/indian-express-malayalam/media/media_files/2025/10/14/ahaana-krishna-bmw-x5-fi-2025-10-14-10-48-51.jpg)
/indian-express-malayalam/media/media_files/2025/10/14/ahaana-krishna-bmw-x5-1-2025-10-14-10-55-03.jpg)
സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് നടി അഹാന കൃഷ്ണ. യൂട്യൂബ് ചാനലും ഇൻസ്റ്റഗ്രാം റീലുകളുമൊക്കെയായി എപ്പോഴും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഒരാൾ. അഹാനയുടെ 30-ാം ജന്മദിനമായിരുന്നു തിങ്കളാഴ്ച.
/indian-express-malayalam/media/media_files/2025/10/14/ahaana-krishna-bmw-x5-2-2025-10-14-10-55-03.jpg)
ജന്മദിനത്തിൽ തനിക്കായി ഒരു ഗംഭീരൻ സമ്മാനം ഒരുക്കിയിരിക്കുകയാണ് അഹാന. ഡ്രീം കാർ സ്വന്തമാക്കിയിരിക്കുകയാണ് താരം. സോഷ്യൽ മീഡിയയിലൂടെ അഹാന തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്.
/indian-express-malayalam/media/media_files/2025/10/14/ahaana-krishna-bmw-x5-3-2025-10-14-10-55-03.jpg)
ജർമ്മൻ ആഢംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ ലക്ഷ്വറി എസ്യുവി എക്സ് 5 ആണ് അഹാന സ്വന്തമാക്കിയത്. ബ്ലാക്ക് നിറത്തിലുള്ള ഈ കാർ ഏറ്റുവാങ്ങാൻ ബ്ലാക്ക് ഡ്രസ്സിൽ സുന്ദരിയായാണ് അഹാന ഷോറൂമിൽ എത്തിയത്.
/indian-express-malayalam/media/media_files/2025/10/14/ahaana-krishna-bmw-x5-4-2025-10-14-10-55-03.jpg)
മാതാപിതാക്കളായ കൃഷ്ണകുമാർ, സിന്ധു കൃഷ്ണ, സഹോദരി ഇഷാനി കൃഷ്ണ, ഇഷാനിയുടെ സുഹൃത്ത് അർജുൻ, കൂട്ടുകാരി റിയ എന്നിവർക്കൊപ്പമാണ് വാഹനം ഡെലിവറി എടുക്കാൻ അഹാന ഷോറൂമിൽ എത്തിയത്.
/indian-express-malayalam/media/media_files/2025/10/14/ahaana-krishna-bmw-x5-5-2025-10-14-10-55-03.jpg)
20-കളില്‍ നിന്ന് 30-ലേക്ക് കടക്കുന്നതില്‍ അല്‍പ്പം സങ്കടത്തിലായിരുന്നു. അതുകൊണ്ട് പിറന്നാള്‍ സന്തോഷത്തിനായി ഞാന്‍ എനിക്ക് വേണ്ടി ചെറുതല്ലാത്ത ഒരു സമ്മാനം വാങ്ങി. 30-കളോട് ഹലോ പറയാന്‍ ഞാന്‍ ഒരുങ്ങിയിരിക്കുന്നുവെന്നാണ് അഹാന കുറിപ്പില്‍ പറയുന്നത്.
/indian-express-malayalam/media/media_files/2025/10/14/ahaana-krishna-bmw-x5-6-2025-10-14-10-55-03.jpg)
തന്റെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കാനും ഉയരങ്ങളിലേക്ക് പറക്കാന്‍ ചിറകുകളും നല്‍കിയതിന് അച്ഛനും അമ്മയ്ക്കും നന്ദി പറയുന്നുമുണ്ട് കുറിപ്പിൽ. 'ഞാന്‍ സ്വപ്നത്തില്‍ പോലും കാണാത്ത കാര്യങ്ങള്‍ യാഥാര്‍ഥ്യമാക്കി തന്ന പ്രപഞ്ചത്തിനും നന്ദി' പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
/indian-express-malayalam/media/media_files/2025/10/14/ahaana-krishna-bmw-x5-7-2025-10-14-10-55-03.jpg)
പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ ബിഎംഡബ്ല്യു എക്സ് 5 നിരത്തുകളില്‍ എത്തുന്നുണ്ടെങ്കിലും ഏത് പതിപ്പാണ് അഹാന സ്വന്തമാക്കിയതെന്ന് വ്യക്തമല്ല.
/indian-express-malayalam/media/media_files/2025/10/14/ahaana-krishna-bmw-x5-8-2025-10-14-10-55-03.jpg)
നാല് വേരിയന്റുകളില്‍ എത്തുന്ന ഈ വാഹനത്തിന് 93.70 ലക്ഷം രൂപ മുതല്‍ 1.05 കോടി രൂപ വരെയാണ് എക്സ്ഷോറൂം വില.
/indian-express-malayalam/media/media_files/2025/10/14/ahaana-krishna-bmw-x5-2025-10-14-10-55-03.jpg)
എന്തായാലും, സ്വന്തം ഇഷ്ടങ്ങൾക്ക് അനുസരിച്ച് ജീവിതം ഡിസൈൻ ചെയ്ത് ജീവിക്കുകയും സ്വപ്നങ്ങൾ കയ്യെത്തി തൊടുകയും ചെയ്യുന്ന അഹാനയെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.