/indian-express-malayalam/media/media_files/2025/10/07/karan-johar-throwback-1-2025-10-07-16-20-22.jpg)
/indian-express-malayalam/media/media_files/2025/10/07/karan-johar-1-2025-10-07-16-20-22.jpg)
ബോളിവുഡിലെ താരങ്ങളോളം തന്നെ പോപ്പുലാരിറ്റിയുള്ള സംവിധായകനാണ് കരൺ ജോഹർ. സംവിധായകൻ എന്ന രീതിയിൽ മാത്രമല്ല നടനെന്ന രീതിയിലും നിർമാതാവിന്റെ റോളിലുമെല്ലാം കരൺ തിളങ്ങുന്നു. സെലിബ്രിറ്റികളുടെ രഹസ്യങ്ങൾ വെളിപ്പെടുത്താൻ പ്രേരിപ്പിക്കുന്ന കരണിന്റെ സൂപ്പർഹിറ്റ് ടോക്ക് ഷോയായ കോഫി വിത്ത് കരണും ഏറെ പോപ്പുലറാണ്.
/indian-express-malayalam/media/media_files/2025/10/07/karan-johar-throwback-2025-10-07-16-20-22.jpg)
ബാലതാരമായിട്ടാണ് കരൺ സിനിമ മേഖലയിലേക്ക് കടന്നുവന്നത് എന്നു നിങ്ങൾക്കറിയാമോ? ബ്ലോക്ക്ബസ്റ്റർ സിനിമകളിലൂടെയും കോഫി വിത്ത് കരണിലൂടെയും ബോളിവുഡ് അടക്കിവാഴുന്നതിന് മുൻപ് ദൂരദർശനിലെ ഒരു സീരിയലിലൂടെയായിരുന്നു കരണിന്റെ അരങ്ങേറ്റം.
/indian-express-malayalam/media/media_files/2025/10/07/karan-j-2025-10-07-16-23-53.jpg)
1989-ൽ ഇന്ത്യയുടെ ദേശീയ ചാനലായ ദൂരദർശനിൽ സംപ്രേഷണം ചെയ്ത 'ഇന്ദ്രധനുഷ്' എന്ന സയൻസ് ഫിക്ഷൻ ഷോയിലാണ് കരൺ ബാലതാരമായി എത്തിയത്. ആനന്ദ് മഹേന്ദ്രൂ സംവിധാനം ചെയ്ത ഈ ഷോ 13 എപ്പിസോഡുകൾ മാത്രമാണ് ഓടിയതെങ്കിലും, ദൂരദർശൻ്റെ ഏറ്റവും പ്രതീക്ഷ നൽകുന്നതും ഭാവനാത്മകവുമായ പ്രോജക്റ്റുകളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. ഒരു കൂട്ടം കുട്ടികൾ ഒരു കമ്പ്യൂട്ടർ നിർമ്മിക്കുന്നതും, അതിൽ ആൻഡ്രോമിഡ ഗാലക്സിയിൽ നിന്നുള്ള ഒരു അന്യഗ്രഹ രാജകുമാരൻ്റെ ആത്മാവിനെ കണ്ടെത്തുകയും ചെയ്യുന്നതാണ് കഥ. കുട്ടികളിലൊരാളെ തട്ടിക്കൊണ്ടുപോകുമ്പോൾ, അവർ ആവേശകരമായ ട്രൈം ട്രാവൽ അനുഭവം ആസ്വദിക്കുന്നു. കരണിനൊപ്പം ജിതേന്ദ്ര രാജ്പാൽ, അമീഷ ഝാവേരി, സാഗർ ആര്യ, ഗിരീഷ് കർണാട്, വിക്രം ഗോഖലെ, അശുതോഷ് ഗോവാരിക്കർ, ഊർമ്മിള മണ്ഡോദ്കർ എന്നിവരും ഈ ഷോയിലുണ്ടായിരുന്നു.
