/indian-express-malayalam/media/media_files/2025/10/11/web-series-and-movie-releases-on-ott-this-week-2025-10-11-12-41-34.jpg)
/indian-express-malayalam/media/media_files/2025/10/03/war-2-ott-2025-10-03-18-03-09.jpg)
War 2 OTT: വാർ 2
ഹൃത്വിക് റോഷൻ, ജൂനിയർ എൻടിആർ, കിയാര അദ്വാനി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘വാർ 2' ഒടിടിയിലേക്ക്. ജൂനിയർ എൻടിആറിന്റെ ബോളിവുഡ് അരങ്ങേറ്റചിത്രമാണ് വാർ 2. റോ ഏജന്റ് മേജർ കബീർ ധലിവാളായി ഹൃത്വികും ജൂനിയർ എൻടിആർ വിക്രമായും കിയാര അദ്വാനി കാവ്യ ലുത്രയായുമാണ് ചിത്രത്തിലെത്തുന്നത്. ഏക് താ ടൈഗർ, ടൈഗർ സിന്ദാ ഹേ, വാർ, പത്താൻ, ടൈഗർ 3 എന്നിവയ്ക്ക് ശേഷം യാഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിലെ ആറാമത്തെ ഭാഗമാണ് വാർ 2. ചിത്രം നെറ്റ്ഫ്ളിക്സിൽ കാണാം.
/indian-express-malayalam/media/media_files/2025/10/11/mirai-ott-2025-10-11-11-22-06.jpg)
Mirai OTT: മിറായി
തേജ സജ്ജ, മഞ്ചു മനോജ്, ജഗപതി ബാബു, ജയറാം, ശ്രിയ ശരൺ, റിതിക നായക് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മിറായി ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിച്ചു. കാർത്തിക് ഗട്ടംനേനി രചനയും സംവിധാനവും നിർവ്വഹിച്ച് ചിത്രം ഒരു ഫാൻ്റസി ആക്ഷൻ അഡ്വഞ്ചർ ചിത്രമാണ്.
/indian-express-malayalam/media/media_files/2025/10/11/jamnapaar-season-2-ott-2025-10-11-11-24-05.jpg)
Jamnapaar Season 2 OTT: ജമ്നാപാർ സീസൺ 2
ഏറെ പ്രേക്ഷകപ്രീതി നേടിയ ജമ്നാപാർ എന്ന വെബ് സീരിസിന്റെ രണ്ടാമത്തെ സീസൺ സ്ട്രീമിംഗ് ആരംഭിച്ചു. റിത്വിക് സഹോർ, അനുഭ ഫത്തേപുരി, അങ്കിത സഹിഗൽ, രഘു റാം, തൻവി ഗഡ്കരി എന്നിവരാണ് സീരീസിലെ പ്രധാന താരങ്ങൾ. ആമസോൺ MX പ്ലെയറിൽ ആണ് ജമ്നാപാർ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/2025/10/11/rambo-ott-2025-10-11-11-27-11.jpg)
Rambo OTT: റാമ്പോ
അരുൾനിധി, അഭിരാമി, വിടിവി ഗണേഷ്, തന്യ എസ് രവിചന്ദ്രൻ റാംബോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം. മുത്തയ്യ രചനയും സംവിധാനവും നിർവഹിച്ച സ്പോർട്സ്, ആക്ഷൻ ചിത്രം റാമ്പോ ഒടിടിയിലെത്തി. കിക്ക് ബോക്സിന്റെ പശ്ചാത്തലത്തിലുള്ള ചിത്രമാണിത്. SunNXTൽ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചു.
/indian-express-malayalam/media/media_files/2025/10/11/search-the-naina-murder-case-ott-2025-10-11-11-28-45.jpg)
Search: The Naina Murder Case OTT: സെർച്ച്: ദി നൈന മർഡർ കേസ്
കൊങ്കണ സെൻശർമ്മ നായികയായ സെർച്ച്: ദി നൈന മർഡർ കേസ് ഒടിടിയിൽ എത്തി. ദി കില്ലിംഗ് എന്ന ഡാനിഷ് ക്രൈം നാടകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് ഈ ചിത്രം. ജിയോ ഹോട്ട്സ്റ്റാറിൽ ചിത്രം കാണാം.
/indian-express-malayalam/media/media_files/2025/10/11/a-pan-indian-story-ott-2025-10-11-12-26-49.jpg)
A Pan Indian Story OTT: എ പാൻ ഇന്ത്യൻ സ്റ്റോറി
വിഷ്ണു ഉണ്ണികൃഷ്ണനെ പ്രധാന കഥാപാത്രമാക്കി ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് വി സി അഭിലാഷ് സംവിധാനം ചെയ്ത എ പാൻ ഇന്ത്യൻ സ്റ്റോറി ഒടിടിയിലെത്തി. ജോണി ആൻ്റണി, ധർമ്മജൻ ബോൾഗാട്ടി, രമ്യ സുരേഷ്, ശൈലജ അമ്പു, സംസ്ഥാന അവാർഡ് ജേതാവായ ബാലതാരം ഡാവിഞ്ചി, പാർവണ ദാസ്, ഋതുപർണ്ണ, വിജയനുണ്ണി, ഡോ. ഷിറിൽ എന്നിവരാണ് എ പാൻ ഇന്ത്യൻ സ്റ്റോറിയിലെ പ്രധാന അഭിനേതാക്കൾ. മനോരമ മാക്സിൽ ആണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/2025/09/21/oru-ronaldo-chithram-ott-2025-09-21-19-28-57.jpg)
Oru Ronaldo Chithram OTT: ഒരു റൊണാൾഡോ ചിത്രം
അശ്വിൻ ജോസ്, ചൈതന്യ പ്രകാശ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി റിനോയ് കല്ലൂർ തിരക്കഥ എഴുതി സംവിധാനം ചെയ്ത 'ഒരു റൊണാൾഡോ ചിത്രം' ആമസോൺ പ്രൈം വീഡിയോയിൽ കാണാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.