/indian-express-malayalam/media/media_files/2025/10/11/aneesh-mohanlal-bigg-boss-malayalam-7-2025-10-11-14-31-31.jpg)
Bigg Boss malayalam 7
Bigg Boss malayalam Season 7: ബിഗ് ബോസ് മലയാളം ഏഴാം സീസൺ 11-ാം ആഴ്ചയിലേക്ക് കടക്കുകയാണ്. വാരാന്ത്യ​ എപ്പിസോഡിനായി മോഹൻലാൽ ഹൗസിലേക്ക് എത്തുകയാണ് ഇന്ന്. വാരാന്ത്യ എപ്പിസോഡിന്റെ പുതിയ പ്രൊമോ ആണ് ഇപ്പോൾ ചർച്ചയാവുന്നത്. അനീഷിന്റെ കള്ളം പൊളിക്കുന്ന മോഹൻലാലിനെയാണ് പ്രൊമോയിൽ കാണാനാവുക.
പോയവാരം ബിഗ് ബോസ് വീട്ടിൽ വലിയ ചർച്ചകൾക്ക് തിരി കൊളുത്തിയ വിഷയങ്ങളിൽ ഒന്നാണ് പി ആർ. റിയാലിറ്റി ഷോകളുടെ സ്വാഭാവികമായ സൗന്ദര്യത്തെ ഇല്ലാതാക്കിക്കൊണ്ട് പി.ആർ. (പബ്ലിക് റിലേഷൻസ്) തന്ത്രങ്ങൾ ബിഗ് ബോസ് വീട്ടിലും പിടിമുറുക്കുന്നു എന്ന രീതിയിലുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമാവുന്ന സമയത്തു തന്നെയാണ്, മത്സരാർത്ഥികളുടെ പി ആർ ഡീലിംഗുകളെ എക്സ്പോസ് ചെയ്യാനായി ബിഗ് ബോസ് ഒരു ടാസ്ക് നൽകിയത്.
Also Read: ഡോ. ബിന്നി പുറത്തു പോവുമോ? Bigg Boss Malayalam Season 7
സഹ മത്സരാർത്ഥികൾക്കിടയിൽ നിന്നും "പിആർ കൊണ്ട് മാത്രം മുന്നോട്ട് പോകുന്ന ഒരു വ്യക്തിയേയും പിആർ ഇല്ലാതെ മുന്നോട്ട് പോകുന്ന വ്യക്തിയേയും തിരഞ്ഞെടുക്കുക" എന്നതായിരുന്നു മത്സാർത്ഥികൾക്ക് ബിഗ് ബോസ് നൽകിയ ടാസ്ക്. മത്സരാർത്ഥികളിൽ കൂടുതൽ പേരും പിആർ കൊണ്ട് മുന്നോട്ട് പോവുന്ന വ്യക്തിയായി എടുത്തു പറഞ്ഞത് അനുമോളുടെ പേരാണ്. അതേസമയം, പി ആർ ഇല്ലാതെ മുന്നോട്ടു പോവുന്ന വ്യക്തിയായി സഹമത്സരാർത്ഥികളിൽ ഭൂരിഭാഗവും എടുത്തുപറഞ്ഞത് അനീഷിന്റെ പേരായിരുന്നു.
Also Read: ഫ്ളാറ്റ് മാറാൻ പറഞ്ഞാൽ എന്ത് ചെയ്യും; അസുഖം വന്നാലോ; നമ്മുടേത് സർവൈവൽ ആണ്: ആദില ; Bigg Boss Malayalam Season 7
ഈ നിലപാടുകളെ ശരിവയ്ക്കുന്ന രീതിയിലായിരുന്നു​ അനീഷിന്റെ തുടർസംഭാഷണങ്ങളും. പി ആർ വർക്കുകളെ കുറിച്ച് താനാദ്യമായി കേൾക്കുകയാണെന്ന നിലപാടാണ് അനീഷ് സ്വീകരിച്ചത്. ബിഗ് ബോസിലേക്ക് വരുന്നതിനു മൂന്നു ദിവസം മുൻപാണ് ബിഗ് ബോസ് ടീമിൽ നിന്നും തനിക്ക് കോൾ വന്നതെന്നും അതിനാൽ യാതൊരു മുന്നൊരുക്കങ്ങളും നടത്താൻ കഴിഞ്ഞില്ലെന്നുമൊക്കെ ലക്ഷ്മിയോട് അനീഷ് പറയുകയും ചെയ്തിരുന്നു.
Also Read: അനീഷ് കോമണർ അല്ല; യഥാർഥ കോമണർ ആദിലയും നൂറയും: സാബുമോൻ ; Bigg Boss Malayalam Season 7
ആ സംഭവവികാസങ്ങളുടെ തുടർച്ചയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന പ്രൊമോ. "പി ആർ എന്ന വാക്ക് ആദ്യമായി കേട്ട ഒരാൾ നിങ്ങളുടെ കൂടെയുണ്ട്. അതാരാണ് എന്നറിയാമോ?" എന്നാണ് മോഹൻലാൽ മത്സരാർത്ഥികളോട് ചോദിക്കുന്നത്.
തുടർന്ന് മോഹൻലാൽ അനീഷിന്റെ പേരു വിളിക്കുമ്പോൾ, " ഇത്രയും വലിയ കാര്യങ്ങൾ നടക്കുന്നുണ്ടെന്ന കാര്യം എനിക്ക് ഒരു ഐഡിയയും ഇല്ലായിരുന്നു," എന്നാണ് അനീഷ് മറുപടി നൽകുന്നത്.
Also Read: ഉള്ളിൽ ഷാനവാസിനോട് സ്നേഹമാണ്; ആ സോഫ്റ്റ് കോർണർ എന്നുമുണ്ടാവും: അനീഷ് ; Bigg Boss Malayalam Season 7
"അഞ്ചു വർഷത്തോളം ലീവ് എടുത്ത് ബിഗ് ബോസിലേക്ക് കയറാൻ കാത്തിരുന്ന ആളാണ്. പി ആറിനെ കുറിച്ച് ഒന്നുമറിയില്ലേ," എന്ന് അനീഷിന്റെ വാദത്തെ മോഹൻലാൽ ക്രോസ് ചെയ്യുന്നതും പ്രൊമോയിൽ കാണാം.
അതുപോലെ, 'മൂന്നുദിവസം മുൻപാണ് ബിഗ് ബോസിൽ നിന്ന് കോൾ വന്നത്' എന്ന അനീഷിന്റെ പരാമർശത്തെയും മോഹൻലാൽ ചോദ്യം ചെയ്യുന്നുണ്ട്. 'അതെ' എന്ന് അനീഷ് ആവർത്തിക്കുമ്പോൾ, '12 ദിവസങ്ങൾക്കു മുൻപാണ് ഞങ്ങൾ അറിയിക്കുന്നത്' എന്ന് മോഹൻലാൽ തിരുത്തുന്നു.
"അത്രയ്ക്ക് ഒന്നുമില്ലായിരുന്നു," എന്നാണ് അനീഷ് മറുപടി നൽകുന്നത്.
"ഇല്ലെന്നു പറഞ്ഞാൽ ഞാൻ തെളിവുകൾ കാണിക്കും," എന്ന് മോഹൻലാൽ പറയുന്നതും അതോടെ അനീഷ് നിശബ്ദനാവുന്നതും പ്രൊമോയിൽ കാണാം.
Also Read: ക്യാമറ സ്പേസ് കിട്ടുന്നില്ല; നെവിനെ വലിച്ചുമാറ്റി അനീഷ്; ജയിലിലുമായി Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.