/indian-express-malayalam/media/media_files/2025/10/15/rishab-shetty-mohanlal-amitabh-bachchan-kbc-2025-10-15-12-05-55.jpg)
'കാന്താര: ചാപ്റ്റർ 1'ന്റെ വൻ വിജയത്തിന് ശേഷം, നടൻ ഋഷഭ് ഷെട്ടി അമിതാഭ് ബച്ചൻ അവതാരകനായ 'കോൻ ബനേഗാ ക്രോർപതി' (KBC) 17 ന്റെ ഹോട്ട്‌സീറ്റിലും എത്തിയിരുന്നു. ഷോയ്ക്കിടയിൽ മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിനെ ഋഷഭ് ഷെട്ടി അനുകരിച്ച വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്.
Also Read: ആസ്തി 332 കോടി , 100 കോടിയുടെ ബംഗ്ലാവ്, നൂറുകണക്കിന് കാഞ്ചീവരം സാരികൾ : റാണിയെ പോലെ ആഢംബര ജീവിതം
മോഹൻലാലിന്റെ ഐക്കോണിക് ഡയലോഗായ 'നീ പോ മോനേ ദിനേശാ' എന്ന് ഉരുവിട്ടുകൊണ്ട് മുണ്ടുമടക്കി കുത്തുന്ന ഋഷഭിനെയാണ് വീഡിയോയിൽ കാണാനാവുക. കയ്യടികളോടെയാണ് ബച്ചൻ ഋഷഭിന്റെ പ്രകടനത്തെ വരവേറ്റത്.
Also Read: മമ്മൂട്ടിയുടെ നായിക, വിനീതിന്റെയും; 2000 കോടിയുടെ ആസ്തിയുള്ള താരസുന്ദരിയെ മനസ്സിലായോ?
ഇന്ത്യയിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ 'കോൻ ബനേഗാ ക്രോർപതി' യിൽ ഇന്ന് സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും സെൻസേഷണൽ താരമായ ഋഷഭ് ഷെട്ടി മോഹൻലാലിനെ അനുകരിച്ച വീഡിയോ വൈറലാക്കുകയാണ് മോഹൻലാൽ ആരാധകരും.
Also Read: ദുബായിൽ നിന്നും മടങ്ങിയെത്തി, ഇനി യാത്ര ബഹ്റൈനിലേക്ക്; രേണുവിന് രാജയോഗം
"ഈ വർഷം ആരുടെ എന്ന് ചോദിച്ചാൽ പറയണം, അത് ലാലേട്ടന്റെ മാത്രം ആണെന്ന്," "ഇത് അയാളുടെ കാലം അല്ലെ," എന്നിങ്ങനെ പോവുന്നു ആരാധകരുടെ കമന്റുകൾ.
ഋഷഭ് ഷെട്ടി പങ്കെടുക്കുന്ന കെബിസി 17 എപ്പിസോഡ് സോണി ടെലിവിഷൻ നെറ്റ്‌വർക്കിൽ വെള്ളിയാഴ്ച രാത്രി 9 മണിക്ക് സംപ്രേക്ഷണം ചെയ്യും. ഋഷഭ് ഷെട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ 'കാന്താര: ചാപ്റ്റർ 1' ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. 12 ദിവസത്തിനുള്ളിൽ ചിത്രം ആഗോളതലത്തിൽ 635.5 കോടി രൂപയാണ് നേടി.
Also Read:Lokah OTT: ലോക ഈ ആഴ്ച ഒടിടിയിൽ എത്തും; റിലീസ് തീയതി പ്രഖ്യാപിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.