scorecardresearch

ചേച്ചീ, നീയാണെന്റെ കരുത്ത്; നവ്യയ്ക്ക് അനിയന്റെ ആശംസ

നവ്യയുടെ 40-ാം പിറന്നാളായിരുന്നു ചൊവ്വാഴ്ച. ജന്മദിനത്തിൽ നവ്യയ്ക്ക് ആശംസകൾ നേർന്ന് സഹോദരൻ രാഹുൽ പങ്കുവച്ച ഹൃദയസ്പർശിയായ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്

നവ്യയുടെ 40-ാം പിറന്നാളായിരുന്നു ചൊവ്വാഴ്ച. ജന്മദിനത്തിൽ നവ്യയ്ക്ക് ആശംസകൾ നേർന്ന് സഹോദരൻ രാഹുൽ പങ്കുവച്ച ഹൃദയസ്പർശിയായ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Navya Nair Birthday Post

മലയാളികൾ നെഞ്ചിലേറ്റിയ പ്രിയ നടിയാണ് നവ്യ നായർ. നന്ദനത്തിലെ ബാലാമണിയായി മലയാള സിനിമയിലേക്ക് കടന്നുവന്ന താരം വലിയൊരു ബ്രേക്കിനു ശേഷം വീണ്ടും അഭിനയത്തിൽ സജീവമാവുകയാണ്. ഒപ്പം ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് പ്രോഗ്രാമുകളുമൊക്കെയായി തിരക്കിലാണ് താരം.

Advertisment

Also Read: സ്വപ്നങ്ങൾ ഓരോന്നായി കൈയെത്തി തൊടുന്ന പെൺകുട്ടി; അഹാനയുടെ ബിഎംഡബ്ല്യുവിന്റെ വില എത്രയെന്നറിയാമോ?

നവ്യയുടെ 40-ാം പിറന്നാളായിരുന്നു ചൊവ്വാഴ്ച. നവ്യയ്ക്ക് ജന്മദിനാശംസകൾ നേർന്ന് നവ്യയുടെ അനുജൻ രാഹുൽ നായർ പങ്കിട്ട ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

Also Read: യെ ദോസ്തി… ഹം നഹീ തോഡേങ്കെ; ജപ്പാനിൽ ചുറ്റികറങ്ങി ചാക്കോച്ചനും മഞ്ജു വാര്യരും, ചിത്രങ്ങൾ

Advertisment

"പിറന്നാൾ ആശംസകൾ, ചേച്ചി! നീ എന്റെ കരുത്തിന്റെ പില്ലറാണ്, എനിക്ക് നിന്നെ ആവശ്യമുള്ളപ്പോഴെല്ലാം നീ കൂടെയുണ്ട്. നിന്നെ സ്നേഹിക്കുന്നു, ചക്കരേ," എന്നാണ് രാഹുൽ കുറിച്ചത്. 

അഭിനയത്തിനൊപ്പം തന്നെ ഡാൻസിലും സജീവമാകുന്ന നവ്യ നായരെ ആണ് ഇപ്പോൾ കാണാനാവുക. ഡാൻസ് പ്രോഗ്രാമുകളും തന്റെ നൃത്ത വിദ്യാലയമായ മാതംഗിയുടെ പ്രവർത്തനങ്ങളുമെല്ലാമായി തിരക്കിലാണ് നവ്യ നായർ. 

Also Read: ആരെയും വിശ്വസിക്കാൻ പറ്റില്ല അക്കാ, എല്ലാവരും ചതിക്കും; കനക അന്നു പറഞ്ഞത്

'പുഴു' എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന  'പാതിരാത്രി' ആണ് നവ്യയുടെ പുതിയ ചിത്രം. സൗബിൻ ഷാഹിർ ആണ് നായകൻ. ഒരു രാത്രിയില്‍ രണ്ടു പൊലീസുകാര്‍ ഉള്‍പ്പെടുന്ന സംഭവവികാസങ്ങളെ ചുറ്റിപ്പറ്റിയാണ് പാതിരാത്രി പുരോഗമിക്കുന്നത്. നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവർ അവതരിപ്പിക്കുന്ന ജാൻസി, ഹരീഷ് എന്നീ പൊലീസ് കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. 

സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ,  ആത്മീയ രാജൻ, ശബരീഷ് വർമ്മ, ഹരിശ്രീ അശോകൻ, അച്യുത് കുമാർ, ഇന്ദ്രൻസ്, തേജസ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.  ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഷാജി മാറാട് ആണ്. ജേക്സ് ബിജോയ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയത്. തുടരും, ലോക എന്നീ ചിത്രങ്ങൾക്ക് ശേഷം ജേക്സ് ബിജോയ് സംഗീതമൊരുക്കുന്ന ചിത്രം കൂടിയാണിത്.

ഛായാഗ്രഹണം ഷെഹ്നാദ് ജലാൽ, സംഗീതം ജേക്സ് ബിജോയ്, എഡിറ്റർ  ശ്രീജിത്ത് സാരംഗ് എന്നിവരും നിർവ്വഹിച്ചിരിക്കുന്നു. ഒക്ടോബർ 17ന് ചിത്രം തിയേറ്ററുകളിലെത്തും. 

Also Read: നാഷണൽ ഡാർലിംഗ്, അതിസുന്ദരി, 19 വയസ്സിൽ ദുരൂഹമരണം

Navya Nair

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: