ്റോറികളിലൂടെ പങ്കുവെക്കുകയാണ്. ഇതിൽ ഏറ്റവും ശ്രദ്ധ നേടുന്നത്, ക്യാപ്റ്റൻസി ടാസ്കിനിടെ തനിക്ക് സംഭവിച്ച മുറിവിനെ കുറിച്ചുള്ള ഇൻസ്റ്റഗ്രാം  സ്റ്റോറിയാണ്.

Also Read: സാബുമാൻ പുറത്താവാത്തത് എന്തുകൊണ്ട്? സ്ക്രീൻസ്പേസ് കണ്ടെത്തുന്ന തന്ത്രമാണോ ഇത്? Bigg Boss Malayalam Season 7

Advertisment

'വലിയ മുറിവും സ്റ്റിച്ചും; എന്നിട്ടും പരാതി പറഞ്ഞില്ല'
അത്യാവശ്യം സാരമായ മുറിവാണ് അന്ന് ജിസേലിന് ഏറ്റത്. എന്നാൽ, ഇത്രയും വലിയ മുറിവും തുന്നലുമായി കിച്ചൻ ടീമിലും ടോയ്‌ലെറ്റ് ക്ലീനിംഗ് ടീമിലുമെല്ലാം യാതൊരു മടിയും കൂടാതെ, ആരോടും പരാതി പറയാതെ കഠിനാധ്വാനം ചെയ്ത ജിസേലിനെ അഭിനന്ദിക്കുകയാണ് ആരാധകർ.

Gizele bigg boss

ഒരു ജിസേൽ ആരാധകൻ സോഷ്യൽ മീഡിയയിൽ കുറിച്ചത് ശ്രദ്ധേയമാണ്: "ഇത്രേം വലിയ മുറിവും സ്റ്റിച്ചും ഉണ്ടായിട്ടാണോ ജിസേലിന് ജോലി ചെയ്യാനുള്ള മടി കൊണ്ടാണ് ആര്യനെ കൊണ്ട് ചെയ്യിപ്പിച്ചത് എന്ന് പറഞ്ഞ് ആ പാവത്തിനെ കുറ്റപ്പെടുത്തിയത്? എന്നിട്ട് ജിസേലിനെ മനപ്പൂർവ്വം പാത്രം കഴുകുന്ന ടീമിലും ഇട്ടു. അടുത്ത ആഴ്ച ബിന്നി ക്യാപ്റ്റൻ ആയപ്പോൾ ടോയ്ലറ്റ് ക്ലീനിംഗ് ടീമിലും ഇട്ടു. ജിസേൽ ആണേൽ ആരോടും പരാതി പറയാതെ എല്ലാ ജോലിയും നന്നായി ചെയ്തു."

ഹൗസിനുള്ളിൽ ജിസേലിന് നേരെ വന്ന ആരോപണങ്ങൾ തെറ്റായിരുന്നു എന്ന് തെളിയിക്കുന്നതാണ് ഈ മുറിവിൻ്റെ ചിത്രങ്ങൾ എന്നാണ് പ്രേക്ഷകപക്ഷം.

Also Read: എന്തൊരു ക്യൂട്ടാണ് അവൾ: ആര്യന്റെ മായാമോഹിനിയെ പുകഴ്ത്തി ജിസേൽ: Bigg Boss Malayalam 7

ആരാണ് ജിസേൽ?
ജിസേലിൻ്റെ ജീവിതത്തിലെ രണ്ടാമത്തെ ബിഗ് ബോസ് ഷോ ആയിരുന്നു ഇത്. മുമ്പ്, സൽമാൻ ഖാൻ അവതാരകനായെത്തിയ ഹിന്ദി ബിഗ് ബോസ് ഷോയുടെ (സീസൺ 9) ഒരു മത്സരാർത്ഥിയായിരുന്നു ജിസേൽ.

ഇൻസ്റ്റാഗ്രാമിൽ 1.4 മില്യൺ ആരാധകരുള്ള ജിസേൽ, ഒരു മോഡലും നടിയും സംരംഭകയുമാണ്. അമ്മ ആലപ്പുഴക്കാരിയും അച്ഛൻ പഞ്ചാബിയുമാണ്. മുംബൈയിൽ താമസിക്കുന്ന ജിസേൽ ജനിച്ചതും വളർന്നതുമെല്ലാം ഉത്തരേന്ത്യയിലാണ്.

പതിനാലാം വയസ്സിൽ മോഡലിങ് കരിയർ ആരംഭിച്ച ഇവർ, മിസ്സ് രാജസ്ഥാൻ പട്ടം കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ, 'മിസ് ബെസ്റ്റ് ബോഡി', 'മിസ് പൊട്ടൻഷ്യൽ' എന്നീ ടൈറ്റിലുകളും സ്വന്തമാക്കി. 2011-ലെ കിങ്ഫിഷർ കലണ്ടറിൽ ഇടംപിടിച്ച ജിസേൽ, തുർക്കിയിൽ നടന്ന 'ഫോർട്ട് മോഡൽസ് സൂപ്പർ മോഡൽ ഓഫ് ദി വേൾഡി'ൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.

'ക്യാ കൂൾ ഹേ ഹം 3' (2016) എന്ന ബോളിവുഡ് അഡൽറ്റ് കോമഡി ചിത്രത്തിലൂടെ അഭിനയരംഗത്തേക്കും കടന്നുവന്നു. തുടർന്ന് 'മസ്തിസാദെ', 'ദി ഗ്രേറ്റ് ഇന്ത്യൻ കാസിനോ' തുടങ്ങിയ ചിത്രങ്ങളിലെ ഗ്ലാമർ വേഷങ്ങളിലൂടെ ശ്രദ്ധ നേടി. ബോളിവുഡിന് പുറമെ, 'സർവൈവർ ഇന്ത്യ', 'വെൽക്കം-ബാസി മെഹ്‌മാൻ നവാസി കി' തുടങ്ങിയ റിയാലിറ്റി ഷോകളിലും, അമേരിക്കൻ റാപ്പർ റിക്ക് റോസിനൊപ്പമുള്ള മ്യൂസിക് വീഡിയോകളിലും ജിസേൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Also Read: അനുമോൾ 16 ലക്ഷം പി ആറിന് കൊടുത്തിട്ടുണ്ട്; വെളിപ്പെടുത്തലുമായി ബിന്നി: Bigg Boss Malayalam 7

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: