/indian-express-malayalam/media/media_files/2025/10/08/bigg-boss-malayalam-season-7-secret-task-sabumon-2025-10-08-21-25-11.jpg)
Photograph: (Screengrab)
Bigg Boss malayalam Season 7:ബിഗ് ബോസ് മലയാളം ഏഴാം സീസണിൽ ആര്യന് ഏഴിന്റെ പണിയുമായി ഒരു സീക്രറ്റ് ടാസ്ക് ലഭിക്കുകയായിരുന്നു. സീക്രറ്റ് ടാസ്ക് വിജയിച്ചില്ലെങ്കിൽ ഞാൻ തന്നെ ഒറ്റുമെന്ന ബിഗ് ബോസിന്റെ ഭീഷണിയും വന്നു. എന്നാൽ ടാസ്ക് അവസാനിക്കുമ്പോൾ ഹൗസിലേക്ക് സിക്രറ്റ് ടാസ്കിലൂടെ എത്തിയ അജ്ഞാതനെ കണ്ട് ഞെട്ടുകയാണ് മത്സരാർഥികളും പ്രേക്ഷകരും. ബിഗ് ബോസ് സീസൺ വൺ വിന്നറായ സാബുമോൻ ആയിരുന്നു ആ അജ്ഞാതൻ.
സീക്രറ്റ് ടാസ്കിൽ ആര്യന് ബിഗ് ബോസിൽ നിന്ന് ഓരോ നിർദേശങ്ങൾ ലഭിച്ചുകൊണ്ടിരുന്നു. സീക്രറ്റ് ടാസ്ക് മുൻപോട്ട് പോകപോകെ വിശ്വസ്തനായ ഒരാളെ കൂടി ഒപ്പം ചേർക്കാൻ ആര്യനോട് ബിഗ് ബോസ് പറഞ്ഞു. ഇതോടെ അക്ബറിനേയും പിന്നാലെ സാബുമാനെയുമെല്ലാം ആര്യൻ സീക്രറ്റ് ടാസ്കിന്റെ ഭാഗമാക്കി.
Also Read: അനുമോൾ 16 ലക്ഷം പി ആറിന് കൊടുത്തിട്ടുണ്ട്; വെളിപ്പെടുത്തലുമായി ബിന്നി: Bigg Boss Malayalam 7
എന്നാൽ ഷാനവാസിനെ സീക്രറ്റ് ടാസ്കിന്റെ ഭാഗമാക്കാൻ ആര്യൻ തീരുമാനിച്ചത് ഇവർക്ക് തിരിച്ചടിയായി. ആര്യന് ഇതിലൂടെ ഇമ്യൂണിറ്റി എന്തെങ്കിലും ലഭിക്കിമോ എന്ന് ചിന്തിച്ച് ഇവർക്കൊപ്പം ടാസ്ക് രഹസ്യമാക്കി വെച്ച് നിൽക്കാൻ ഷാനവാസ് തയ്യാറായില്ല. ഈ സീക്രറ്റ് ടാസ്കിനെ കുറിച്ച് ആദിലയോട് ഷാനവാസ് പറഞ്ഞു.
Also Read: എന്തൊരു ക്യൂട്ടാണ് അവൾ: ആര്യന്റെ മായാമോഹിനിയെ പുകഴ്ത്തി ജിസേൽ: Bigg Boss Malayalam 7
പിന്നാലെ ആക്ടിവിറ്റി ഏരിയയിൽ വെച്ച് അജ്ഞാതനേയും കൊണ്ട് ആര്യനും അക്ബറുമെല്ലാം ഹൗസിനുള്ളിലേക്ക് വന്നു. ഒരു സ്ഥലത്ത് അധിക നേരം ഒളിച്ച് നിൽക്കാൻ കഴിയില്ല എന്ന് ഈ അജ്ഞാതൻ പറഞ്ഞതോടെ ഒടുവിൽ ബാത്ത്റൂമിൽ കൊണ്ടുപോയി അവർ സാബുമോനെ ഒളിപ്പിച്ചു.
ഈ സമയം അനുമോൾ സംശയം തോന്നി വാതിലിൽ തുടരെ മുട്ടി. എന്നാൽ പ്രതികരണം ഒന്നും ലഭിച്ചില്ല. ഇതോടെ അനുമോൾ എന്താണ് കാര്യം എന്നറിയാൻ ഇവിടെ തുടർന്നു. ഈ സമയം ആദില വന്ന് അനുമോളോട് ഷാനവാസ് പറഞ്ഞ സീക്രറ്റ് ടാസ്കിനെ കുറിച്ച് പറഞ്ഞു. ഇതോടെ ബാത്ത്റൂമിനുള്ളിൽ ഒളിച്ചിരുന്ന അജ്ഞാതൻ പുറത്തിറങ്ങി. മുഖം മൂടി മറ്റി നോക്കിയപ്പോൾ അത് സാബുമോൻ ആണെന്നത് കണ്ട് മത്സരാർഥികളെല്ലാം ഞെട്ടി.
Also Read: രണ്ട് കുട്ടികൾ വേണം; ഒരു കുഞ്ഞിനെ ദത്തെടുക്കും; ഒരു കുഞ്ഞിനെ പ്രഗ്നൻസിയിലൂടെയും: ആദില ; Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.