scorecardresearch

അജിത്തുമായുള്ള പ്രണയ ഗോസിപ്പ്, പിന്നിൽ പ്രവർത്തിച്ചവത് അവരായിരുന്നു:  സത്യം വെളിപ്പെടുത്തി നടി

നടൻ അജിത്തും സ്വാതിയും പ്രണയത്തിൽ എന്ന വാർത്ത ഒരുകാലത്ത് വലിയ രീതിയിൽ വാർത്തകളിൽ ഇടം പിടിച്ചിരുന്നു.  ആ ഗോസിപ്പിനു പിന്നിൽ നടന്ന ചില ഗൂഢാലോചനകളെ കുറിച്ച് മനസ്സു തുറക്കുകയാണ് നടി സ്വാതി 

നടൻ അജിത്തും സ്വാതിയും പ്രണയത്തിൽ എന്ന വാർത്ത ഒരുകാലത്ത് വലിയ രീതിയിൽ വാർത്തകളിൽ ഇടം പിടിച്ചിരുന്നു.  ആ ഗോസിപ്പിനു പിന്നിൽ നടന്ന ചില ഗൂഢാലോചനകളെ കുറിച്ച് മനസ്സു തുറക്കുകയാണ് നടി സ്വാതി 

author-image
Entertainment Desk
New Update
Ajith Swathi

തൊണ്ണൂറുകളിൽ തമിഴ് സിനിമയിലെ ഒരു ജനപ്രിയ നടിയായിരുന്നു സ്വാതി. 1995ൽ എസ്.എ. ചന്ദ്രശേഖർ സംവിധാനം ചെയ്ത 'ദേവ' എന്ന ചിത്രത്തിൽ വിജയ്‌ക്കൊപ്പം അഭിനയിച്ചതോടെയാണ് സ്വാതി ശ്രദ്ധ നേടിയത്. ആ ചിത്രം വൻ വിജയമായിരുന്നു. തുടർന്ന് അജിത്ത് നായകനായ 'വൻമതി' എന്ന ചിത്രത്തിലും സ്വാതി അഭിനയിച്ചു. 

Advertisment

തുടർന്ന്, 'വസന്ത വാസൽ', 'സെൽവ', 'നാട്ടുപുര നായകൻ', 'സൊക്ക തങ്കം', 'യോഗി' തുടങ്ങി നിരവധി ചിത്രങ്ങളിൽ സ്വാതി അഭിനയിച്ചു. 'സൊക്ക തങ്കം' എന്ന ചിത്രത്തിൽ നടൻ വിജയകാന്തിന്റെ ഇളയ സഹോദരിയായി അഭിനയിച്ച സ്വാതി ഒരു സെൻസേഷനായി മാറി. തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും നടി സ്വാതി അഭിനയിച്ചിട്ടുണ്ട്. 'വനതയ്പോള' എന്ന ചിത്രത്തിന്റെ കന്നഡ റീമേക്കിൽ കൗസല്യ അവതരിപ്പിച്ച കഥാപാത്രത്തെയാണ് അവർ അവതരിപ്പിച്ചത്. 

Also Read: Avihitham Review: ആക്ഷേപഹാസ്യത്തിൽ പൊതിഞ്ഞ് ഒരു 'ഓപ്പറേഷൻ' അവിഹിതം, റിവ്യൂ

പ്രശസ്തിയ്ക്ക് ഒപ്പം തന്നെ ഗോസിപ്പ് കോളങ്ങളിലും സ്വാതിയുടെ പേര് ഉയർന്നു കേട്ടിരുന്നു. നടൻ അജിത്തുമായി പ്രണയത്തിൽ എന്നതായിരുന്നു ഒരുകാലത്ത് സ്വാതിയുമായി ബന്ധപ്പെട്ട് ഉയർന്ന പ്രധാന ഗോസിപ്പ്.  ഈ ഗോസിപ്പ് വാർത്തയ്ക്ക് പിറകിൽ ചിലരുടെ  ഗൂഢാലോചന ഉണ്ടായിരുന്നു എന്നാണ് സ്വാതി വെളിപ്പെടുത്തുന്നത്. 

Advertisment

"അജിത്തും ഞാനും പ്രണയത്തിലാണെന്ന വാർത്ത വെറും കിംവദന്തി മാത്രമായിരുന്നു.   സിനിമയുടെ പബ്ലിസിറ്റിക്ക് വേണ്ടി ഞാൻ അജിത്തുമായി പ്രണയത്തിലായിരുന്നു എന്ന വാർത്ത അവർ പ്രചരിപ്പിച്ചതാണ്. അത് എന്നെ വളരെയധികം ദുഃഖിപ്പിച്ചു," സ്വാതി പറഞ്ഞു. 

Also Read: Feminichi Fathima Movie Review: ഫെമിനിച്ചി ഫാത്തിമ എന്ന കിടക്ക വിപ്ലവം; റിവ്യൂ

"ഹൈദരാബാദിൽ നിന്നാണ് ഞാൻ വന്നത്, 45-ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. വിദ്യാഭ്യാസം ഞങ്ങൾക്ക് പ്രധാനമാണ്, എന്റെ ഡിഗ്രി പൂർത്തിയായതിനു ശേഷമാണ് ഞാൻ സിനിമയിൽ വന്നത്. സിനിമയിൽ വരുമ്പോൾ എന്തെങ്കിലും നേടണമെന്നായിരുന്നു എന്റെയും അജിത്തിന്റെയുമെല്ലാം ആഗ്രഹം. കുടുംബം തുടങ്ങാനല്ല ഞാൻ ചെന്നൈയിൽ വന്നത്, അഭിനയിക്കാനായിരുന്നു. ഒരു നിശ്ചിത പ്രായം വരെ അഭിനയിക്കണമെന്നും പിന്നീട് വിവാഹം കഴിച്ച് കുടുംബത്തോടൊപ്പം ജീവിക്കണമെന്നും. എന്റെ  അഭിനയ ജീവിതത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ശേഷം, എനിക്ക് ഇഷ്ടമുള്ള സമയത്ത് ഞാൻ കുടുംബജീവിതം ആരംഭിച്ചു."

Also Read: New OTT Release: ഈ ആഴ്ച ഒടിടിയിൽ എത്തിയ 6 ചിത്രങ്ങൾ

സിനിമയിൽ നിന്ന് ഇടവേള എടുത്ത സ്വാതി, ഇപ്പോൾ ടെലിവിഷൻ പരമ്പരയിൽ അഭിനയിച്ചുവരികയാണ്. 

Also Read: മോഹൻലാലിനേക്കാളും മമ്മൂട്ടിയേക്കാളും സമ്പന്നനാണ് ഈ സംവിധായകൻ, ആസ്തി 1880 കോടി ; ആളെ മനസ്സിലായോ?

Ajith

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: