scorecardresearch

28കാരിയെ സൈഡാക്കിയ പെർഫോമൻസുമായി 51കാരി: മലൈക ഒരു ജിന്നെന്ന് ആരാധകർ

Malaika Arora in Poison Baby Song: നാഷണൽ ക്രഷ് എന്നു വിശേഷിപ്പിക്കപ്പെടുന്ന 28-കാരിയായ രശ്മികയെ പോലും നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് മലൈക കാഴ്ചവയ്ക്കുന്നത്

Malaika Arora in Poison Baby Song: നാഷണൽ ക്രഷ് എന്നു വിശേഷിപ്പിക്കപ്പെടുന്ന 28-കാരിയായ രശ്മികയെ പോലും നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് മലൈക കാഴ്ചവയ്ക്കുന്നത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Poison Baby Thamma Malaika Arora

രശ്മിക, മലൈക

പ്രായം 51 ആയെങ്കിലും ഇന്നും ബി-ടൗണിലെ ഏറ്റവും ഫിറ്റ് താരങ്ങളിലൊരാളാണ് മലൈക അറോറ. പ്രായത്തെ വെല്ലുന്ന ഈ രൂപമാണ് മറ്റ് ബോളിവുഡ് താരങ്ങളിൽ നിന്ന് മലൈകയെ വേറിട്ടു നിർത്തുന്നത്. ഫിറ്റ്‌നസ്സിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത മലൈക, യോഗയും വ്യായാമവും ഡയറ്റും ദിനചര്യയുടെ ഭാഗമായി മുറുകെ പിടിക്കുന്നു. ഫിറ്റ്‌നസ്സ് കാര്യങ്ങളിലെ ഈ കണിശത താരത്തിന്റെ രൂപത്തിലും പ്രതിഫലിച്ചു കാണാം. മലൈക അനുദിനം ചെറുപ്പമായിക്കൊണ്ടിരിക്കുകയാണ്.

Advertisment

Also Read: മമ്മൂട്ടിയുടെ നായിക, വിനീതിന്റെയും; 2000 കോടിയുടെ ആസ്തിയുള്ള താരസുന്ദരിയെ മനസ്സിലായോ?

'പോയിസൺ ബേബി' - ഒരു ജിന്നിന്റെ പ്രകടനം!
മലൈക അറോറയുടെ ഈ അപ്രമാദിത്വം ആർക്കും തടയാൻ ആവില്ല എന്നതിന് തെളിവായി മാറുകയാണ് 'തമ്മാ' എന്ന സംഗീത ആൽബത്തിലെ പുതിയ ഡാൻസ് നമ്പർ. 'പോയിസൺ ബേബി' എന്ന് പേരിട്ടിരിക്കുന്ന ഈ ഗാനത്തിൽ മലൈക അറോറയും രശ്മിക മന്ദാനയും ഒരുമിച്ചാണ് ചുവടുവയ്ക്കുന്നത്.

എന്നാൽ ശ്രദ്ധേയമായ കാര്യം, നാഷണൽ ക്രഷ് എന്നു വിശേഷിപ്പിക്കപ്പെടുന്ന 28-കാരിയായ രശ്മികയെ പോലും നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് 51-കാരിയായ മലൈക ഗാനത്തിൽ കാഴ്ചവയ്ക്കുന്നത് എന്നതാണ്. ക്ലബ്ബ് പശ്ചാത്തലത്തിലുള്ള ഈ ഡാൻസ് നമ്പറിൽ മലൈകയുടെ ഊർജ്ജസ്വലത കണ്ട ആരാധകർ കമന്റ് ചെയ്തതിങ്ങനെയാണ്: "ഇരുപത്തെട്ടുകാരിയെ സൈഡാക്കിയ ഈ അമ്പതിനോടടുത്ത താരം ഒരു ജിന്നാണ്!"

Advertisment

Also Read: ദുബായിൽ നിന്നും മടങ്ങിയെത്തി, ഇനി യാത്ര ബഹ്റൈനിലേക്ക്; രേണുവിന് രാജയോഗം

'പോയിസൺ ബേബി' ഗാനം ആലപിച്ചിരിക്കുന്നത് ജാസ്മിൻ സാൻഡ്ലാസ്, സച്ചിൻ-ജിഗർ, ദിവ്യ കുമാർ എന്നിവർ ചേർന്നാണ്. വരികൾ അമിതാഭ് ഭട്ടാചാര്യയുടേതാണ്.

ആദിത്യ സർപോത്ദാർ സംവിധാനം ചെയ്യുന്ന 'തമ്മാ' മാഡോക്കിന്റെ ഹൊറർ-കോമഡി യൂണിവേഴ്സിലെ അഞ്ചാമത്തെ ചിത്രമാണ്. ഇതിനുമുമ്പ് സ്ത്രീ (2018), ഭേദിയ (2022), മുൻജ്യ, സ്ത്രീ 2 (2024) എന്നീ ചിത്രങ്ങൾ ഈ യൂണിവേഴ്സിന്റെ ഭാഗമായിരുന്നു. ദിനേശ് വിജനും അമർ കൗശിക്കും ചേർന്ന് നിർമ്മിച്ച ഈ ചിത്രം 'രക്തരൂക്ഷിതമായ ഒരു പ്രണയകഥ' എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ചിത്രം 2025 ഒക്ടോബർ 21-ന് ഈ ദീപാവലിക്ക് തിയേറ്ററുകളിൽ റിലീസ് ചെയ്യും.

Also Read: ആസ്തി 332 കോടി , 100 കോടിയുടെ ബംഗ്ലാവ്, നൂറുകണക്കിന് കാഞ്ചീവരം സാരികൾ : റാണിയെ പോലെ ആഢംബര ജീവിതം

'ദിൽ സേ' സിനിമയിലെ ഷാരൂഖ് ഖാനൊപ്പമുള്ള 'ഛയ്യ ഛയ്യ' എന്ന ഗാനരംഗത്തിലൂടെയാണ് മലൈക ബി-ടൗൺ ആരാധകരുടെ മനസിൽ ഇടം നേടിയത്.

ബോളിവുഡ് താരം സൽമാൻ ഖാന്റെ സഹോദരൻ അർബാസ് ഖാനായിരുന്നു മലൈകയുടെ ആദ്യ ഭർത്താവ്. 1998-ൽ വിവാഹിതരായ ഇരുവരും 2017-ൽ വേർപിരിഞ്ഞു. ഇവർക്ക് അർഹാൻ ഖാൻ എന്നൊരു മകനുണ്ട്.

പിന്നീട് നടൻ അർജുൻ കപൂറുമായി മലൈക പ്രണയത്തിലായിരുന്നു. എന്നാൽ, വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ ഇരുവരും പിരിഞ്ഞു.

Also Read: നീ പോ മോനെ ദിനേശാ; മുണ്ട് മടക്കി കുത്തി ഋഷഭ് ഷെട്ടി, കയ്യടിച്ച് ബച്ചൻ: സർവം ലാലേട്ടൻ മയം

Rashmika Mandanna malaika

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: