/indian-express-malayalam/media/media_files/2025/10/19/bigg-boss-malayalam-season-7-mohanlal-akbar-anumol-2025-10-19-18-49-48.jpg)
Photograph: (Screengrab)
Bigg Boss malayalam Season 7: ബിഗ് ബോസ് മലയാളം ഏഴാം സീസൺ നൂറാം ദിവസത്തോട് അടുക്കുമ്പോൾ പോരാട്ടം കനക്കുകയാണ്. ടിക്കറ്റ് ടു ഫിനാലെ ടാസ്കിന് മുൻപായി കഴിഞ്ഞ ആഴ്ച പാവ ടാസ്ക് ഉൾപ്പെടെ പല ടാസ്കുകളും ബിഗ് ബോസ് മത്സരാർഥികൾക്കായി നൽകി. ഇതിൽ പറക്കും തളിക ടാസ്കിൽ അനുമോൾ പങ്കെടുത്തത് സാരി ഉടുത്തായിരുന്നു. ശനിയാഴ്ചത്തെ വീക്കെൻഡ് എപ്പിസോഡിൽ ടാസ്കുകളെ കുറിച്ച് ലാലേട്ടൻ ചോദിച്ചപ്പോൾ അനുമോളുടെ സാരിയും ചർച്ചയായി. ഈ സമയം അക്ബർ പറഞ്ഞ ഡയലോഗും അതിനോട് മോഹൻലാൽ പ്രതികരിച്ച വിധവും സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നുണ്ട്.
ബോളുകൾ പിടിച്ചെടുക്കേണ്ട ടാസ്ക് ആയിരുന്നു ഇത്. ഓടി ബോൾ കൈക്കലാക്കേണ്ട സാഹചര്യം എല്ലാം ഈ പറക്കും തളിക ടാസ്കിൽ വരും. അപ്പോൾ ആ ടാസ്ക് കളിക്കാൻ സാരി ധരിച്ച് വന്നാൽ ബുദ്ധിമുട്ടാവില്ലേ എന്നാണ് അനുമോൾക്ക് നേരെ ഉയർന്ന ചോദ്യം. ബുദ്ധിമുട്ട് ഉണ്ടായിരിക്കാം. ചിലപ്പോൾ ബുദ്ധിമുട്ട് ഇല്ലായിരിക്കാം. എന്താണ് എങ്കിലും അത് അനുമോളുടെ ചോയിസ് ആണ്. സാരി ഉടുത്ത് ആ ടാസ്ക് കളിക്കാൻ ഇറങ്ങിയത് ഒരുപക്ഷേ മണ്ടൻ തീരുമാനമായിരിക്കാം. എന്നാൽ അക്ബറിൽ നിന്ന് വന്ന പ്രതികരണം അനാവശ്യമായിരുന്നില്ലേ എന്നാണ് ചോദ്യം ഉയരുന്നത്.
Also Read: 28കാരിയെ സൈഡാക്കിയ പെർഫോമൻസുമായി 51കാരി: മലൈക ഒരു ജിന്നെന്ന് ആരാധകർ
"സാരി ഉടുത്ത് വന്നാൽ അല്ലേ ലാലേട്ടാ സഹ മത്സരാർഥികൾ സാരി അഴിച്ചു എന്ന് പറയാൻ പറ്റുകയുള്ളു," ഇതായിരുന്നു അക്ബറിന്റെ വാക്കുകൾ. പാവ ടാസ്കിന് ഇടയിൽ എല്ലാം അക്ബറിനെതിരെ അനുമോളിൽ നിന്ന് മോശം പരാമർശം വന്നിരുന്നു. ബസിൽ നിൽക്കുന്നത് പോലെയാണ് തോന്നുന്നത് എന്നുൾപ്പെടെ അനുമോൾ പറഞ്ഞതിന് എതിരെ വിമർശനങ്ങളും വന്നിരുന്നു.
Also Read: നീ പോ മോനെ ദിനേശാ; മുണ്ട് മടക്കി കുത്തി ഋഷഭ് ഷെട്ടി, കയ്യടിച്ച് ബച്ചൻ: സർവം ലാലേട്ടൻ മയം
ടാസ്കിന് ഇടയിലെ ഉന്തിനും തള്ളിനും ഇടയിലാണ് അനുമോൾ അങ്ങനെ പറഞ്ഞത്. അക്ബറിനെ അത് പ്രകോപിപ്പിച്ചിട്ടുണ്ടാവാം. ഫിസിക്കൽ ടാസ്കുകളിൽ ആണും പെണ്ണും എന്ന വ്യത്യാസം ഒന്നുമില്ല എന്ന് അനുമോൾ മനസിലാക്കുകയും വേണം. എന്നാൽ വീക്കെൻഡ് എപ്പിസോഡിൽ അനാവശ്യ സ്റ്റേറ്റ്മെന്റ് ആണ് അക്ബറിൽ നിന്ന് വന്നത് എന്ന പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ പലരും പങ്കുവയ്ക്കുന്നത്. പറക്കും തളിക ടാസ്ക് നടക്കുന്ന സമയത്ത് അക്ബറിന് ഇത് പറയായിരുന്നില്ലേ എന്ന് ചോദിക്കുന്നവരും ഉണ്ട്.
Also Read: ചേച്ചീ, നീയാണെന്റെ കരുത്ത്; നവ്യയ്ക്ക് അനിയന്റെ ആശംസ
അക്ബറിന്റെ ഈ പ്രതികരണം മോശമായിരുന്നു എന്ന് ലാലേട്ടനും പറഞ്ഞില്ല. മറ്റ് മത്സരാർഥികളിൽ നിന്നും പ്രതികരണം വന്നില്ല. അനുമോളും പ്രതികരിച്ചില്ല. സാരി ഉടുത്ത് വന്നാൽ അല്ലേ ലാലേട്ടാ സഹ മത്സരാർഥികൾ സാരി അഴിച്ചു എന്ന് പറയാൻ പറ്റുകയുള്ളു എന്ന അക്ബറിന്റെ സ്റ്റേറ്റ്മെന്റിലെ പ്രശ്നം സമൂഹമാധ്യമങ്ങളിലെ ചൂടുള്ള ചർച്ചയായി മാറുമോ?
Also Read: ആസ്തി 332 കോടി , 100 കോടിയുടെ ബംഗ്ലാവ്, നൂറുകണക്കിന് കാഞ്ചീവരം സാരികൾ : റാണിയെ പോലെ ആഢംബര ജീവിതം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.