/indian-express-malayalam/media/media_files/2025/09/29/bigg-boss-malayalam-season-7-family-week-aneesh-shanavas-2025-09-29-12-27-59.jpg)
Bigg Boss malayalam Season 7:ബിഗ് ബോസിൽ ഈ ആഴ്ച ജയിലിലായത് അനീഷും ലക്ഷ്മിയുമാണ്. ജയിലിൽ ഇരുന്നു അനീഷും ലക്ഷ്മിയും തമ്മിലുള്ള സംഭാഷണം ലൈവിൽ ഉൾപ്പെടെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചിരുന്നു. ഇതിൽ ഷാനവാസുമായുള്ള സൗഹൃതത്തെ കുറിച്ച് പല കാര്യങ്ങളും അനീഷ് വെളിപ്പെടുത്തുന്നുണ്ട്.
ലക്ഷ്മിയുടെ ചോദ്യങ്ങൾക്ക് മറുപടിയായി ഷാനവാസിനെ കുറിച്ച് അനീഷ് പറയുന്നത് ഇങ്ങനെ, "അത്രയും നാൾ കഴിഞ്ഞിട്ടാണ് നമ്മൾ ഒരാളെ സുഹൃത്താക്കുന്നത്. ഉള്ളിലൊരു സ്നേഹം തോന്നിയിട്ടാണ് ഫ്രണ്ട്ഷിപ്പ് ആവുന്നത്. അതിന്റെ ഒരു സോഫ്റ്റ് കോർണർ എനിക്ക് എപ്പോഴും ഷാനവാസിനോട് ഉണ്ട്. ആദ്യത്തെ ആഴ്ച വന്നപ്പോൾ ഷാനവാസിനെ എനിക്ക് ഒരു തരത്തിലും അറിയില്ലായിരുന്നു. ഷാനവാസ് സീരിയൽ നടൻ ആണെന്നോ ഒന്നും എനിക്ക് അറിയില്ല."
Also Read: നെവിൻ 'വില്ലത്തി'; തുടരെ അധിക്ഷേപിച്ച് സാബുമാൻ; അൽപ്പമെങ്കിലും ബോധമുണ്ടോ? Bigg Boss Malayalam Season 7
"ആദ്യത്തെ ആഴ്ച ഷാനവാസിന്റെ ചില മെഡിക്കൽ കണ്ടീഷൻ ഒക്കെ അറിഞ്ഞിരുന്നു. എനിക്ക് ഒൻപത് വയസുള്ളപ്പോഴാണ്എന്റെ അച്ഛന് ഹാർട്ട് അറ്റാക്ക് വരുന്നത്. ഇടയ്ക്കിടയ്ക്ക് നമ്മൾ ഐസിയുവിന്റെ മുൻപിൽ പോയൊക്കെ നിൽക്കേണ്ടി വരും. അതിന് ശേഷം കാലത്ത് തൊട്ട് വൈകുന്നേരം വരെ മരുന്നിലാണ് നമ്മൾ ജീവിക്കുന്നത്. ആശുപത്രിയിൽ നിന്ന് വന്ന് കഴിഞ്ഞാൽ പിന്നെ ഒരു മാസത്തേക്ക് മരുന്ന് നമ്മൾ എടുത്ത് കൊടുക്കണം."
Also Read: ആര്യനും ഷാനവാസും തമ്മിൽ വൻ അടി; അതിരുവിട്ട് വഴക്ക് ; Bigg Boss Malayalam Season 7
"ഒരിക്കൽ കോളജിൽ ഒരു പരീക്ഷയ്ക്ക് പോയ സമയത്താണ് അച്ഛൻ ഹോസ്പിറ്റലിലാണ്, കുറച്ച് സീരിയസാണ് എന്ന് പറഞ്ഞ് ഫോൺ വരുന്നത്. ആ ഒരു ടെൻഷൻ അടിച്ചിട്ടാണ് നമ്മൾ പോകുന്നത്. അനിയൻ അങ്ങനെ ആശുപത്രിയിൽ നിൽക്കില്ല. പകൽ അമ്മ നിൽക്കും രാത്രി ഞാൻ നിൽക്കും. അപ്പോൾ ഞാൻ നോക്കിയപ്പോ ഷാനവാസിന് ഇങ്ങനെ മെഡിക്കൽ കണ്ടീഷൻ ഉണ്ട്. എന്നിട്ടും ഷാനവാസ് വളരെ ആക്ടീവ് ആയിട്ട് തമാശയൊക്കെ പറഞ്ഞ് നിൽക്കുന്നു."
"ഞാൻ കുറച്ച് കടുംപിടുത്തങ്ങളുള്ള ആളാണ്. ഷാനവാസ് എന്ന് പറഞ്ഞാൽ കുറച്ച് എൻജോയ് ചെയ്ത് അടിച്ച് പൊളിച്ച് ഗ്രൂപ്പിൽ ആക്ടീവ് ആയി ചിരിച്ച് കളിച്ച് അങ്ങനത്തെ ഒരു ഫൺ ലവിങ് പേഴ്സൺ ആണ്. എനിക്കും അങ്ങനെ ആഗ്രഹം തോന്നിയിട്ടുണ്ട്. ചിരിച്ച് ഒരു ഗ്രൂപ്പിലൊക്കെ പോയിട്ട് ഇങ്ങനെ എൻജോയ് ചെയ്യണം എന്ന്."
Also Read: ആ അജ്ഞാതൻ സാബുമോൻ! സീക്രറ്റ് ടാസ്കിൽ വമ്പൻ ട്വിസ്റ്റ് ; Bigg Boss Malayalam Season 7
"ഷാനവാസ് ചിലപ്പോൾ എന്റെ അടുത്ത് വന്ന് എന്റെ സ്വഭാവം മാറ്റും എന്നൊക്കെ പറയുമ്പോ നമ്മുടെ ഉള്ളിൽ ഒരു സൗഹൃദം ഉണ്ടാവും. ഇപ്പോൾ ഷാനവാസ് പറയുന്ന പല കാര്യങ്ങളും എനിക്ക് അംഗീകരിക്കാൻ പറ്റില്ല. പക്ഷേ ഉള്ളിന്റെ ഉള്ളിൽ ഒരു സ്നേഹം, സൗഹൃദം ഷാനവാസിനോട് എനിക്കുണ്ട്. ഞാൻ ഇങ്ങനെ ഉള്ള ആളാണ്. ഇവിടെ എടുക്കുന്ന സ്ട്രാറ്റജി ഒന്നുമല്ല എന്ന് പറഞ്ഞാലും ഷാനവാസിന് മനസിലാവുന്നില്ല," അനീഷ് പറഞ്ഞു
Also Read: ഏത് ടൈപ്പ് ഇക്ക ആയാലും തല്ലാൻ വരണ്ട! ഷാനവാസിനെ പെൻസിൽ കൊണ്ട് കുത്താനോങ്ങി ആദില ; Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.