/indian-express-malayalam/media/media_files/2025/10/07/karan-johar-5-2025-10-07-16-20-22.jpg)
രാജ് കപൂർ നിർമ്മിച്ച പ്രശസ്തമായ ആർ.കെ സ്റ്റുഡിയോസിൽ വെച്ചാണ് 'ഇന്ദ്രധനുഷ്' ചിത്രീകരിച്ചത്. കൗമാരക്കാരനായ കരണിന് ആ സെറ്റിലെ അനുഭവം ഒരു മായാജാലം പോലെയാണ് അനുഭവപ്പെട്ടത്. വർഷങ്ങൾക്ക് ശേഷം, കരൺ തൻ്റെ ഓർമ്മകൾ പങ്കിട്ടതിങ്ങനെ: "ആർ.കെ. സ്റ്റുഡിയോസ് ഇന്ത്യൻ സിനിമയുടെ ഒരു വലിയ സ്ഥാപനം എന്നതിലുപരി എനിക്ക് വ്യക്തിപരമായ നിരവധി ഓർമ്മകളും സമ്മാനിച്ചിട്ടുണ്ട്. എൻ്റെ ഏറ്റവും പ്രിയപ്പെട്ട ഓർമ്മ ഒരു സംവിധായകൻ എന്ന നിലയിലായിരുന്നില്ല, ഒരു നടൻ എന്ന നിലയിലായിരുന്നു! എനിക്ക് 15 വയസ്സായിരുന്നു അന്ന്, അവിടെ ചിത്രീകരണം നടന്നിരുന്ന 'ഇന്ദ്രധനുഷ്' എന്ന ടിവി സീരിയലിനായി അഭിനയിക്കുകയായിരുന്നു. ആർ.കെ. സ്റ്റുഡിയോസിൻ്റെ ഗേറ്റിൽ നിന്ന്, സെറ്റിലേക്ക് പോകാനും, മഹാനായ രാജ് കപൂർ അവിസ്മരണീയമായ ചിത്രങ്ങൾ സൃഷ്ടിച്ച ഇടനാഴികളിലൂടെ നടക്കാനും സാധിച്ചത് ഞാൻ ഇന്നും ഓർക്കുന്നു."
/indian-express-malayalam/media/media_files/2025/10/07/karan-johar-4-2025-10-07-16-20-22.jpg)
ഇന്ദ്രധനുഷിനു ശേഷം, കരൺ അഭിനയിച്ച ചിത്രം 'ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ' ആയിരുന്നു. ഷാരൂഖ് ഖാൻ്റെ സുഹൃത്തായിട്ടാണ് ചിത്രത്തിൽ അഭിനയിച്ചത്. എങ്കിലും കരണിന്റെ മനസ്സ് ക്യാമറയ്ക്ക് പിന്നിലായിരുന്നു.
/indian-express-malayalam/media/media_files/2025/10/07/karan-johar-3-2025-10-07-16-20-22.jpg)
'ഡിഡിഎൽജെ'-യിൽ ആദിത്യ ചോപ്രയുടെ അസിസ്റ്റൻ്റ് ഡയറക്ടറായി പ്രവർത്തിച്ചതിന് ശേഷം, ഷാരൂഖ് ഖാൻ, കാജോൾ, റാണി മുഖർജി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 1998-ൽ 'കുച്ച് കുച്ച് ഹോതാ ഹേ' എന്ന സിനിമ സംവിധാനം ചെയ്ത് കരൺ സംവിധാനത്തിൽ അരങ്ങേറ്റം കുറിച്ചു.
/indian-express-malayalam/media/media_files/2025/10/07/karan-johar-2-2025-10-07-16-20-22.jpg)
പിന്നീട് നടന്നത് ചരിത്രമാണ്. 'കഭി ഖുഷി കഭി ഗം', 'മൈ നെയിം ഈസ് ഖാൻ', 'യേ ദിൽ ഹേ മുഷ്കിൽ' മുതൽ അടുത്തിടെ പുറത്തിറങ്ങിയ 'റോക്കി ഔർ റാണി കി പ്രേം കഹാനി' വരെ, പിൽക്കാലത്ത് ആഘോഷിക്കപ്പെട്ട നിരവധി ചിത്രങ്ങൾ കരൺ സംവിധാനം ചെയ്തു. ഇന്ന് ഇന്ത്യയിലെ ഏറ്റവും സക്സസ്ഫുളും സമ്പന്നനുമായ ചലച്ചിത്ര നിർമ്മാതാക്കളിൽ ഒരാളാണ് കരൺ .
/indian-express-malayalam/media/media_files/2025/10/07/karan-johar-with-kids-mother-2025-10-07-16-20-22.jpg)
അനുരാഗ് കശ്യപിൻ്റെ 'ബോംബെ വെൽവെറ്റ്' (2015) എന്ന ചിത്രത്തിൽ രൺബീർ കപൂറും അനുഷ്ക ശർമ്മയ്ക്കുമൊപ്പം ഒരു വില്ലൻ വേഷം ചെയ്തുകൊണ്ട് കരൺ അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരുന്നു.
/indian-express-malayalam/media/media_files/2025/10/07/karan-johar-with-kids-mother-1-2025-10-07-16-20-22.jpg)
ഇന്ന് കരണിന്റെയും കരണിന്റെ പ്രൊഡക്ഷൻ കമ്പനിയായ ധർമ്മ പ്രൊഡക്ഷന്റെയും ആകെ ആസ്തി 1880 കോടിയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.