/indian-express-malayalam/media/media_files/rekha-lifestyle-fi.jpg)
ബോളിവുഡിലെ ഇതിഹാസനായികമാരിൽ ഒരാളാണ് രേഖ. പ്രേക്ഷകലക്ഷങ്ങളുടെ ഉംറാവു ജാൻ. ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും ബോളിവുഡിലെ പ്രധാന ഇവന്റുകളിലെല്ലാം സജീവസാന്നിധ്യമാണ് രേഖ.
വിലകൂടിയ കാഞ്ചീപുരം സാരികളും ആഭരണങ്ങളുമണിഞ്ഞ് എത്തുന്ന രേഖ ഓരോ ആൾക്കൂട്ടത്തിന്റെയും ശ്രദ്ധ കവരുന്നു. റാണിയെ പോലെ ലക്ഷ്വറി ജീവിതമാണ് രേഖ നയിക്കുന്നത്.
Also Read: യാത്രകളിൽ ഇനി പുതിയ കൂട്ട്; പിറന്നാൾ ദിനത്തിൽ ബിഎംഡബ്ലു സ്വന്തമാക്കി അഹാന
ബോളിവുഡിലെ അതിസമ്പന്നരായ നടിമാരിൽ ഒരാൾ കൂടിയാണ് രേഖ. 332 കോടി രൂപയാണ് രേഖയുടെ ആസ്തിയെന്നാണ് റിപ്പോർട്ട്. മുംബൈയിയിലെ ബസേര എന്ന ബംഗ്ലാവിലാണ് രേഖയുടെ താമസം. 100 കോടി രൂപയാണ് ഈ ബംഗ്ലാവിന്റെ മൂല്യം എന്നാണ് റിപ്പോർട്ട്.
രാജ്യത്ത് പലയിടങ്ങളിലും നടിയ്ക്ക് പ്രോപ്പർട്ടികളുണ്ട്. അവയിൽ പലതും വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. പ്രതിമാസം ലക്ഷക്കണക്കിന് രൂപയാണ് വാടകയിനത്തിൽ സമ്പാദിക്കുന്നത്.
Also Read: ആരെയും വിശ്വസിക്കാൻ പറ്റില്ല അക്കാ, എല്ലാവരും ചതിക്കും; കനക അന്നു പറഞ്ഞത്
റോൾസ് റോയ്സ് ഗോസ്റ്റ് (6.01 കോടി രൂപ), മെഴ്‌സിഡസ് ബെൻസ് എസ്-ക്ലാസ് (2.17 കോടി രൂപ), ഔഡി എ8 (1.63 കോടി രൂപ), ഹോണ്ട സിറ്റി (13 ലക്ഷം രൂപ), ബിഎംഡബ്ല്യു ഐ7 ഇലക്ട്രിക് (2.03 കോടി രൂപ) എന്നിങ്ങനെ ആഢംബര കാറുകളഉടെ മികച്ച ശേഖരം തന്നെ നടിയ്ക്കുണ്ട്. റോൾസ് റോയ്സ് ഗോസ്റ്റ് സ്വന്തമാക്കിയ ചുരുക്കം ചില ബോളിവുഡ് താരങ്ങളിൽ ഒരാളാണ് രേഖ.
സിനിമ ചെയ്യുന്നില്ലെങ്കിലും മറ്റു നിരവധി സ്രോതസ്സുകളില്‍ നിന്നും ധാരാളം പണം രേഖ സമ്പാദിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. സ്വകാര്യ ചടങ്ങുകളിൽ പങ്കെടുക്കാന്‍ ലക്ഷക്കണക്കിന് രൂപയാണ് നടി വാങ്ങിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
Also Read: നാഷണൽ ഡാർലിംഗ്, അതിസുന്ദരി, 19 വയസ്സിൽ ദുരൂഹമരണം
കൂടാതെ, സ്‌റ്റേജ് പ്രോഗ്രാമുകള്‍ക്കും അവാര്‍ഡ് ഷോയിലും റിയാലിറ്റി ഷോയിലുമൊക്കെ അതിഥിയായി എത്താനും വലിയ തുക തന്നെ താരം ഈടാക്കുന്നു.
പരസ്യബോര്‍ഡുകളില്‍ തന്റെ ചിത്രം ഉപയോഗിക്കുന്നതിന് 10 മുതല്‍ 20 ലക്ഷം രൂപ വരെയാണ് നടി ഈടാക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
ജീവിതത്തിൽ സാമ്പത്തിക ആസൂത്രണത്തിനു വലിയ പ്രാധാന്യം നൽകുന്ന നടി സിനിമയിൽ സജീവമായ കാലത്തു തന്നെ നാളേക്കായി മികച്ച നിക്ഷേപങ്ങൾ നടത്തിയിരുന്നു. നിരവധി ഫിക്സഡ് ഡെപ്പോസിറ്റുകളും നടിയുടെ പേരിലുണ്ട്.
ഈ സമ്പത്തുകൾക്കെല്ലാം പുറമെ, അസൂയാവഹമായൊരു സാരി കളക്ഷനും താരത്തിനുണ്ട്. സാരിയുടുക്കാൻ ഏറെ ഇഷ്ടപ്പെടുന്ന രേഖയ്ക്ക് വിലയേറിയ കാഞ്ചീവരം സാരികളുടെ ശ്രദ്ധേയമായ കളക്ഷൻ തന്നെയുണ്ട്. ഒപ്പം വിലയേറിയ ട്രെഡീഷണൽ, ആന്റിക് ആഭരണങ്ങളുടെ വലിയൊരു ശേഖരവും.
Also Read: ചേച്ചീ, നീയാണെന്റെ കരുത്ത്; നവ്യയ്ക്ക് അനിയന്റെ ആശംസ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.