/indian-express-malayalam/media/media_files/2025/10/10/bigg-boss-malayalam-season-7-sabumon-and-aneesh-2025-10-10-20-01-58.jpg)
Bigg Boss malayalam Season 7: ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്ത് വന്നതിന് പിന്നാലെ അനീഷിന്റെ കോമണർ കാർഡിനെ കുറിച്ച് പ്രതികരണവുമായി സാബുമോൻ. ഈ കോമണർ എന്നത് ആ ഗെയിമിന് അകത്ത് കൊടുക്കുന്ന ഒരു വിശേഷണം മാത്രമാണ് എന്ന് സാബുമോൻ പറഞ്ഞു. 17ാം വയസ് തൊട്ട് അനീഷ് ഒരു ന്യൂസ് റീഡർ ആണ് എന്ന് എന്നോട് പറഞ്ഞു. അങ്ങനെയൊരാൾ എങ്ങനെയാണ് കോമണർ ആവുന്നത്. കോമണർ എന്ന് പറയാം എങ്കിൽ ആ ഹൗസിൽ ആദിലയും നൂറയും ആണ് കോമണർ എന്നും ബിഗ് ബോസ് സീസൺ 1 വിന്നറായ സാബുമോൻ പറഞ്ഞു.
"അനീഷ് ഒരുപാട് ടെലിവിഷൻ ചാനലുകളിലെ പരിപാടികളിൽ പങ്കെടുത്തിട്ടുള്ള വ്യക്തിയാണ്. എന്തുകൊണ്ടാണ് അച്ചടി ഭാഷയിൽ സംസാരിക്കുന്നത്, തൃശൂർ ഭാഷയിൽ സംസാരിക്കാത്തത് എന്താണ് എന്ന് ഞാൻ അനിഷീനോട് ചോദിച്ചു. അപ്പോൾ അനീഷ് പറഞ്ഞത് 17 വയസ് മുതൽ ഒരു ചാനലിൽ ന്യൂസ് റീഡർ ആയിരുന്നു. അതിന് വേണ്ടിയാണ് ഈ ഭാഷ ഉപയോഗിച്ചത്. പിന്നെ അത് ശീലമായി എന്ന് പറഞ്ഞു. ഒരു ന്യൂസ് റീഡറും ഒരു സെലിബ്രിറ്റിയാണ്. പക്ഷേ അനീഷ് സ്വയം അവകാശപ്പെടുന്നത് സാധാരണക്കാരൻ ആണ് എന്നാണ്," സാബുമോൻ പറഞ്ഞു.
Also Read: നെവിൻ 'വില്ലത്തി'; തുടരെ അധിക്ഷേപിച്ച് സാബുമാൻ; അൽപ്പമെങ്കിലും ബോധമുണ്ടോ? Bigg Boss Malayalam Season 7
"അനീഷ് പറയുന്നത് പോലെയാണ് എങ്കിൽ നമ്മൾ എല്ലാവരും സാധാരണക്കാരാണ്. നമ്മൾ ആരും അങ്ങനെ ഒരു സ്റ്റാറ്റസ് സ്വയം പറഞ്ഞ് നടക്കുന്നവർ അല്ല. അങ്ങനെ നോക്കിയാൽ ബിഗ് ബോസ് ഹൗസിൽ കോമണർ ആദിലയും നൂറയുമാണ്. കാരണം അവർ സെലിബ്രിറ്റികൾ അല്ല. അവർ ഒരു ടെലിവിഷൻ ചാനലിൽ പ്രോഗ്രാം അവതരിപ്പിക്കുകയോ സംവിധാനം ചെയ്യുകയോ അവതാരകരാകുകയോ ഒന്നും ചെയ്തിട്ടില്ല. അപ്പോൾ അവരല്ലെ യഥാർഥ കോമണർ," ബിഗ് ബോസ് ഹൗസിൽ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെ സാബുമോൻ ഓൺലൈൻ മാധ്യമങ്ങളോട് പറഞ്ഞു.
Also Read: ആര്യനും ഷാനവാസും തമ്മിൽ വൻ അടി; അതിരുവിട്ട് വഴക്ക് ; Bigg Boss Malayalam Season 7
ബിഗ് ബോസ് ഹൗസിൽ സീക്രറ്റ് ടാസ്കിലൂടെയാണ് സാബുമോൻ എത്തിയത്. ബിഗ് ബോസിലെ മത്സരാർഥികളുമായുള്ള മോണിങ് ടാസ്കിൽ അനീഷ് കോമണർ കാർഡിനെ കുറിച്ച് സംസാരിച്ചിരുന്നു. എന്തുകൊണ്ട് അഭിനയത്തിൽ ഉള്ള ആളുകൾ മാത്രം ബിഗ് ബോസിലേക്ക് കൂടുതലായി വരുന്നു. കൂടുതൽ നാളുകൾ ഇവർ അഭിനയിച്ച് നിൽക്കില്ല എന്ന് എന്താണ് ഉറപ്പ് എന്നും സാബുമോനോട് അനീഷ് ചോദിച്ചു.
നീ ഒരു വംശീയ വിരോധിയായി മാറുന്നു എന്നാണ് അനീഷിന് സാബുമോൻ നൽകിയ മറുപടി. എല്ലാത്തിലും സാധാരണക്കാരൻ എന്നും അവർ ആക്ടേഴ്സും എന്നും പറഞ്ഞ് വേർതിരിവ് കൊണ്ടുവരുന്നതോടെ നീ ഒരു വംശീയ വിരോധിയാവുന്നു എന്നാണ് സാബുമോൻ പറഞ്ഞത്.
Also Read: ആ അജ്ഞാതൻ സാബുമോൻ! സീക്രറ്റ് ടാസ്കിൽ വമ്പൻ ട്വിസ്റ്റ് ; Bigg Boss Malayalam Season 7
ബിഗ് ബോസ് ഹൗസിൽ അനീഷ് ഒരു ആക്ടർ അല്ല എന്ന് പറഞ്ഞ് ആരെങ്കിലും വേർതിരിവ് കാണിച്ചിട്ടുള്ളതായി അനീഷിന് തോന്നിയിട്ടുണ്ടോ എന്ന് സാബുമോൻ ചോദിച്ചു. ഇല്ല എന്നാണ് അനീഷ് മറുപടി നൽകിയത്. അതിൽ നീ ചോദിച്ചതിന്റെ ഉത്തരം ഉണ്ടെന്ന് സാബുമോനും പറഞ്ഞു.
Also Read: ഏത് ടൈപ്പ് ഇക്ക ആയാലും തല്ലാൻ വരണ്ട! ഷാനവാസിനെ പെൻസിൽ കൊണ്ട് കുത്താനോങ്ങി ആദില ; Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.