/indian-express-malayalam/media/media_files/2025/10/11/binny-sebastian-bigg-boss-malayalam-7-2025-10-11-13-59-54.jpg)
Bigg Boss Malayalam Season 7
Bigg Boss malayalam Season 7: ബിഗ് ബോസ് മലയാളം ഏഴാം സീസൺ 11-ാം ആഴ്ചയിലേക്ക് കടക്കുകയാണ്. ഒരു മത്സരാർത്ഥി കൂടി ഈ ആഴ്ച ബിഗ് ബോസ് വീട്ടിൽ നിന്നും പടിയിറങ്ങാൻ ഒരുങ്ങുകയാണ്. ആരാവും ഇത്തവണ പടിയിറങ്ങുന്നത് എന്നാണ് ബിഗ് ബോസ് പ്രേക്ഷകർ ഉറ്റു നോക്കുന്നത്.
ഡോ. ബിന്നി സെബാസ്റ്റ്യൻ ഈ ആഴ്ച ബിഗ് ബോസ് വീട്ടിൽ നിന്നും പടിയിറങ്ങുമെന്നാണ് പോളുകൾ സൂചിപ്പിക്കുന്നത്. ബിന്നിയുടെ ബിഗ് ബോസ് യാത്ര ഇവിടെ അവസാനിക്കുകയാണോ എന്ന ആശങ്കയിലാണ് പ്രേക്ഷകരും. ഈ കാര്യത്തിൽ ഔദ്യോഗികമായ സ്ഥിരീകരണത്തിനു കാത്തിരിക്കുകയാണ് പ്രേക്ഷകർ.
Also Read: അജിത്തുമായുള്ള പ്രണയ ഗോസിപ്പ്, പിന്നിൽ പ്രവർത്തിച്ചവത് അവരായിരുന്നു: സത്യം വെളിപ്പെടുത്തി നടി
ഗെയിമുകളിലും ടാസ്കുകളിലും മികച്ച പ്രകടനം കാഴ്ച വച്ചിരുന്നെങ്കിലും ബിന്നിയുടെ പല നിലപാടുകളോടും മത്സരാർത്ഥികളിൽ പലർക്കും വിയോജിപ്പുകളുണ്ടായിരുന്നു. സ്പോർട്സ്മാൻ സ്പിരിറ്റ്, കാര്യങ്ങൾ വ്യക്തമായി പറഞ്ഞു ഫലിപ്പിക്കാനുള്ള കഴിവ് എന്നിവയിൽ അൽപ്പം പിന്നിലായ മത്സരാർത്ഥിയായിരുന്നു ബിന്നി.
Also Read: ഉള്ളിൽ ഷാനവാസിനോട് സ്നേഹമാണ്; ആ സോഫ്റ്റ് കോർണർ എന്നുമുണ്ടാവും: അനീഷ് ; Bigg Boss Malayalam Season 7
ഏഷ്യാനെറ്റിലെ റൊമാന്റിക് സീരിയലായ ഗീതാഗോവിന്ദത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന മത്സരാർത്ഥിയാണ് ബിന്നി. കോട്ടയം ചങ്ങനാശേരി സ്വദേശിനിയായ ബിന്നി ഒരു ഡോക്ടർ കൂടിയാണ്.
Also Read: ഫ്ളാറ്റ് മാറാൻ പറഞ്ഞാൽ എന്ത് ചെയ്യും; അസുഖം വന്നാലോ; നമ്മുടേത് സർവൈവൽ ആണ്: ആദില ; Bigg Boss Malayalam Season 7
ജോലിയിൽ നിന്നും ബ്രേക്ക് എടുത്താണ് ബിന്നി അഭിനയരംഗത്ത് എത്തിയത്. തോപ്പിൽ ജോപ്പൻ എന്ന മമ്മൂട്ടി ചിത്രത്തിലും ബിന്നി ഒരു വേഷം ചെയ്‍തിട്ടുണ്ട്. നടൻ നൂബിൻ ജോണിയാണ് ബിന്നിയുടെ ഭർത്താവ്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന കുടുംബവിളക്ക് സീരിയൽ താരമാണ് നൂബിൻ. ഏഴ് വർഷത്തെ പ്രണയത്തിന് ഒടുവിൽ 2022 ഓഗസ്റ്റിൽ ആയിരുന്നു ബിന്നിയുടേയും നൂബിന്റെയും വിവാഹം. ഇടുക്കി ജില്ലയിലെ രാജാക്കാട് സ്വദേശിയായ നൂബിൻ മോഡലിങ്ങിലൂടെ ആയിരുന്നു അഭിനയരംഗത്തേക്ക് എത്തിയത്.
Also Read: അനീഷ് കോമണർ അല്ല; യഥാർഥ കോമണർ ആദിലയും നൂറയും: സാബുമോൻ ; Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.